Thursday 21 July 2011

ഇങ്ങെനയും ഒരു കഥ എഴുതാം..

അയാള്‍ തല പുകഞ്ഞു ആലോചിച്ചു..
രണ്ടു ദിവസമായി.. പേനയും പേപ്പറുമായി ഇരിക്കുന്നു.. 
എഴുതണം..ഒരു കഥ..അല്ലങ്കില്‍ ഒരു കവിത..
ആദ്യമായിട്ടാണ്  എഴുതാന്‍ ശ്രമിക്കുന്നത്,,
ക്ളബ്ബിലെ വാര്‍ഷികത്തിന് വായിക്കാന്‍ ഉള്ളതാ..

പലരും പലതില്‍ തിളങ്ങുന്നു..ചിലര് പാട്ട്..ചിലര് അഭിനയം..
ചിത്ര രചന,എന്ന് തുടങ്ങി പലതിലും!.  ചിലരുണ്ട്; ഇതെല്ലം കൂടെ ഒരുമിച്ച് ചെയ്യും..എല്ലാത്തിലും  കഴിവ് കാണിക്കുന്ന ചില എക്സ്ട്രാ ജെനുസുകള്..
നാളിതു വരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില..പരിഹാസം കേട്ടു മടുത്തു..

കണ്ണാടിക്ക്  മുന്നില്‍ അഭിനയിച് നോക്കി..കൊട്ടക്കണക്കിനു പേപ്പറില്‍ വരച്ചു നോക്കി..നൃത്തം അത് മാത്രം നോക്കിയില്ല..നോക്കിയിട്ട് കാര്യമില്ല..ഒന്നും ഒന്നും ഒരു രക്ഷയുംല്ല..പിന്നെ ഉള്ളത് എഴുത്താണ്..വായനാശീലം തീരെ ഇല്ല..അല്ലേലും ചുമ്മാ കുറെ വായിച്ചിട്ട് എന്തിനാ..ആ സമയം കൊണ്ടു ഓഹരി വിപണിയിലെ മാറ്റങ്ങളോ..ഇന്‍കം ടാക്സ്‌ കടലാസുകളോ  വായിക്കാം. പത്തു കാശിനു ഗുണം ഉണ്ടാകും..  


രണ്ടു ദിവസമായി ഈ  ഇരുപ്പ് തുടങ്ങിയിട്ട്.. എങ്ങനെ ഒരു കഥയെഴുതാം എന്ന് ഗൂഗിളിലെ പല സൈറ്റുകളിലും അലഞ്ഞു..പലതും പരീക്ഷിച്ചു..പലവിധ വികാരവിചാരങ്ങള്‍ എടുത്തു അമ്മാനമാടേണ്ടതുണ്ട..്എഴുതുമ്പോള.്‍

നവരസങ്ങളില്‍ ഊന്നി ഒരു പിടി പിടിച്ചാലോ .....?. 9 എണ്ണവും നെറ്റില്‍ നിന്നു  തപ്പിയെടുത്തു.
ശ്രിന്ഗാരം, കരുണം, രൌദ്രം, ഹാസ്യം, അത്ഭുതം, വീരം, ശോകം, ഭയാനകം,ഭീഭല്‍സം..
ഒന്നിനെ പറ്റിയും പ്രത്യേകിച്ച് ഒരു അറിവുമില്ല..ഓരോന്നിലും പ്രത്യേകമായും,എല്ലാംകൂടെ ഒരുമിച്ചും  പയറ്റി...ശരി  ആകുന്നില്ല.. ഒന്നും അങ്ങോട് വരുന്നില്ല..

ഈ മാധവികുട്ടി, എം.ടി, തകഴി, ബഷീര്..ഇവരെ ഒക്കെ സമ്മതിക്കണം..
ഇവിടെ മരുന്നിനു ഒരെണ്ണം..ഒറ്റ   ഒരെണ്ണം..വരുന്നില്ല..!!!
അപ്പോഴാ..കേന്ദ്ര സാഹിത്യ അക്കാദമി 
അവാര്‍ഡും, ഓടക്കുഴലും,പദ്മശ്രീയും ,ജ്ഞാനപീoവും...ഇവരൊക്കെ എങ്ങനെ 
ഇതൊകെ എഴുതി കൂട്ടുന്നു..

നവസരങ്ങള് അയാളെ നോക്കി പല്ലിളിച്ചു..പേനയും പേപ്പറും കൊഞ്ഞനം കുത്തി..പുലര്‍ച്ചെ എഴുതാന്‍ നോക്കി...ഉച്ചക്ക് നോക്കി..അര്‍ദ്ധരാത്രി നോക്കി..
കുളിക്കാതെ താടി വളര്‍ത്തി..ജുബ്ബ ഇട്ടു എഴുതാനിരുന്നു..
വെള്ളമടിച്ചു ശ്രമിച്ചു നോക്കി ..വിശന്നിരുന്നു  എഴുതാന്‍ നോക്കി..
പോരുന്നില്ല ഒന്നും പോരുന്നില്ല..
എഴുതിയേ തീരു......      
എന്തെങ്കിലും പോര..ചര്‍ച്ച ചെയ്യപ്പെടണം..ആദ്യ സംരംഭമാണ്..കൂട്ടുകാര്‍ക്കു മുന്നില്‍ ഞെളിഞ്ഞു നിക്കന്ടതാ..

അവസാനം അറ്റ കൈ .....
ഒപ്പിച് വച്ച കഞ്ചാവ് ബീഡി..
എഴുതുകരോകെ  ഫുള്‍ കഞ്ചാവ്ടിച്ചാ എഴുതുന്നെ എന്ന് ഒരിക്കല്‍ ഒരു കുടിയന്‍ ചര്‍ച്ചയില്‍ കേട്ട ഓര്മ..
ഇതൊന്നു ഒപ്പിക്കാന്‍ പെട്ട പാട് ഓര്‍ത്താല്.....എന്നാലും എഴുത്തിനു വളമാകുമെങ്കില്..???
ഇടുന്നത് ആട്ടിന്‍ കാഷ്ടം ആണങ്കിലും നന്നായി പുഷ്പഫലങ്ങള്‍ ഉണ്ടായാല്‍ മതി.. 

കിടക്കയുടെ അടിയില്‍ നിന്നു് സാധനം എടുത്തു ..അയാള്‍ക്ക് സന്തോഷം തോന്നി ..
കുറെ നാളായി..മനുഷ്യനെ ഇട്ട്.. ഇതൊന്നു വലിച് തീരട്ടെ..കാണിച്ച തരാം ഞാന്‍..
ഒഴിഞ്ഞകടലാസ്സില്‍ വിജയീഭാവത്തോടെ അയാള്‍ നോക്കി..
കത്തിച്ചു ..ആത്മാവിന്റെ  ആഴങ്ങളിലുള്ള  ചിന്താ പടലങ്ങള്‍  പുകച്ചു പുറത്തു ചാടിക്കാനുള്ള ഒരു ശ്രമം ..!!
പുക...... മുറിയിലാകെ പുക..

പേനയും കടലാസും തട്ടി മറിഞ്ഞു..
ഒപ്പം അയാളിരുന്ന കസാരയും..
നിലത്തു കിടന്ന അയാള് പലതും അന്തരീക്ഷത്തില് എഴുതി.. മായ്ച്ചു..ആവേശത്തോടെ..
ഒരുപാട് ഒരുപാട് എഴുതി.. അക്ഷരങ്ങള്‍  അയാളെ നോക്കി പല്ലിളിച്ചു ....  വാക്കുകള്‍  വായുവില്‍  നൃത്തം ചവിട്ടുന്നു ..!! അവസാനം എല്ലാം
ശൂന്ന്യതയില്‍  അലിഞ്ഞലിഞ്ഞില്ലാതാകുന്നത്   കണ്ടുരസിച്ചു..

പിറ്റേന്ന്  വൈകുന്നേരം..
ഉറക്കം എണീറ്റ്‌ കുളിച് ചായയും കുടിച് വന്ന അയാള് ഒരു പുതിയ  മനുഷ്യനായിരുന്നു..
അയാള്‍ക്ക് മനസിലായി ഇത് കുട്ടികളി  അല്ലെന്നു .....
എന്നാലും മനുഷ്യന്റെ മനസല്ലേ..
അങ്ങനെ അങ്ങ് വിട്ടു കൊടുക്കാന്‍ പറ്റുമോ?

പഴയൊരു കോളേജ് മാഗസിന്‍ തപ്പി എടുത്തു..
അക്ഷരങ്ങളെ കളിപ്പാട്ടം പോലെ ഉപയോഗിക്കാന്‍ കഴിവുണ്ടായിരുന്ന
ഒരു സഹപാടി...
അവന്റെ ചിത്രത്തിന് താഴെ മനോഹരമായ ഒരു ചെറുകഥ..
അധികമാരും വായിച്ചിരിക്കാന്‍ വഴിയില്ല..
അവന്‍ ഒട്ടു വന്നു അവകാശം പറയാനും പോകുന്നില്ല..കാരണം
അവന്റെ ആയുസ് ദൈവം ഇതിനകം ചുരുക്കി..

കഥ  (പകര്‍ത്തി) എഴുതപ്പെട്ടു..
ദിവസങ്ങളുടെ നോവില്ല..
തപസില്ല..
മാനസിക സങ്കര്‍ഷങ്ങളില്ല ..
എല്ലാം കൂടെ 10 മിനിറ്റ്  ..

അയാളും ഒരു "കഥാകൃത്തായി"..
കഥയുടെ  അടിയില്‍ നീട്ടി വലിച് പേരും..വികൃതമായ ഒപ്പും..
തന്റെതെന്നു ഉറപ്പിക്കും പോലെ..

അക്ഷരങ്ങള്‍ .....
അതിലെ അക്ഷരങ്ങള്‍ ; അയാളെ നോക്കി പരിഹസിച്ചത്‌ അയാള്‍ കണ്ടില്ല..
ആകാശത്ത്  നിന്നൊരു ആത്മാവ് പിടഞ്ഞതും അയാള്‍ കണ്ടില്ല..
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം പേറി അയാള്‍ അഭിമാനിച്ചു..
ഒരു വിഡ്ഡിയെ പോലെ...

4 comments:

  1. inganaano thudangiye.. ;)
    sathyam parayaaloo enikkum idakk thonnaarund..
    adichu matti oru kadhaeuduthittaaloonnu.. hi hi

    ReplyDelete
  2. ആദ്യപകുതി എന്റെ കഥ തന്നെ,കുട്ടുകരോക്കെ ഓരോരോ മേഘലയില്‍ തിളങ്ങുമ്പോള്‍ സ്കൂളില്‍ സ്റ്റാര്‍ ആവാനും പിന്നെ ക്ലാസ്സ്‌ കട്ട് ചെയാനും വേണ്ടിയ രചനാ മലസര്ങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് , ഇതാവുമ്പോ എഴുതിയത് ജഡ്ജസ് അയ ടീച്ചര്‍ മാത്രമേ കാണു എന്നാ ആശ്വാസവും ഉണ്ടായിരുന്നു, പക്ഷെ കുട്ടെ ഉണ്ടായിരുന്നവര്‍ എഴുതിയത് വായിച്ചപ്പോള്‍ എഴുത്തും നിര്‍ത്തണം എന്ന് തിരുമാനിച്ചതാ പക്ഷെ ക്ലാസ്സ്‌ കട്ട് എന്നാ പ്രലോഭനം മുലം +2 വരെ തുടര്‍ന്നു, എഴുത്തുകാരന്‍ അവന്‍ ശ്രമിക്കുന്ന അതിനു കഴിവിലതവന്റെ കഥ നന്നായി എഴുതി

    ReplyDelete
  3. നന്നായിരിക്കുന്നു

    ReplyDelete
  4. ഇപ്പോൾ എഴുതാറില്ലേ? അവിചാരിതമായി ഈ ബ്ലോഗിൽ ഇതിപ്പെട്ടതാണ് 🙂

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..