Thursday, 21 July 2011

ഇങ്ങെനയും ഒരു കഥ എഴുതാം..

അയാള്‍ തല പുകഞ്ഞു ആലോചിച്ചു..
രണ്ടു ദിവസമായി.. പേനയും പേപ്പറുമായി ഇരിക്കുന്നു.. 
എഴുതണം..ഒരു കഥ..അല്ലങ്കില്‍ ഒരു കവിത..
ആദ്യമായിട്ടാണ്  എഴുതാന്‍ ശ്രമിക്കുന്നത്,,
ക്ളബ്ബിലെ വാര്‍ഷികത്തിന് വായിക്കാന്‍ ഉള്ളതാ..

പലരും പലതില്‍ തിളങ്ങുന്നു..ചിലര് പാട്ട്..ചിലര് അഭിനയം..
ചിത്ര രചന,എന്ന് തുടങ്ങി പലതിലും!.  ചിലരുണ്ട്; ഇതെല്ലം കൂടെ ഒരുമിച്ച് ചെയ്യും..എല്ലാത്തിലും  കഴിവ് കാണിക്കുന്ന ചില എക്സ്ട്രാ ജെനുസുകള്..
നാളിതു വരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില..പരിഹാസം കേട്ടു മടുത്തു..

കണ്ണാടിക്ക്  മുന്നില്‍ അഭിനയിച് നോക്കി..കൊട്ടക്കണക്കിനു പേപ്പറില്‍ വരച്ചു നോക്കി..നൃത്തം അത് മാത്രം നോക്കിയില്ല..നോക്കിയിട്ട് കാര്യമില്ല..ഒന്നും ഒന്നും ഒരു രക്ഷയുംല്ല..പിന്നെ ഉള്ളത് എഴുത്താണ്..വായനാശീലം തീരെ ഇല്ല..അല്ലേലും ചുമ്മാ കുറെ വായിച്ചിട്ട് എന്തിനാ..ആ സമയം കൊണ്ടു ഓഹരി വിപണിയിലെ മാറ്റങ്ങളോ..ഇന്‍കം ടാക്സ്‌ കടലാസുകളോ  വായിക്കാം. പത്തു കാശിനു ഗുണം ഉണ്ടാകും..  


രണ്ടു ദിവസമായി ഈ  ഇരുപ്പ് തുടങ്ങിയിട്ട്.. എങ്ങനെ ഒരു കഥയെഴുതാം എന്ന് ഗൂഗിളിലെ പല സൈറ്റുകളിലും അലഞ്ഞു..പലതും പരീക്ഷിച്ചു..പലവിധ വികാരവിചാരങ്ങള്‍ എടുത്തു അമ്മാനമാടേണ്ടതുണ്ട..്എഴുതുമ്പോള.്‍

നവരസങ്ങളില്‍ ഊന്നി ഒരു പിടി പിടിച്ചാലോ .....?. 9 എണ്ണവും നെറ്റില്‍ നിന്നു  തപ്പിയെടുത്തു.
ശ്രിന്ഗാരം, കരുണം, രൌദ്രം, ഹാസ്യം, അത്ഭുതം, വീരം, ശോകം, ഭയാനകം,ഭീഭല്‍സം..
ഒന്നിനെ പറ്റിയും പ്രത്യേകിച്ച് ഒരു അറിവുമില്ല..ഓരോന്നിലും പ്രത്യേകമായും,എല്ലാംകൂടെ ഒരുമിച്ചും  പയറ്റി...ശരി  ആകുന്നില്ല.. ഒന്നും അങ്ങോട് വരുന്നില്ല..

ഈ മാധവികുട്ടി, എം.ടി, തകഴി, ബഷീര്..ഇവരെ ഒക്കെ സമ്മതിക്കണം..
ഇവിടെ മരുന്നിനു ഒരെണ്ണം..ഒറ്റ   ഒരെണ്ണം..വരുന്നില്ല..!!!
അപ്പോഴാ..കേന്ദ്ര സാഹിത്യ അക്കാദമി 
അവാര്‍ഡും, ഓടക്കുഴലും,പദ്മശ്രീയും ,ജ്ഞാനപീoവും...ഇവരൊക്കെ എങ്ങനെ 
ഇതൊകെ എഴുതി കൂട്ടുന്നു..

നവസരങ്ങള് അയാളെ നോക്കി പല്ലിളിച്ചു..പേനയും പേപ്പറും കൊഞ്ഞനം കുത്തി..പുലര്‍ച്ചെ എഴുതാന്‍ നോക്കി...ഉച്ചക്ക് നോക്കി..അര്‍ദ്ധരാത്രി നോക്കി..
കുളിക്കാതെ താടി വളര്‍ത്തി..ജുബ്ബ ഇട്ടു എഴുതാനിരുന്നു..
വെള്ളമടിച്ചു ശ്രമിച്ചു നോക്കി ..വിശന്നിരുന്നു  എഴുതാന്‍ നോക്കി..
പോരുന്നില്ല ഒന്നും പോരുന്നില്ല..
എഴുതിയേ തീരു......      
എന്തെങ്കിലും പോര..ചര്‍ച്ച ചെയ്യപ്പെടണം..ആദ്യ സംരംഭമാണ്..കൂട്ടുകാര്‍ക്കു മുന്നില്‍ ഞെളിഞ്ഞു നിക്കന്ടതാ..

അവസാനം അറ്റ കൈ .....
ഒപ്പിച് വച്ച കഞ്ചാവ് ബീഡി..
എഴുതുകരോകെ  ഫുള്‍ കഞ്ചാവ്ടിച്ചാ എഴുതുന്നെ എന്ന് ഒരിക്കല്‍ ഒരു കുടിയന്‍ ചര്‍ച്ചയില്‍ കേട്ട ഓര്മ..
ഇതൊന്നു ഒപ്പിക്കാന്‍ പെട്ട പാട് ഓര്‍ത്താല്.....എന്നാലും എഴുത്തിനു വളമാകുമെങ്കില്..???
ഇടുന്നത് ആട്ടിന്‍ കാഷ്ടം ആണങ്കിലും നന്നായി പുഷ്പഫലങ്ങള്‍ ഉണ്ടായാല്‍ മതി.. 

കിടക്കയുടെ അടിയില്‍ നിന്നു് സാധനം എടുത്തു ..അയാള്‍ക്ക് സന്തോഷം തോന്നി ..
കുറെ നാളായി..മനുഷ്യനെ ഇട്ട്.. ഇതൊന്നു വലിച് തീരട്ടെ..കാണിച്ച തരാം ഞാന്‍..
ഒഴിഞ്ഞകടലാസ്സില്‍ വിജയീഭാവത്തോടെ അയാള്‍ നോക്കി..
കത്തിച്ചു ..ആത്മാവിന്റെ  ആഴങ്ങളിലുള്ള  ചിന്താ പടലങ്ങള്‍  പുകച്ചു പുറത്തു ചാടിക്കാനുള്ള ഒരു ശ്രമം ..!!
പുക...... മുറിയിലാകെ പുക..

പേനയും കടലാസും തട്ടി മറിഞ്ഞു..
ഒപ്പം അയാളിരുന്ന കസാരയും..
നിലത്തു കിടന്ന അയാള് പലതും അന്തരീക്ഷത്തില് എഴുതി.. മായ്ച്ചു..ആവേശത്തോടെ..
ഒരുപാട് ഒരുപാട് എഴുതി.. അക്ഷരങ്ങള്‍  അയാളെ നോക്കി പല്ലിളിച്ചു ....  വാക്കുകള്‍  വായുവില്‍  നൃത്തം ചവിട്ടുന്നു ..!! അവസാനം എല്ലാം
ശൂന്ന്യതയില്‍  അലിഞ്ഞലിഞ്ഞില്ലാതാകുന്നത്   കണ്ടുരസിച്ചു..

പിറ്റേന്ന്  വൈകുന്നേരം..
ഉറക്കം എണീറ്റ്‌ കുളിച് ചായയും കുടിച് വന്ന അയാള് ഒരു പുതിയ  മനുഷ്യനായിരുന്നു..
അയാള്‍ക്ക് മനസിലായി ഇത് കുട്ടികളി  അല്ലെന്നു .....
എന്നാലും മനുഷ്യന്റെ മനസല്ലേ..
അങ്ങനെ അങ്ങ് വിട്ടു കൊടുക്കാന്‍ പറ്റുമോ?

പഴയൊരു കോളേജ് മാഗസിന്‍ തപ്പി എടുത്തു..
അക്ഷരങ്ങളെ കളിപ്പാട്ടം പോലെ ഉപയോഗിക്കാന്‍ കഴിവുണ്ടായിരുന്ന
ഒരു സഹപാടി...
അവന്റെ ചിത്രത്തിന് താഴെ മനോഹരമായ ഒരു ചെറുകഥ..
അധികമാരും വായിച്ചിരിക്കാന്‍ വഴിയില്ല..
അവന്‍ ഒട്ടു വന്നു അവകാശം പറയാനും പോകുന്നില്ല..കാരണം
അവന്റെ ആയുസ് ദൈവം ഇതിനകം ചുരുക്കി..

കഥ  (പകര്‍ത്തി) എഴുതപ്പെട്ടു..
ദിവസങ്ങളുടെ നോവില്ല..
തപസില്ല..
മാനസിക സങ്കര്‍ഷങ്ങളില്ല ..
എല്ലാം കൂടെ 10 മിനിറ്റ്  ..

അയാളും ഒരു "കഥാകൃത്തായി"..
കഥയുടെ  അടിയില്‍ നീട്ടി വലിച് പേരും..വികൃതമായ ഒപ്പും..
തന്റെതെന്നു ഉറപ്പിക്കും പോലെ..

അക്ഷരങ്ങള്‍ .....
അതിലെ അക്ഷരങ്ങള്‍ ; അയാളെ നോക്കി പരിഹസിച്ചത്‌ അയാള്‍ കണ്ടില്ല..
ആകാശത്ത്  നിന്നൊരു ആത്മാവ് പിടഞ്ഞതും അയാള്‍ കണ്ടില്ല..
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം പേറി അയാള്‍ അഭിമാനിച്ചു..
ഒരു വിഡ്ഡിയെ പോലെ...

കാക്കാത്തിപ്പെണ്ണ്

കൈനോട്ടം..മഷിനോട്ടം..ലാടവൈദ്യം...
കൈനോട്ടം..മഷിനോട്ടം..ലാടവൈദ്യം...
നീതുവിന്റെ മിസ്സ്‌ കാളിനു തിരിചു വിളിക്കാന്‍ വീടിനു പുറത്തെക്ക് ഇറങ്ഗ്യപ്പോള്‍ ആണ് ദീപു അത് കേട്ടത്...അടുത്ത ആഴ്ച കെട്ടാന്‍ പോകുന്നപെണ്ണിന്റെ മിസ്സ്കാളിനു  തിരിച് വിളിക്കണോ..വിളിച്ചു കൂവുന്ന പെണ്‍സ്വരം മിസ്സാകണോ എന്ന് അവന്‍ 1 മിനിറ്റ് ചിന്തിച്ചു..
മതിലില്‍ കൂടെ  എത്തി നോക്കി..ഒരു കാകാത്തി പെണ്ണ്..!!
19..20 വയസു വരും..ചരിച്ചു കെട്ട്യ മുടിയില്‍ 4..5 നിറത്തില്‍ ഉള്ള തൂവലുകള്‍ തിരുകി വച്ചിരിക്കുന്നു..മുറിപാവാടയും ബ്ളവുസ്സും ഒപ്പം പല നിറം പടര്‍ന്നു കിടക്കുന്ന ഒരു ദുപ്പട്ടയും വേഷം..കഴുത്തില്‍ പല വലുപ്പത്തിലുള്ള കല്ല്‌ മാലകള്‍..പല നിറത്തില്‍..നീളം കുറഞ്ഞതും കൂടിയതും..കൈ നിറച് വളകളും..കാതിലും മൂകിലും തിളങ്ങുന്ന കല്ല്‌ വച്ച ആഭരണങ്ങളും..അരക്ക് കുറൂകെ വീതിഏറിയ കിങ്ങിണി കെട്ടിയ അരപ്പട്ട..നടക്കുമ്പോള്‍ അവളുടെ വിളിച്ചു കൂവലിനൊപ്പം അതിലെ മുത്തുകളും കാലിലെ തളയും വീത്യേരിയ കൊലുസ്സും മത്സരിക്കുന്നു ഒച്ച വക്കാന്‍..മൊത്തത്തില്‍ ഒരു കൊച്ചു സുന്ദരി..!!!
"സാറേ..കൈനോട്ടം..മഷിനോട്ടം..ലാടവൈദ്യം..ഉള്ളെ വരട്ടുമാ?നായ് ഇരുക്കാ ?????"
അയ്യേ..താന്‍ എത്തികുത്തി നോക്കി നില്‍ക്കുന്നതവള് കണ്ടിരിക്കുന്നു.. ഛെ !!ദീപു ജാല്യതപ്പെട്ടു.
"ഉള്ളെ വരട്ടുമാ???കൈ നോക്കി ജ്യോത്സ്യം ചൊല്ലും..മുഖലചനം കൂടെ ചൊല്ലും.." പെണ്ണ് വിടുന്നില്ല.
വിളിക്കണോ??അമേരിക്കയിലുള്ള അമ്മാവന്റെ വീട് കല്യാണത്തിന് വരുന്ന കൂടുകാര്‍ക്കായി ശരിപ്പെടുതിയതാണ്..ഒരാഴ്ച മുന്നെ എത്യ 4 പേര് ഉള്ളില്‍ ഉണ്ട്.."പാര്‍ട്ടി" പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു..കാള്‍ വന്നത് കൊണ്ട് താന്‍ പുറത്തിറങ്ങി പോയെന്നു മാത്രം..ആണ്‍പിള്ളേര്  മാത്രമുള്ളടത് ഇവളെ വിളിച് കയറ്റണോ?അവന്‍ ഒരു നിമിഷം ചിന്തിച്ചു..
"സാറ് നല്ലവര് തിരുമണം,കല്യാണം..കല്യാണം..ഒരുങ്ങിയിട്ടിരുക് ഇല്ലിയാ? ആനാല്‍ കല്യാണം ഇപ്പൊ നടക്കാത്..അതാ മുഖലചനം" അവന്റെ ചിന്തിച്ചുള്ള നില്‍പ്പ് കണ്ടു അവള്‍ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു..
ദീപു ഞെട്ടി..എന്റെ വൈക്കത്തപ്പാ..എന്താ അവള് പറഞ്ഞിട് പോകുന്നെ??????അവന്‍ കുടിച്ച കള്ള് മുഴുവന്‍ ഒറ്റയടിക്ക് ഇറങ്ങി..കല്യാണം വേണ്ടാന്നു വച് ഉഴപ്പി ഇരുന്നപ്പോഴാ പെങ്ങള് നീതുവിന്റെ ഫോട്ടോ അയച്ചത്..ഒറ്റ നോട്ടത്തെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി..അതിന്റെ അടുത്ത ആഴ്ച ദുബായീന്ന് നാട്ടില്‍ പറന്നിറങ്ങി..പിറ്റേന് തന്നെ പെണ്ണ് കാണല്‍..അമ്പലങ്ങളില്‍ നേര്ച്ച..അവള്‍ക്കും വീടുകാര്കും ഇഷ്ടമാകാന്‍..!!ഏറ്റവും അടുത്തുള്ള മുഹൂര്‍ത്തം തന്നെ ഉറപ്പിച്ചു..!
മലേഷ്യയില്‍ രണ്ടു ആഴ്ചത്തെ ഹണിമൂണ്‍ പാക്കേജ്..!അപ്പോഴാ കാക്കാതിടെ  "കല്യാണം ഇപ്പൊ നടക്കാത്..."
'"ടി...............ഇങ്ങു വാ" ദീപു റോഡില്‍ ഇറങ്ങി നിന്നു വിളിച്ചു..നടന്നു കഴിഞ്ഞ അവള്‍ തിരിച് നടന്നു വന്നു..
"എന്താ സാര്‍  ഉള്ളെ വരട്ടുമ്മാ?"
"ഉമ്മ്മ്മം"
അവന്‍ കൌതുകത്തോടെ നോക്കി..ഒരു കൈയില്‍ ഭാണ്ടവും..മറ്റേ കൈയില്‍ മയില്‍‌പീലി കെട്ട്യ ഒരു നീണ്ട വടിയും..ഗെറ്റിനുള്ളിലെക്ക് കയറി,ഒരു വലിയ തുണി തോളിലെ ഭാണ്ഡത്തില്‍ നിന്നെടുത്തു അവള്‍ കാര്‍പോര്‍ച്ചില്‍ വിരിച്ചു..അതില്‍ ഇരുന്നു..
" എടാ ദീപുവേ.....ആരാടാ അവിടെ??"അകതുന്നു മധ്യസേവ നടത്തുന്ന 4 പേരില്‍ ഒരാള്‍.
"ഇതാ വരുന്നെടാ.." ദീപു ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..വേഗം ഇവളെ കൊണ്ടു ഭാവി, ഭൂതം, വര്‍ത്തമാനം ഒക്കെ  പറയിപ്പിച് പറഞ്ഞു വിടണം..അവന്മാര്‍ എങ്ങാനും ഇങ്ങോട്ട് വന്നാല്‍ കളിയാക്കി കൊല്ലും..ദീപു മനസ്സില്‍ കരുതി..നാടോടികൂടങ്ങളില്‍ പലരും ജ്യോല്സ്യതിലും വൈധ്യതിലും മിടുമിടുക്കരെന്നു  മുത്തശ്ശി പറഞ്ഞതോര്‍ത്തു..അറിവും അടവും അഭ്യാസവും തികഞ്ഞവരായിരിക്കും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍..!!
"നീയെന്താ പറഞ്ഞെ??കല്യാണം ഇപോ നടക്കില്ലന്നോ ??അടുത്ത ആഴ്ചയാ പെണ്ണെ എന്റെ കല്യാണം...നടക്കില്ലത്രേ..മനുഷ്യനെ പേടിപ്പിക്കാന്‍.."അവന്‍ പുച്ച്ചതോടെ ചിരിച്ചു..അവള്‍ അവന്റെ വലതു ൈക നീട്ടാന്‍ ആവശ്യപ്പെട്ടു..നാലഞ്ചു നിമിഷം ആ കയ്യിലേക്ക് ഉറ്റു നോക്കി..പിന്നെ ഒരു നിമിഷം കണ്ണടച്ചു..മയില്‍‌പീലി ചുറ്റിയ  വടി കൈയിലെടുത്തു..ദീപുവിന്റെ മുഖത്ത് കൂടെ അത് വച് ഒന്നു തലോടി..അവന്റെ മുഖമാകെ ഒന്നു വീക്ഷിച്ചു..അവന്റെ കണ്ണില്‍ തറപ്പിച്ചു നോക്കി.നോട്ടം പിന്‍വലിക്കാതെ പറഞ്ഞു:
"സാറിനു ഇപ്പൊ കല്യാണം നടക്കില്ല..കാലതാമസം വരും..കല്യാണമാല കെട്ടേണ്ട പൂക്കള്‍ ഇനിയും  മൊട്ടിട്ടില്ല..സാറിനു ഇത് കഷ്ടകാലം..പോലീസ്.. കേസ്..എല്ലാത്തിലും അലയെണ്ടുന്ന കാലം..കാരഗ്രഹവാസം കൂടെ ഇരുക്ക് .."
  
ദീപുന്റെ മനസ്സില്‍ ഇടിവാള് മിന്നി..പോലീസും കേസും ഈശ്വരാ..വടക്കെടത്ത് പദ്മനാഭന്‍ തംബിടെ ഒറ്റ മോളാ നീതു..ചെറിയ കാരണം മതി അവര്‍ വേണ്ടാന്ന് വച്ചു കളയാന്‍. ഒറ്റ നോട്ടം നോക്കി, കല്യാണം അടുത്ത് ഉറപ്പിചെനു പറഞ്ഞ പെണ്ണാ കാകാത്തി..അവിശ്വസിക്കാനും തോന്നുന്നില്ല ഇവളെ ..ചുരുക്കത്തില്‍ മനസമാധാനം പോയി..കയിലിരിക്കുന്ന ഫോണില്‍ വീണ്ടും വീണ്ടും മിസ്സ്‌ കാള്‍..കല്യാണെപണ് -നീതു ക്ഷമകെട് വിളിക്കുന്നു..
ദീപു നിര്‍വികാരതയോടെ ഫോണില്‍ നോക്കി..
"അയ്യോ ആരിത് കാക്കാത്തിയോ?കൊള്ളാല്ലോ.."
അകത്തു നിന്നും സൂരജ്,രോഹന്‍,വിനോദ്,മഹേഷ്‌ ..നാല് പേരും എത്തി..
"അളിയാ നീ ഇവിടെ ഒറ്റയ്ക്ക് എന്തെടുക്കുവാടാ?കള്ളച്ചിരിയോടെ ചോധ്യതോടൊപ്പം സൂരജ് പോര്ചിലെക്ക് ഇറങ്ങി..
"ഇതെന്നാടി കൊച്ചെ കൈയില് പച്ച കുത്തിയതാണോ?"അടുത്ത ചോദ്യത്തിന്റെ കൂടെ അവന്‍ കാക്കാത്തിപെണ്ണിന്റെ കൈയില്‍ പിടിച്ചു..അവള്‍  കൈ വലിച്ചെടുത്തു.."ഡായ്..."..അവള്‍ മുരണ്ടു..അവന്‍ കൈ വിട്ടു.
"പെരെന്താടി..??" -രോഹന്‍..
"മാല"..
"കഴുത്തില്‍ എന്താ എന്നല്ല ചോദിച്ചെ.." സൂരജ് ആദ്യത്തെ ചമ്മല്‍ മാറ്റാന്‍ പറഞ്ഞു.
"കാതില്‍ എന്താന്നാ ഞാന്‍ പറഞ്ഞെ" കാക്കാതിയും വിട്ടില്ല..!
"ഊരെവിടെയാ ?"-മഹേഷ്‌..
"തേനി..കേരള-തമിഴ്നാട് ബോര്ടെര്‍.."
ദീപുവിന്റെ ഫോണില്‍ വീണ്ടും കാള്‍..നീതുവിന്റെ അച്ഛനാണ്..അവന്‍ വേഗം അതെടുത്തു..നീതു ആശുപത്രിയിലാണ്..!പനി ആയിരുന്നു പെണ്ണിന്.. കാണാന്‍ വാശി പിടിക്കുന്നു..ശ്ശോ ഒരുപ്പാട് നേരമായി വിളിക്കുകയായിരുന്നു പാവം..
തിരിചു വിളിച്ചുമില്ല ഞാന്‍....ഒക്കെ ഈ കാകാത്തി കാരണം..!
അവന്‍ കൂടുകാരോട് കാര്യം പറഞ്ഞു.."നിങ്ങള്‍ കൂടെ വരണ്ട..ഒന്നാമത് എല്ലാം ഫിറ്റായി കൊണ്ടു പോകാന്‍ ഫിറ്റ് അല്ലാതെ നില്‍ക്കുന്നു..ഞാന്‍ വേഗം  തിരിച് വരാം..കാകാത്തിക് വല്ലോം കൊടുത്തു പറഞ്ഞു വിട്.."അവന്‍ കാറ് എടുത് നാരായണ ഹോസ്പിടലിലേക്ക് വിട്ടു..
രണ്ടു മൂന്ന് മണികൂര് കഴിഞ്ഞാണ് ദീപു തിരിച്ചെത്തിയത്‌.കാറ് പോര്‍ച്ചില്‍ കയറ്റി ഇടുമ്പോള്‍ അവന്‍ ഓര്‍ത്തു.ഇത്രേം careful ആയി ഇത് വരെ  ഡ്രൈവ്ചെയ്തിട്ടില്ല.ഒക്കെ ആ കാക്കാത്തി കേസ്,പോലീസ്,കല്യാണം ഇപോ നടക്കില്ല..എന്നു പറഞ്ഞു പേടിപ്പിച്ചിട്ട് ..വണ്ടി ഒന്നു സ്പീഡില്‍ ഓടിക്കാന്‍ പോലും കഴിയുന്നി്ലായിരുന്നു എങ്ങാനും തട്ടിയാലോ മുട്ടിയാലോ?അതും മതി..പോലീസുംേകസും ആകാന്‍!ഒരു റിസ്കിനും വയ്യ.ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട്.. അവന്റെ ചുണ്ടില്‍ ചിരി ഊറി. 
പോര്‍ച്ചില്‍ നിന്നു അകത്തേക്ക് കടന്നതും അവന്‍ ഞെട്ടി.ഹാളിലെടീപോയില്‍ നിന്നും തറയിലേക്ക്പൊട്ടി ചിതറി കിടക്കുന്ന കുപ്പികള്‍..ചിക്കന്‍ പീസുകളും ചിപ്സും അച്ചാറും എല്ലാംകൂടെ  തറയിലാെക വലിച് വാരികിടക്കുന്നു..ഒപ്പം പൊട്ട്യ പ്ലേറ്റിന്റെ കഷണങ്ങളും..കസാരകള്‍്‍ മറിഞ്ഞു കിടക്കുന്നു.. ആകെ  ഒരു അടിപിടി നടന്ന ലക്ഷണം..പക്ഷെ ആളനക്കമില്ല..!!
"രോഹന്‍.....സൂരെജ....എടാ മെഹേഷ.." ദീപു ആധിയോടെ വിളിച്ചു..ഇവന്മാരിതെവിടെ പോയി കിടക്കുവാ..പെട്ടെന്നാണ്  അവന്‍ അത് കണ്ടത്..പൊട്ടിയ കുപ്പികളുെടയുംപാത്രങ്ങളുടെയും ഒക്കെ കൂടെ തറയില്‍ചിതറിക്കിടക്കുന്ന മുത്തുകള്..പലനിറത്തിലുള്ള മുത്തുകള്..ഒപ്പം ഒന്നു രണ്ടു വളയും..

"കാക്കാത്തി .." അവന്റെ ചുണ്ട് വിറച്ചു..
അവന്മാര് അവെള..അവന്‌ തല പെരുത്തു..ഒറ്റ മിനിറ്റില്‍ ദീപു വിയര്‍പ്പില്‍ കുളിച്ചു..തൊണ്ട വരണ്ടു വറ്റി..താഴത്തെ രണ്ടു മുറിയിലും ആളനക്കമില്ല..അവന്‍ പതിയെ രണ്ടാമതെ  നിലയിലേക്ക് സ്റെപ്പു വച്ചു..ഓരോ ചുവടിലും ഒരു പെണ്‍കുട്ടിയുടെ നിലവിളി അവന്റെ കാതില്‍ വന്നലക്കുന്ന പോലെ തോന്നി..അവളെ പറഞ്ഞയച്ചിട്ട് പോയാല്‍ മതിയായിരുന്നു.കുടിച്  ബോധമില്ലാതെ നിന്ന അവന്മാരെ ഏല്‍പ്പിച്ചു പോയി..അതിന്റെ ജീവന്‍ ബാകി ഉണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു..എന്തൊരു മണ്ടനാണ് ഞാന്‍..!
മുകളിലെ ഹാളില്‍ സെറ്റിയില് പുറം തിരിഞ്ഞു കിടക്കുകയാണ് മഹേഷ്‌..സമീപത്തെ ഗ്ലാസ്‌ ടീപോയ്  പോട്ടിചിതരിയിട്ടുന്ട്..പിടിവലി നടന്നഎല്ലാ ലക്ഷണവും കാണാം.."എടാ..എടാ മഹേഷേ..."ദീപു ദേഷ്യത്തോടെ വിളിച്ചു.."ഉമ്മ്മം" മഹേഷ്‌ ഒന്നു മൂളി..
"എവിടാടാ?എവിടാടാ ആപെണ്ണ്? നിങ്ങള്‍ അതിനെ എന്താടാ ചെയ്തെ............? "ഒപ്പം വായില്‍ വന്ന ഒരു തെറിയും  ദീപു വിളിച്ചു..മഹേഷ്‌  ഒന്നു ഞരങ്ങി..അതെ കിടപ്പ് തന്നെ.."എന്താടാ എന്താ മിണ്ടാതെ"? ദീപു ബലമായി അവനെ പിടിച്ചു തിരിചു..
കഴുത്തില്‍ നിന്നു നെഞ്ജിലേക്ക് ഒഴുകി പടരുന്ന ചോര..ദീപു ഞെട്ടി തെറിച്ചു..
"എടാ..എന്താടാ ഇത്..." ദീപു തന്റെ  കയ്യിലേക്കും ദേഹത്തെക്കും  പടരുന്ന ചോരയുെട ചൂടിലും ഗന്ധത്തിലും വിമ്മിട്ടപ്പെട്ടു..മഹേഷിന്റെ കഴുത്തില്‍ ഒരു ഭാഗം ആഴത്തില്‍ മുറിവ് ഉണ്ടായിട്ടുണ്ട് .കൊഴുത്ത ചോര അതെ ഭാഗത്തെ ചെവിയിലൂടെയും ഒഴുകി വരുന്നുണ്ട്..കഴുത്തിലൂടെ മെലിഞ്ഞു നീണ്ട കത്തിയോ മറ്റോ കയറ്റിയതാണ് . കഴുത്തിലെ ഞരമ്പുകള്‍ അറുത്ത് തലച്ചോറ് വരെ  അത് തുളച്ചിട്ടും ഉണ്ട്..അതാണ്‌ ചെവിലൂടെ ഉള്ള രക്തസ്രാവം..ദീപുവിന്റെ ശരീരം തളര്‍ന്നു..
"മഹേഷേ എവിടെ ബാകി ഉള്ളവര്?മഹേഷ്‌ തൊട്ടടുത്ത മുറിയിലേക്ക് നോട്ടമയച്ചു..ദീപു വേച്ചു വേച്ചു  അങ്ങോട്ട്‌ കുതിച്ചു..തറയില്‍ പല നിറത്തിലുള്ള തൂവലുകള്‍ ചിതരികിടന്നിരുന്നു..അത് അവനെ വീണ്ടും കാക്കാതിയെ ഓര്‍മിപ്പിച്ചു.
മുറിക്കുള്ളില്‍..
തറയില്‍ കമിഴ്ന്നു കിടക്കുന്ന രോഹന്‍..അവന്റെ ഷര്‍ട്ട്‌ വലിച് കീറിയ നിലയിലും..ശരീരത്തിന്റെ പുറകിലായി ചോര കിനിയുന്ന രണ്ടു മുറിവ്കളും അവന്‍ കണ്ടു..കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന വിനോദിന്റെ ശരീരം പകുതിയോളം തറയിലേക്ക് തൂന്ഗ്യ നിലയിലാണ്..മഹേഷിനു  പറ്റിയപോലെ കഴുത്തില്‍ അതെ  ഭാഗത്ത്‌ മുറിവും ചെവിയിലൂടെ  ഉള്ള രക്തസ്രാവവും..ഒഴുകി പടര്‍ന്ന ചോര ഏതാണ്ട് തറയില്‍ തളം കെട്ടി , കട്ട കെട്ടി നില്‍ക്കുന്നു..!ദീപു രണ്ടുപേരുടെയും അടുത്ത് ചെന്നു നോക്കി..കുലുക്കി വിളിച്ചു..അനക്കമില്ല...പുറമേ ശരീരത്തില്‍ മുറിവുകള്‍ കുറവാണ്..ഒരൊറ്റ മുറിവ് മാത്രം..കഴുത്തിലൂടെ  തലയിലേക്ക്..അതിലൂടെ വലിച്ചു പൊട്ടിച്ച ഞരമ്പും മുറിവേറ്റ തലച്ചോറും....
"പോയി..രണ്ടും പോയി.."ദീപു പുലമ്പി..
പുറത്തെ  ബാല്കണിയിലെക്കുള്ള  വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു..അതിലൂടെ രണ്ടു കാലുകള്‍ അവന്‍ കണ്ടു..
"സൂരജ്.." വിളിച്ചു കൊണ്ടു അവന്‍്‍ ഓടിച്ചെന്നു..കാലുകള്‍ രൂമിനുള്ളിലുംതലഭാഗം ടെറസിലും ആയി മലര്‍ന് കിടക്കുന്ന സൂരജ്...അനക്കമില്ല..അവന്റെ തല പൊട്ടിയിട്ടുണ്ട്..കഴുത്തിന്‌ കുറുകെ  എണ്ണമറ്റ മുറിവുകള്‍..മറ്റുള്ളവരെ പോലെയല്ല..പകുത്യോളം കഴുത് മുറിഞ്ഞു തൂന്ഗ്യ നിലയിലാണ്....ദീപുവിനു തല ചുറ്റി...കണ്ണില്‍ ഇരുട്ട് കയറി..എന്താ നടന്നെ ഇവിടെ ???എവിടെ അവള്‍...?കാക്കാത്തി?
"അയ്യോ..മഹേഷ്‌ .." ദീപു സൂരജിന്റെ പിടി വിട്ട്  മഹേഷിന്റെ അരികിലേക്ക് ഓടി.. ജീവന്റെ ചെറിയ തുടിപ്പ് അവനെ ഉളൂ...രക്ഷിക്കണം..അവനെഎങ്കിലും.. ദീപു അവനെ വാരി എടുക്കാന്‍ ശ്രമിച്ചു..മഹേഷ്‌ വേദന  കൊണ്ട് പുളഞ്ഞു..
അവന്‍ കൈ  കൊണ്ടു ദീപുവിനെ വിലക്കി..എഴുന്നെല്പ്പിക്കണ്ട  എന്നഅര്‍ഥത്തില്‍..തറയില്‍ കിടന്ന ഒരു കുപ്പി കൈയെതിചെടുത്  ദീപു അവന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു..
"എന്താടാ..എന്താടാ ഉണ്ടായേ??"ദീപുവിന്റെ കണ്ണു നിറഞ്ഞു..സ്വരം ഇടറി..
"നീ ക്ഷമിക്കടാ ദീപു..അവളെ ഞങ്ങള്‍..തെറ്റ് പറ്റിപൊയെടാ..ഞങ്ങളാ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌..പക്ഷെ അവള്..സാധാരണ പെണ്ണാണ്‌ കരുത്യത്..ഞങ്ങള്‍ടെ തെറ്റ്.."ദീപു അമ്പരന്നു..നാല് പുരുഷന്മാെര ആണ് അവള്‍..ഒറ്റയ്ക്ക്..അവന്‍ വീണ്ടും മുത്തശ്ശി പറഞ്ഞതോര്‍ത്തു..അറിവും അടവും അഭ്യാസവും തികഞ്ഞവരായിരിക്കും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍..കാക്കാലന്മാര്..നാടോ
ടികള്..!!അലഞ്ഞു തിരിയുന്ന..അല്ലങ്കില്‍ തെരുവില് കഴിയുന്ന പെണ്ണുങ്ങള്‍ക്ക്‌ മാനഭിമാനങ്ങള്‍ ഇല്ലന്നു കരുത്യ ഇവന്മാര്‍ക്ക് തെറ്റി.തന്റെ കൂട്ടുകാര്‍ക്ക് ..!!ആരെയും നിസാരരെന്നു കരുതരുത്..ദൈവം ഒന്നിനെയും വെറുതെ  സൃഷ്ടിക്കുന്നില്ല..മഹേഷ്‌ ഒന്നു വെട്ടി  വിറച്ചു..അതോടെ അവനും...!!!
ദീപു തളര്‍ന്നിരുന്നു....
പെട്ടെന്ന്..അവന്റ ഫോണ്‍ ശബ്ധിച്ചു.നീതുവാണ്...അവന്‍ നിരാശയോടെ കണ്ണുകള്‍ ഇറുക്കി അടച്ചു..!!
"സാറിനു ഇപ്പൊ കല്യാണം നടക്കില്ല..കാലതാമസം വരും..സാറിനു ഇത് കഷ്ടകാലം..പോലീസ്.. കേസ്..എല്ലാത്തിലും അലയെണ്ടുന്ന കാലം..കാരഗ്രഹവാസം കൂടെ ഇരുക്ക്.."
കാകാത്തിയുടെ വാകുകള്‍ അവന്റെ  കാതില്‍ വീണ്ടും മുഴങ്ങികൊണ്ടെ  ഇരുന്നു..
-എങ്കിലും എന്റെ കാക്കാത്തി..............???????????????!!!!!!!!!!!!!

അന്നത്തെ ദിവസം

"അന്നക്കുട്ടിയേ..."
ചാറ്റല്‍ മഴയത്ത് നിന്ന് ഓടിക്കയറി വന്ന് വര്‍ക്കിച്ചന്‍ വിളിച്ചു..
"എന്തോ...ദാ..ഇവിടെ ഉണ്ട് ഇച്ചായാ...." പറമ്പില്‍ നിന്നു അവള്‍ നീട്ടി വിളികേട്ടു...
"ഈ മഴയത്ത് നീ എന്നാ എടുക്കുവാ അവിടെ?"..ചോധ്യതോടൊപ്പം വര്‍ക്കിച്ചനും അങ്ങോട്ട് ചെന്നു.
 
10 സെന്റ്‌ വീടും പറമ്പും താഴേക്ക് 30 സെന്റ്‌ കൃഷിഭൂമിയും വീടിനു മുകളില്‍ 50 സെന്റ്‌ റബ്ബറും ആണ് വര്‍ക്കിച്ചന് സ്വന്തം..മലയോര പ്രദേശം..അതില്‍ വീടിരിക്കുന്നത് 10 സെന്റിന്റെ അവസാന ഭാഗത്താണ്...മുന്നിലെക്കുള്ള നീണ്ട മുറ്റം, ഇടവഴിയിലെക്കുള്ള വേലിക്കലാണ് ചെന്ന് അവസാനിക്കുന്നത്‌.ആ മുറ്റം രണ്ടായി തിരിച്ചിരിക്കുന്നു.അതാണ്‌ അന്നക്കുട്ടിയുടെ പച്ചക്കറിതോട്ടം... വീട്ടിലേക്ക് കയറി വരാനുള്ള നടപ്പാത നടുവില്‍..തിരിവിന്റെ ഒരു ഭാഗം ചീരയും വെണ്ടയും പലതരം മുളകും തക്കാളിയും കത്തിരിക്കയും  ഒക്കെ ആണ് വേര്തിരിച് നട്ടിരിക്കുന്നത്.മറ്റേ ഭാഗത്ത്‌ പടരുന്ന പച്ചക്കറികളും.പാവയ്ക്കാ, പടവലം,കോവക്ക, പലവിധം പയര്, എല്ലാം പന്തല് കെട്ടി പടര്തിയിരിക്കുന്നു..മുന്നിലെ ഇടവഴിക്ക് താഴേക്ക് തട്ടുതട്ടായിട്ടാണ് 30 സെന്റ്‌ കൃഷി ഭൂമിയുടെ കിടപ്പ്.അതില്‍ തടമിട്ട് നട്ടിരിക്കുന്നത് വാഴയാണ്.പലതരം വാഴകള്‍  ഓരോ തട്ടിലും... ഏത്തനും,ഞാലിപൂവനും,കണ്ണനും,കപ്പയും എന്ന്‌ വേണ്ട എല്ലാ ഇനം വാഴയും തഴച്ച് കുലച്ച് നില്‍ക്കുന്ന വാഴത്തോട്ടം..വീടിനു പുറകിലായി ആണ് വര്‍ക്കിച്ചന്റെ റബ്ബര്‍ തോട്ടം ആരംഭിക്കുന്നത് , പിന്നിലേക്ക് 50 സെന്റ്‌. വാഴതോട്ടതിന്റെയും റബ്ബെരിന്റെയും മേല്‍നോട്ടം വര്‍ക്കിച്ചന് തന്നെ. വീടിന്നു പിന്നില്‍ റബ്ബര്തോട്ടത്തില്‍ കമ്പി വേലി കെട്ടി തടവില്‍ ഇട്ടിരിക്കുന്നത് നാല്പ്പത്തെഴ്‌ കോഴികളെയാണ് . പിന്നെ മരകൂട്ടില്‍ പത്തു പതിനഞ്ചു ആടുകളെയും..പോരാത്തതിന് മകള്‍ ഒന്നാം ക്ലാസുകാരി കിങ്ങിണിക്കുട്ടിയുടെ സംരക്ഷണയില്‍ കഴിയുന്ന നാലഞ്ചു റോസചെടികളും മണിയന്‍ പൂച്ചയും ചിക്കു തത്തയും..
 
രണ്ടു മഴ പെയ്തപ്പോള്‍ ഇളക്കം വന്ന മണ്ണില്‍ കാലു പുതച്ച് , ചട്ടയുടെ മുണ്ട് വലിച്ച്  ഇടുപ്പിലേക്ക് കുത്തി, കൈയിലിരിക്കുന്ന കത്തി കൊണ്ട് ശ്രദ്ധയോടെ ചീരയുടെ മുകല്തലപ്പ് മുറിച് പാത്രത്തില്‍ അടുക്കുകയാണ് അന്നക്കുട്ടി..
"എടി..പെമ്പിളേ..ഇങ്ങനെ മഴ നനയാതെ...ഈ ചാറ്റല് നിന്നിട്ട് നമുക്ക് ഒന്നിച് ഒതുക്കാം.." വര്‍ക്കിച്ചന്‍ പറഞ്ഞു.
"പറ്റത്തില്ല ഇച്ചായാ ഈ മഴ കനക്കും..എന്റെ അധ്വാനം മുഴുവന്‍ വെള്ളത്തില്‍ പോകും.. നമുക്ക് ഒന്നു ആഞ്ഞു ഉത്സാഹിച്ചാല്‍ ഇത് മുഴുവന്‍ ഇന്ന് തീര്‍ക്കാം.വൈകിട്ട് മഴയ്ക്ക് മുന്‍പേ അങ്ങാടിയില്‍ എത്തിക്കുകേം ചെയ്യാം.അവറാച്ചന്‍ പീടിക അടച്ചാല്‍ ഇന്ന് കൊടുക്കാന്‍ പറ്റത്തില്ല.നാളെ കൊണ്ടു ചെല്ലുമ്പോ ഒരു ദിവസത്തെ പഴക്കത്തിനു അയാള് കണക്കു പറഞ്ഞ് കാശു കുറയ്ക്കും.എനിക്കത് കേള്‍ക്കുമ്പോഴാ.... !അന്നക്കുട്ടി മുഖം കൊണ്ട് ഒരു ആന്ഗ്യം കാട്ടി.വര്‍ക്കിച്ചന്‍ പൊട്ടിച്ചിരിച്ചു. അവള്‍ക്കരികില്‍  ഇരിക്കുന്ന കുട്ടയില്‍ നിറയെ ഇളം വെണ്ടയ്ക്ക പറിച് വച്ചിരുന്നു.അത് തട്ടി മറിക്കാതെ വര്‍ക്കിച്ചന്‍ ചാടി കടന്നു മൂത്ത കത്തിരിക്ക നോക്കി ശ്രദ്ധയോടെ പറിച്ചെടുക്കാന്‍ തുടങ്ങി..
 
ഉച്ചയായത്തോടെ അവരുടെ ഏകദേശ പണികഴിഞ്ഞു.
വീടിനു പുറകുവശം ചുറ്റി വന്ന അന്നക്കുട്ടി ഉത്തരതിലായി വച്ചിരുന്ന പ്ലാസ്റിക് പാത്രം വലിച്ചെടുത്തു. അതുമായി കോഴികളെ ഇട്ടിക്കുന്ന കമ്പി വലക്കകത്ത് കയറി... പലനിറങ്ങളിലായി തടിച് കൊഴുത്ത സുന്ദരിക്കോഴികള്.ഇടയ്ക്കു സുന്ദരന്മാരും ഉണ്ട്.അവള്‍ പത്തു പന്ത്രണ്ട് മുട്ടകള്‍ പെറുക്കി പാത്രത്തിലടുക്കി. അപ്പോഴാണ് അത് സംഭവിച്ചത്...ഓടി വന്ന കറുമ്പിക്കോഴി അവളുടെ കാലില്‍ ഒറ്റ കൊത്ത്.. ! "ഹആവു"അന്നക്കുട്ടി വേദന കൊണ്ടു  പുളഞ്ഞു..കണ്ണില്‍ നിന്നു വെള്ളം ചാടി..കണ്ട് വന്ന വര്‍ക്കിച്ചന്‍ ഒട്ടും താമസിച്ചില്ല.. വലക്കുള്ളിലേക്ക് ചാടിക്കടന്നു കറുംബിയെ ഒറ്റ പിടിയും  കഴുത്ത് ഒറ്റ തിരിപ്പും..വെട്ടി വിറച് കറുമ്പി സ്വര്‍ഗം പൂകി.
 
ഈ പ്രവര്‍ത്തി കണ്ട് അന്ന ഭര്‍ത്താവിനെ ഉറ്റു നോക്കി.' ഒരു നിമിഷം കൊണ്ട് ഇവിടെ  ഇതിനുമാത്രം എന്താ ഇവിടെ സംഭവിച്ചേ?' എന്നമട്ടില്‍.. വര്‍ക്കിച്ചന്‍ അന്നക്കുട്ടിയേം നോക്കി..'നിനക്ക് വേണ്ടി ഒരു കൊലപാതകം വരെ ഞാന്‍ ചെയ്യും!' എന്ന മട്ടില്‍..രണ്ടുപേരും പൊട്ടിച്ചിരിച്ചു..
 
"ഇതിപ്പോ അച്ചായന്‍ എനിക്ക്‌ പണി ഉണ്ടാക്കി വച്ചല്ലോ..ഇനീപ്പോ ഇതിനെ ചട്ടിയിലാക്കണ്ടേ?" അന്നക്കുട്ടി കോഴിയെ നോക്കി പറഞ്ഞു.
 
"കളയെടി..ഇവള്ക്കിച്ചിരി അഹംകാരം കൂടുതലായിരുന്നു..കണ്ടില്ലേ ആ പൂവനെ പോലും അവള് കൊത്തിപറത്തും.ഇന്നലെ കൊച്ചിനെ കൊത്താന്‍ വന്നപോഴേ ഞാന്‍ നോട്ടം വച്ചതാ, ഇവളെ കറിച്ചട്ടിയിലാക്കണം എന്ന്‌.നല്ല മഴയല്ലേ നമുക്ക് പച്ചക്കുരുമുളക് ഇട്ടു വയ്കാമെടി..."അതും പറഞ്ഞു വര്‍ക്കിച്ചന്‍ കോഴിയേം തൂക്കി റബ്ബര്‍ തോട്ടത്തിന് നേരേ നടന്നു.
 
കോഴിയെ പപ്പും പൂടയും പറിച് വച്ചു.അന്നക്കുട്ടി എടുത്തു കൊടുത്ത ഒരു ഉണങ്ങിയ ഓലമടല്‍ കത്തിച്ചു കോഴിയെ അതിന്റെ മീതേക്ക്‌ തലങ്ങും വിലങ്ങും പിടിച്ചു.ചെറിയ തൂവലുകള്‍ കരിഞ്ഞു പോകാന്‍.അതിനു ശേഷം  പലകയും  കത്തിയുമെടുത്ത്  കറുംബിയെ കഷണങ്ങളാക്കാന്‍ തുടങ്ങി..കുളിപ്പുരക്ക് പുറകിലായി നില്‍ക്കുന്ന കമുകില്‍ പടര്‍ത്തിയ കുരുമുളക് വള്ളിയില്‍ നിന്ന് അന്നക്കുട്ടി ഏതാനും എണ്ണം പറിച്ചെടുത്തു.സമീപത്തായി ഇളകിക്കിടന്ന മണ്ണില്‍ കാല്‍ വിരല്‍ കൊണ്ടു മെല്ലെ ഒന്നു ഇളക്കിയപ്പോള്‍ തന്നെ ഇഞ്ചിയുടെ ചെടി മറിഞ്ഞു പോവുകയും അടിഭാഗം പൊങ്ങി വരുകയും ചെയ്തു. അടര്‍ത്തിയെടുത്ത കുരുമുളകും കുഞ്ഞുള്ളിയും ഇഞ്ചിയും ചേര്‍ത്ത് അവള്‍ അരക്കാന്‍  തുടങ്ങി..വര്‍ക്കിച്ചന്‍ കൈയും കാലും കഴുകി വന്നപ്പോഴേക്കും കറുബികോഴി കുരുമുളകില്‍ തിളയ്ക്കുന്ന സുഖിപ്പിക്കുന്ന മണം അവിടെ പരന്നു..
 
ചോറുണ്ട് കഴിഞ്ഞ് ഉച്ചമയക്കത്തിന്റെ ആലസ്യത്തിലേക്ക് ആ ചെറിയ വീടും വീടുകാരും മുഴുകി.ഉച്ചതിരിഞ്ഞ് ,അന്നയുടെ കൈയ്യിലെ ആവിപറക്കുന്ന കട്ടന്‍ കാപ്പി വര്‍ക്കിച്ചനെ വിളിച്ചുണര്‍ത്തി..കൂട്ടില്‍ നിന്നിറക്കി മാറ്റി കെട്ടിയ ആടുകളെ ഓരോന്നിനെ കറന്നെടുത്തു. ആടിന്റെ കാലു കൂട്ടിപ്പിടിക്കുന്നത് അന്നയാണ്.കറക്കുന്നത്‌ വര്‍ക്കിച്ച്ചനും.അതുകൊണ്ട് തന്നെ  ആടിന്റെ ചവിട്ട് അന്നക്കുട്ടിക്ക് ഇപ്പോള്‍ പുത്തരിയല്ല. മഴക്കാര് വരുന്നതെ ഉള്ളു... പാല് വാങ്ങാന്‍ പല വീടുകളില്‍ നിന്ന് ആളെത്തും..അതും ഒരു വരുമാനമാണ്. ഇടയ്ക്കു ആടിനെയും കോഴിയെയും ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്.പാലും മുട്ടയും വിറ്റു കിട്ടുന്ന കാശ്  വര്‍ക്കിച്ചന്‍  ചോദിക്കാറില്ല.അത് അന്നക്കുട്ടി മണ്‌കുടുക്കയിലോ ചിട്ടിയിലോ ഒക്കെ സൂക്ഷിച്ചു കൊളളും.ഭേദപ്പെട്ട തുക ആകുമ്പോള്‍ അത് പൊന്നിന്റെ തിളക്കമായി മൂന്നുപേരില്‍ ആരുടെയെങ്കിലും ദേഹത്ത് വരും.ഇടയ്ക്ക് വര്‍ക്കിച്ചന് കാശിനു മുട്ടുവന്നാല്‍ കൈവായ്പ്പക്ക് മറ്റാരെയും ആശ്രയിക്കേണ്ട കാര്യവുമില്ല.
 
 
പച്ചക്കറികള്‍ ഒരു ചാക്കിലെടുത്ത്, സൈക്കിളിന്റെ പുറകില്‍ വച്ചു കെട്ടി വര്‍ക്കിച്ചന്‍ ഇറങ്ങി.വരും വഴി കിങ്ങിണി മോളെ സ്കൂളിന്നു വിളിക്കണം. അതാണ് പതിവ്.അന്നക്കുട്ടി പാല് വിതരണത്തിലും തോട്ടത്തില്‍ തടമെടുക്കുന്നതിലും മുഴുകി.മഴക്കാലമായത് കൊണ്ട് കിണറ്റിന്നു വെള്ളം കോരി നനയ്ക്കുന്ന ജോലി ഇല്ല.മഴ വീണു മണ്ണിലേയ്ക്കു ചാഞ്ഞ തക്കാളി ചെടികള്‍ക്കെല്ലാം താങ്ങ് വച്ചു കെട്ടി, ചുവട്ടിലെ മണ്ണ് കാലു കൊണ്ടു ചവുട്ടി ഉറപ്പിച്ചു കൊടുത്തു.
 
തിരിച്ചെത്തിയ അപ്പനും മകളും താഴെക്കുന്നിനു സമീപം ഉള്ള പുഴയില്‍ കുളിക്കാന്‍ പോകാന്‍ വട്ടം കൂട്ടി..ഇടയ്ക്കത് പതിവാണെങ്കിലും അന്ന് അന്നക്കുട്ടി വിലക്കി.മഴയും അടി ഒഴുക്കും ഉണ്ട്.പുഴയില്‍ മലവെള്ളം കുത്തനെ വരുന്നത് ഊഹിക്കാന്‍ പോലുമാവില്ല.. കിങ്ങിണി ഉടുപ്പൂരി എറിഞ്ഞു സൈക്കിളില്‍ കയറി ഇരിപ്പായി..ഇനി രക്ഷയില്ലന്ന് അപ്പനും അമ്മയ്ക്കും അറിയാം.അവരെ പറഞ്ഞയച്ച് വീട്ടിലിരുന്നു വിഷമിക്കാന്‍ വയ്യാതെ അന്നക്കുട്ടിയും കൂടെ ഇറങ്ങി.അലക്കാനുള്ള തുണികളും വാരി എടുത്തു. സൈക്കിളിന്‌ മുന്നിലായി കിങ്ങിണിയും പിന്നില്‍ വാരികെട്ടിയ തുണികളും പിടിച്ച് അന്നയും.വര്‍ക്കിച്ചന്‍ പുതഞ്ഞു കിടക്കുന്ന മണ്ണ് റോഡിലൂടെ സൈക്കിള്‍ ഓടിച്ചു..ചുണ്ടില്‍ മൂളിപ്പാട്ടുമായി..
 
ആര്‍ത്തലച്ച് ഒഴുകുന്ന പുഴ..മഴക്കാലത്തെ ഒഴുക്കും..വര്‍ക്കിച്ചന്‍ ഒരു ചൂണ്ട കൊരുത്ത് വെള്ളത്തിലേക്കിട്ടു.അതിന്റെ അറ്റം അടുത്ത് നിന്ന മരത്തില്‍ കെട്ടി ഉറപ്പിച്ചു. അപ്പനും മകളും വെള്ളത്തില്‍ തിമിര്‍ത് കുളിച്ചു. പടിക്കെട്ടിലെ കല്ലില്‍ തുണി ഉലക്കുമ്പോഴും അന്നക്കുട്ടി ഓരോ നിമിഷവും അവരെ ശാസിച്ച് കൊണ്ടേ ഇരുന്നു..അതിനനുസരിച് അവര്‍ അവളുടെ മേല്‍ വെള്ളം തെറിപ്പിച്ച് ചിരിച്ചു..ഒരൊറ്റ നിമിഷത്തിന്റെ വേഗത്തിലാണ് അത് സംഭവിച്ചത്..നീന്തുന്ന വര്‍ക്കിച്ചന്റെ പുറത്ത് പിടിച്ച്  ഇരുന്ന കുട്ടിയുടെ കൈവിട്ടുപോയി.ശക്തമായ അടിഒഴുക്ക്.വര്‍ക്കിച്ചന്‍ വെട്ടി തിരിയുന്നതിനിടയില്‍ അന്നക്കുട്ടിയും കരയില്‍ നിന്നത് കണ്ടു..ഒഴുകി പോകുന്ന കുഞ്ഞ്..!!തൊണ്ടയില്‍ കുരുങ്ങിയ നിലവിളി പുറത്തേക്ക് വന്നില്ല,തരിച്ച് നിന്നു പോയി അവള്‍... വര്‍ക്കിച്ചന്‍ കുട്ട്യേ നീന്തി പിടിച്ചതുമാണ്...പക്ഷെ വീണ്ടും രണ്ടാളും ഒഴുക്കിലേക്ക് കുതിക്കുന്നതാണ് അന്നക്കുട്ടി കണ്ടത്..അവളുടെ ബോധം മറഞ്ഞു താഴേക്കു വീണു..!!
 
വര്‍ഷങ്ങള്‍ക്കു ശേഷം..
 
"മോളെ..."ഒരു ഞെട്ടലോടെ അന്നാമ്മ എന്ന അന്നക്കുട്ടി ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്നു.ഹോം നേഴ്സ് ഓടി വന്നു.
"എന്നതാ അമ്മാമ്മേ പറ്റിയേ?"
"എടി കൊച്ചെ നീ ആ ഫോണെടുത് അമേരിക്കക്കൊന്നു കുത്ത്..."
ഹോം നേര്സിനു അറിയാം ആരെയാണ് അമ്മാമ്മക്ക് വേണ്ടതെന്ന്.
അവള്‍ ഡോക്ടര്‍ 'ക്രിസ്റ്റിന' മാഡത്തിന്റെ  നമ്പര്‍ ഡയല്‍ ചെയ്ത് അന്നമ്മയുടെ കാതില്‍ വച്ചു കൊടുത്തു.
"ഹലോ...അമ്മച്ചി.."
"നിനക്ക് കുഴപ്പോന്നുമില്ലല്ലോ കിങ്ങിണി??"
"ഇല്ലാ അമ്മച്ചിയെ.. ഞാനും കെട്ടിയോനും മക്കളും ഒക്കെ സുഖായിരിക്കുന്നു..ഞങള്‍ അങ്ങ് വരുവല്ലിയോ അടുത്തമാസം.. പിന്നെ എങ്ങും പോണില്ല..പോരെ?ഇന്നും അതന്നെ സ്വപ്നം കണ്ടല്ലേ??രാവിലെ വിളിച്ചപോഴേ തോന്നി..അപ്പച്ചന്‍..."അവളൊന്നു നിര്‍ത്തി..
അപ്പോഴേക്കും ഫോണ്‍ കട്ടായി.
 
അന്നമ്മ ഒന്നു നെടുവീര്‍പ്പിട്ടു.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..എത്ര വര്ഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ഞെട്ടലാണ്..മറക്കാനാകുന്നില്ല ആ ദിവസം....
പുഴയും.. മോളും.. പിന്നെ ഇച്ചായനും..
 
"അന്നക്കുട്ടിയെ.."  ഒരു വിളി..
അന്ന് മഴയത്ത്ന്ന്  ഓടി വന്നു വര്‍ക്കിച്ചന്‍ വിളിച്ച അതേ വിളി പോലെ തോന്നി അന്നമ്മക്ക്..
 
അന്നമ്മ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കും മുന്നേ വിളിച്ച ആള് മുറിയിലെത്തി.. 
"ഇന്നും അന്നത്തെ സംഭവം തന്നെ സ്വപ്നം കണ്ടു ഇല്ലിയോടി?
നേഴ്സ് കൊച്ചു പറഞ്ഞു. ഒന്നു ഒഴുക്കില്‍ പെട്ടെങ്കിലും  ഞാന്‍ മോളേം കൊണ്ടു തിരിച്ച് വന്നില്ലെടി കരയ്ക്ക്..അത് കാണാന്‍ നിനക്ക് ബോധോം ഉണ്ടായില്ല..എന്നിട്ട് ഈ പ്രായമായിട്ടും എന്നും അതേ സ്വപ്നം..എവിടെ കറുമ്പിക്കോഴി കൊത്തിയത്?"വര്‍ക്കിച്ചന്‍ എന്ന 70 കാരന്‍ അന്നമ്മയുടെ കാലുകളിലേക്ക് നോക്കി പ്രായത്തിന്റെ അസ്കിതകള്‍ മറന്നു ചിരിച്ചു..
 
അന്നമ്മക്കും ചിരി വന്നു..അത് അമര്തിപ്പിടിച്ച് അവര്‍ ഭര്‍ത്താവിനെ നോക്കി..അന്ന് കറുമ്പിക്കോഴിയെ അയാള്‍ കൊന്നപ്പോള്‍ നോക്കിയ അതേ നോട്ടം..'ഇവിടെ ഇതിനുമാത്രം എന്താ ഇവിടെ സംഭവിച്ചേ?' എന്നമട്ടില്‍.. പകരം വര്‍ക്കിച്ചനും നോക്കി..നിനക്ക് വേണ്ടി "ഇപ്പോഴും" ഞാന്‍ ഒരു കൊലപാതകം വരെ  ചെയ്യും എന്ന മട്ടില്‍..
അവര്‍ രണ്ടാളും പൊട്ടിച്ചിരിച്ചു.
അന്നത്തെപോലെ..!

പ്രചോദനം

അവള്‍ക്കാകെ പേടി തോന്നി..ആദ്യമായാണ് ഇങ്ങനെ ഒരു സാഹസം.രാവിലെ മുതല്‍ ഒരേ വീര്പ്പുമുട്ടലായിരുന്നു.വീട്ടിലെങ്ങാനും അറിഞ്ഞാല്‍..എന്നാലും അവന്‍ വല്ലാതെ നിര്‍ബന്ധിക്കുന്നു.കൂട്ടുകാരും സപ്പോര്‍ട്ട് ചെയ്യുന്നു. അവള്‍ ഭയത്തോടെ ആണെങ്കിലും, ഉച്ചയ്ക്കത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു.അവന്റെ ബൈക്കിനു പിന്നില്‍ തല കുനിച്
കണ്ണടച്ചിരുന്നു.ആരും കാണരുതേ എന്നായിരുന്നു പ്രാര്‍ഥന. അവന്‍ എന്തൊക്കെയോ പറഞ്ഞു..അവളൊന്നും കേട്ടില്ല.ഇടയ്ക്ക് വണ്ടി നിര്‍ത്തി ഒരു ജ്യൂസ്‌ കുടിച്ചു..അവള്ക്ക് വല്ലാതെ ദാഹിച്ചിരുന്നു..
 
പുതിയ സിനിമ കളിക്കുന്ന തീയറ്ററില്‍ അവന്‍ വണ്ടി നിര്‍ത്തി.അവള്ക്ക് പിന്നെയും ഭയം ഏറി.വല്ലാതെ വിയര്‍ത്തു കുളിച്ചു.മീനച്ചൂടിനെ വെറുതെ അവള്‍ പഴിച്ചു. കണ്ണുകളില്‍ കുറ്റബോധത്തിന്റെ അലയടിപ്പ്..നമുക്ക് തിരിച് പോകാം എന്ന്‌ വീണ്ടും വീണ്ടും അവള്‍ ആവര്‍ത്തിച്ചു. അവന്‍ ധൈര്യപ്പെടുത്തി.തിരക്ക് കുറഞ്ഞ ലേഡിസ് ക്യുവില്‍ നില്‍ക്കുമ്പോള്‍ കൈയിലെ കാശു വിയര്‍പ്പില്‍ കുതിര്‍ന്നു.
 
സൈഡിലേക്ക് മാറ്റി നിര്‍ത്തി അവന്‍ സ്നാക്ക്സ് വാങ്ങാന്‍ പോയപ്പോള്‍ കാശിന്റെ സ്ഥാനത് രണ്ടു മൂവി ടിക്കെറ്റുകള്‍ അവളുടെ കൈയിലെ വിയര്‍പ്പില്‍ അമര്‍ന്നു.പരിഭ്രമിച്ച അവളുടെ കണ്ണുകള്‍ അറിയാതെ മറ്റു രണ്ടു മിധുനങ്ങളില്‍ വീണു.-തന്റെ അച്ഛനും ഓഫീസിലെ 'നല്ലപെരുള്ള' ഗീതാന്റിയും.അവരുടെ വലതു കൈയില്‍ കൊരുത്തിരിക്കുന്ന അച്ഛന്റെ വിരലുകള്‍ അവള്‍ക്ക് അത്ഭുതമായി..! അവളെ അവര്‍ കണ്ടിരുന്നില്ല.മറഞ്ഞു നിന്ന്‌ ആ കാഴ്ച തീയറ്ററിന്റെ തണുപ്പുള്ള ഇരുട്ടില്‍ മറയുന്ന വരെ അവള്‍ മനസില്‍ പതിപ്പിച്ചു.
 
അവന്  കൈ പിടിച് അകത്തേക്ക്  നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തടഞ്ഞു.--ഇവിടെ മുഴുവന്‍ തിരക്കാണ്.പോകാം..നമ്മള്‍ മാത്രമുള്ള എവിടെക്കെങ്കിലും..!
തല നിവര്‍ത്തി ധൈര്യത്തോടെ അവന്റെ വണ്ടിയില്‍ കയറി അവളിരുന്നു,പ്രചോദിതമായ മനസോടെ..!!!

കൃഷ്ണ

സമയം രാവിലെ 8 മണി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ എത്തി.സ്കൂട്ടിയില്‍ കയറി ഇരുന്ന് ഒന്നു അങ്ങോട്ടും ഇങ്ങോട്ടും നടുവ് വെട്ടിച്ചു..ഒരേ ഇരുപ്പിന്റെയും ഉറക്കമൊഴിച്ചതിന്റെയും ക്ഷീണം..വിശക്കാനും തുടങ്ങിയിരുന്നു.ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ആ ദിവസത്തിന്.ഒരു ചെക്കന്‍ എന്നെ പെണ്ണുകാണാന്‍ വരുന്നു.യാദൃശ്ചികമായി വന്ന ഒരു ആലോചന.ഞാന്‍ സമ്മതിക്കില്ല എന്ന്‌ ഉറപ്പുണ്ടായിരുന്നത് കൊണ്ട് തലേദിവസം മാത്രമാണ് വീട്ടുകാര്‍ എന്നെ അറിയിച്ചത്. കല്യാണം നടക്കില്ല, ജസ്റ്റ്‌ ഒന്നു നിന്ന് കൊടുക്കാമെന്ന് അമ്മയുടെ കണ്ണീരിനു മുന്നില്‍ ഞാനും പറഞ്ഞു.ഒന്നു വന്ന് അവര് കാണട്ടെ നിന്നെ നിര്‍ബന്ധിക്കില്ല എന്ന്‌ അച്ഛനും വാക്ക് തന്നു..വേറെ ഒന്നുമല്ല,ഒന്നു രണ്ടു വര്ഷം കൂടി ഫ്റീ ആയി നടക്കണം എന്നിട്ട് മതി..കണവനും കുട്ടികളും...
 
ബാംഗ്ലൂര്‍ നഗരത്തിന്റെ തിരക്കിലൂടെ ഞാന്‍ വീട്ടിലേക്ക് വണ്ടി പായിച്ചു.നല്ല ട്രാഫിക് ഉള്ള ടൈം ആണ്. ഇടയ്ക്ക് അമ്മ 2 വട്ടം വിളിച്ചു. എനിക്ക്‌ ചിരി വന്നു.അമ്മയ്കെന്തിനാ ഇത്ര ടെന്‍ഷന്‍. എനിക്കില്ലല്ലോ ടെന്‍ഷന്‍..ഏതോ ഒരാള്‍ വരുന്നു..കാണുന്നു..പോകുന്നു അതിനെന്താണ്?ആളെ പറ്റി ഒന്നും ഞാന്‍ ചോദിച്ചതേ ഇല്ല..കേള്‍ക്കാനും നിന്നില്ല..കാരണം അതെന്റെ താല്പര്യമായി വീട്ടുകാര് കരുതിയാലോ.11 മണിയോടെയേ അവര് വരൂ..വീട്ടില്‍ ചെന്ന് കാപ്പികുടി..ഒരു പൂച്ചഉറക്കം..എന്നിട്ട് ഒരുക്കം..സമയം ധാരാളം ഉണ്ട്.
 
പെട്ടെന്ന് ട്രാഫിക് ബ്ലോക്ക്‌ ആയി.കുറെ സമയം കാത്തു നിന്നിട്ടും രക്ഷയില്ല..ഞാന്‍ വണ്ടി ഓഫ്‌ ആക്കി.വീണ്ടും കുറെ നേരം കാത്തു.മുന്നിലേക്ക് വണ്ടികളുടെ നീണ്ട നിര..സൈഡില്‍ കൂടി ചിലര് കഷ്ടപെട് വണ്ടി മുന്നോട്ട് എടുക്കുന്നുണ്ട്.ഒന്നും കാണാന്‍ വയ്യ.എനിക്കും ചെറിയ ടെന്‍ഷന്‍ തോന്നി.ബാംഗ്ലൂര്‍ ട്രാഫിക് ആണ്.ചിലപ്പോള്‍ മണിക്കൂറുകള്‍ കിടക്കേണ്ടി വരും.വീട്ടില്‍ അവര് വരുമ്പോള്‍..?വണ്ടി ഞാന്‍ അടുത്തുള്ള ഒരു ഷോപ്പിന്റെ പാര്‍ക്കിങ്ങില്‍ കയറ്റി നിര്‍ത്തി.മുന്നോട്ട് നടന്നു ചെന്ന് എന്താണെന്ന് നോക്കാം..ഫുട്പാത്തില്‍ നിന്ന് ഞാന്‍ ഒന്ന്‌ ആഞ്ഞ്‌, എത്തി നോക്കി.മുന്നില്‍ ഒരു ചെറിയ ആള്‍കൂട്ടം.പതിയെ അങ്ങോട്ട് നടന്നു.ഇപ്പോഴെങ്ങാനും വണ്ടി എടുത്ത് പോകാന്‍ പറ്റുമോ എന്നറിയണം.ഇല്ലെങ്കില്‍ വേറെ വഴി നോക്കേണ്ടതുണ്ട്.
 
അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ ഞാന്‍ ഞെട്ടിപ്പോയി.ഒരു സ്ത്രീ വണ്ടി ഇടിച്ച് റോഡില്‍ ചോര വാര്‍ന്നു കിടക്കുന്നു.ഞാന്‍ ഓടിച്ചെന്ന് അവരെ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.ബോധമില്ല.ആരും സഹായിക്കുന്നില്ല.എനിക്ക് കന്നഡ ഭാഷയും നന്നായി അറിയില്ല.ആശുപത്രിയിലേക്ക് എത്തിക്കാന്‍ , സഹായിക്കാന്‍ ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു നോക്കി..ചുറ്റുമുള്ളവര് എല്ലാം എന്നെ തുറിച്ച് നോക്കിയതല്ലാതെ അനങ്ങിയില്ല..ചിലരൊക്കെ വലിയാനും തുടങ്ങി.ഭാഗ്യത്തിന് ഒന്നു രണ്ടു പേര് അറച്ച് അറച്ച്  മുന്‍പോട്ടു വന്നു.ആ ഗ്യാപ്പിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ഒരു ഓട്ടോക്കാരനെ ആള്‍ക്കാര്  ബലമായി നിര്‍ത്തിച്ചു.ഞാന്‍ ഓട്ടോയില്‍ ആദ്യം കയറി.അങ്ങനെ വേണ്ടി വന്നു എന്ന്‌ പറയുന്നതാണ് ശരി..അവരെല്ലാം കൂടെ ആ സ്ത്രീയെ എന്റെ മടിയിലേക്ക് കിടത്തി.കാലുകള്‍ വളച്ച് ഓട്ടോയുടെ സീറ്റിലേക്ക് കയറ്റി വച്ചു.ഞാന്‍ ഒന്നു പകച്ചു.അവര്‍ക്ക് ജീവനുണ്ട്.പക്ഷെ ഒറ്റയ്ക്ക് എങ്ങനെ?എങ്ങോട്ട്?
 
മടിയില്‍ കിടന്ന അവരെ ഞാന്‍ ഒരു കൈ കൊണ്ടു താങ്ങി പിടിച്ചു.മറു കൈ കൊണ്ടു അവരുടെ കാലുകള്‍ സീറ്റിനു താഴേക്ക്  പോകാതെയും പിടിച്ചു.ഓട്ടോക്കാരന് കന്നടയില്‍ ചീത്തപറയുന്നതും പ്രാകുന്നതും ഞാന്‍ കണ്ടില്ലന്ന് നടിച്ചു. അവരുടെ മൂക്കിനു മേലെ വിരല്‍ വച്ചു നോക്കി.ശ്വാസം ഉണ്ട്.എങ്ങാനും അത് നിലച്ചാല്‍..?????ഓട്ടോ  ഓടിക്കൊണ്ടേയിരുന്നു.
എനിക്ക്‌ പേടി തോന്നി..ദൈവമേ ഒന്നും വരുത്തരുതേ...പെട്ടെന്നാണ്..എനിക്കെന്തോ ഒരു പ്രത്യേകത തോന്നിയത്..അവരുടെ മൂക്കിനു താഴെ ഒന്നു കൂടി ഞാന്‍ വിരല്‍ വച്ചു നോക്കി.പരുപരുത്ത രോമങ്ങള്‍ ഉള്ളത് പോലെ..ശരീരം വളരെ ഉറച്ചതും ഭാരമുള്ളതുമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.ഊര്‍ന്നു പോയ അവരുടെ സാരി ഞാന്‍ പിടിച്ച്  നേരേ വച്ചു. അന്നേരം.. അന്നേരം,ഒരു തിരിച്ചറിവില്‍ ഞാന്‍ പതറിപ്പോയി..എന്റെ മടിയില്‍ കിടക്കുന്നത് ഒരു സ്ത്രീയല്ല..പുരുഷനുമല്ല..ഒരു ഹിജഡയാണ്.ഹിജഡ..!!!!!!!!!!
 
ആള്‍ക്കാര്‍ പരിഹാസത്തോടെ മാത്രം കാണുന്ന ഈശ്വരന്റെ സൃഷ്ടിയിലെ ചില കൈതെറ്റുകള്‍.ബാംഗ്ലൂര്‍ വന്ന ശേഷം ഇത്തരക്കാരെ ഒരുപാട് കണ്ടു.എനിക്കും പേടിയും കൌതുകവും ആയിരുന്നു ആദ്യമൊക്കെ..പുറത്തു വച്ച് കണ്ടാല്‍ ഞാന്‍ അതിശയത്തോടെ  നോക്കുമ്പോളെല്ലാം ഏട്ടന്‍ വിലക്കും-അമ്മു, വേണ്ട തുറിച്ച് നോക്കല്ലേ..അവര് ചീത്തവിളിച്ചേക്കും..എന്ന്‌. പേടിയോടെ ആണെങ്കിലും ഞാന്‍ ഒളികണ്ണിട്ട് പിന്നെയും നോക്കും.
 
ഞാന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി.വല്ലാണ്ട് മേക്കപ്പ് ചെയ്ത മുഖം..തല പൊട്ടി ഒലിക്കുന്നു..കൈയില്‍ നിന്നും ചോര വരുന്നു..
 
എന്റെ ഭയം വര്‍ദ്ധിച്ചു.അന്യനാട്.ഭാഷയും അറിയില്ല.എന്തൊക്കെ പൊല്ലാപ്പാണോ വരുന്നത്.. അതിന്റെ കൂടെ ആള് ഹിജഡയും..എന്റെ ഉള്ളിലെ കരുണയെ ഭയവും ആശങ്കയും മൂടി കളഞ്ഞു.എന്നിട്ടും അവരെ താങ്ങിപ്പിടിച്ചിരുന്ന എന്റെ കൈ അയഞ്ഞില്ല.ആ ഞെട്ടല്‍ തീരും മുന്‍പേ ഹോസ്പിറ്റലില്‍ എത്തി.അത്യാഹിതവിഭാഗത്തില്‍  ചെന്നു നിന്നതും പുറത്ത് നിന്ന ആരൊക്കെയോ ഒരു ട്രോളി കൊണ്ടു വന്നു. അവരെ അതില്‍ കയറ്റിയിട്ട് ഞാന്‍ ഇറങ്ങിയതും,ഓട്ടോക്കാരന്‍ വണ്ടി വിട്ടു പുറത്തേക്ക് ഒറ്റ പോക്ക് .ട്രോളി ഉള്ളിലേക്ക് നീങ്ങി.ഒരു നേഴ്സ് എന്നോട് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു.അപകടമാണോ?പോലീസില്‍ അറിയിച്ചോ?അല്ലാതെ ഇവിടെ എടുക്കാനാകില്ല എന്നൊക്കെ പറഞ്ഞു..ഇവര്‍ എടുത്തില്ലെങ്കില്‍ ഞാന്‍ ഇനി വേറെ എവിടെ കൊണ്ടു പോകാനാണ്? കൊണ്ടു വന്ന ഓട്ടോക്കാരനും പോയി. എനിക്ക് സ്ഥലവും അറിയില്ല.ഞാന്‍ എന്റെ പോക്കെറ്റില്‍ മൊബൈല്‍ നോക്കി..ദൈവമേ അത് വണ്ടിക്കുള്ളിലെ ബാഗിലാണ്. ആശുപത്രിക്കാര്, അവരെന്നെ അനങ്ങാനും വിടുന്നില്ല.ഞാനും രോഗിയെ ഇട്ടിട്ട് പൊയ്ക്കളഞ്ഞാലോ..? അതാണ് അവരുടെ പേടി..
 
എനിക്ക്‌ ശരീരം മുഴുവനും തളരുന്ന പോലെ തോന്നി.എന്റെ വെള്ള ടോപ്പ്  മുഴുവന്‍ ചോരയാണ്.അതിന്റെ ഗന്ധത്തില്‍ ഓക്കാനം വന്നു.ഞാന്‍ ആ ട്രോളിയിലേക്ക് നോക്കി.ഒരു തീരുമാനം ആകാതെ അവരെ പ്രവേശിപ്പിക്കില്ല എന്ന്‌ മനസിലായി.
പെട്ടെന്നാണ് അവര്‍ക്ക് ബോധം വീണത്‌.ട്രോളിയില്‍ കിടന്നു കൊണ്ട് കണ്ണ് ഒന്നു വട്ടം ചിമ്മിത്തുറന്നു.അസഹനീയമായ വേദനയില്‍ അവര്‍ പുളഞ്ഞു.ഉറക്കെ ഉറക്കെ നിലവിളിച്ചു.പരുഷമായ ശബ്ദം..വികൃതമായ ശബ്ദം..ഞാന്‍ അന്തിച്ചു പോയി..കണ്ടു നില്‍ക്കുന്നവരും വിളികേട്ട്‌ ഓടി വന്നരും എല്ലാം അത്ഭുതജീവിയെ പോലെ നോക്കുകയാണ് അവരെ..ആ ഹിജഡയെ..ഒരു മാനുഷിക പരിഗണന പോലുമില്ലാതെ ചിലര്‍ ചിരി അടക്കുന്നു.
 
ഞാന്‍ ട്രോളിക്ക് അടുത്തേക്ക് ഓടിച്ചെന്നു.കട്ടപിടിച്ചു തുടങ്ങിയ ചോരച്ചാലുകള്‍ ഒന്നുകൂടി ശക്തി പ്രാപിച്ച്‌ ആ നെറ്റിയിലൂടെ ഒഴുകുന്നു...അത് കണ്ണിലേക്ക് ഒഴുകിപ്പടരാതെ ഞാന്‍ എന്റെ കൈ കൊണ്ടു തട വച്ചു.വല്ലാത്ത ഏങ്ങലോടെ അവര്‍ എന്റെ കൈത്തണ്ടയില്‍ അള്ളിപ്പിടിച്ചു..
 
സമയം വൈകുംതോറും അവരുടെ ജീവന്‍ അപകടമാണ്..ഞാന്‍ എല്ലാം മറന്ന് ഭ്രാന്ത് പിടിച്ച പോലെ പൊട്ടിത്തെറിച്ചു.അവരെ ഉള്ളിലേക്ക് എടുക്കാന്‍.ഉള്ളില്‍ നിന്നും ഒരു ഡോക്ടര്‍ എന്ന്‌ തോന്നിക്കുന്ന ആള്‍ എത്തി.കാര്യം തിരക്കി.
"പേര്‍സണല്‍ റിസ്ക്‌ എടുക്കാമോ?" എന്നോട് ചോദിച്ചു.
എന്റെ മറുപടിയില്‍ തൂങ്ങി കിടക്കുന്ന ഒരു ജീവന്‍..എനിക്ക്‌ ചിന്തിക്കാന്‍ ഉണ്ടായില്ല മറ്റൊന്നും.ഞാന്‍ റെഡിയാണ് എന്ന്‌ പറഞ്ഞതും അടുത്ത ചോദ്യം- "ഐഡന്റിറ്റി കാര്‍ഡ്‌ ഉണ്ടോ?"ഞാന്‍ പാന്‍സിന്റെ പോക്കെറ്റില്‍ നിന്നു പേഴ്സ് വലിച്ചെടുത്തു.ലൈസന്‍സ്  കാര്‍ഡ്‌ എടുത്തു നീട്ടി.അയാള്‍ അത് വാങ്ങി നോക്കി..
-"അമ്മു അശോക്‌..ലോക്കല്‍ അഡ്രസ്‌പ്രൂഫ്‌ കൂടെ വേണം.."
അതില്‍ എന്റെ കേരള അഡ്രസ്‌ ആയിരുന്നു ഉണ്ടായിരുന്നത്. കര്‍ണാടക അഡ്രസ്സിനു വേണ്ടി ഞാന്‍ ഉടുപ്പില്‍ ക്ലിപ്പ് ചെയ്തിരുന്ന ഓഫീസ് ഐഡന്റിറ്റി കാര്‍ഡും എടുത്തു കൊടുത്തു.
-"MNC id  കാര്‍ഡ്‌ ആണ്.അല്ലേ..ഫൈന്‍.." അയാള്‍ അത് രണ്ടും വാങ്ങി വച്ചു. അതോടൊപ്പം അവരെ കിടത്തിയിരുന്ന ട്രോളി ഉള്ളിലേക്ക് പോകുന്നതും ഞാന്‍ കണ്ടു.
 
പത്തിരുപത് മിനിട്ടിനകം എന്റെ മുന്നില്‍ വലിയ ഒരു ഫോം എത്തി.അത് കൊണ്ട് വന്ന നേഴ്സ് അറിയിച്ചു,രോഗിയുടെ തലയില്‍ ബ്ലീഡിംഗ് നില്‍ക്കുന്നില്ല.എമര്‍ജന്‍സി ഓപ്പറേഷന്‍ വേണം.അതിനാണ് ഈ ഫോമുകള്‍..എല്ലാം പൂരിപ്പിക്കണം. ഓപ്പറേഷന് കാശ് അടയ്ക്കണം..പുറത്ത് നിന്നു ചില മരുന്നുകള്‍..അവര്‍ക്ക് അതിനുശേഷം ധരിക്കാനുള്ള വസ്ത്രങ്ങള്‍..എല്ലാം വാങ്ങണം..പെട്ടെന്ന് എല്ലാം റെഡി ആക്കണം.എന്റെ മുന്നില്‍ ആ ഫോം വച്ചും തന്നു പൂരിപ്പിക്കാന്‍.ടെന്‍ഷന്‍ കാരണം എനിക്ക്‌ ഒന്നും കാണാന്‍ വയ്യ..പേന കൈയില്‍ നില്‍ക്കുന്നില്ല..ശരീരം വിയര്‍പ്പില്‍ കുളിച്ചു,..തലയ്ക്കകത്ത് ഒരായിരം വണ്ടുകള്‍ മൂളുന്ന പോലെ..എന്തു ചെയ്യണമെന്നോ തീരുമാനിക്കണമെന്നോ ഒന്നും അറിയില്ല..
 
ഞാന്‍ നേഴ്സ്നെ നോക്കി.-"കാശ് എത്ര വേണം? എനിക്കൊന്നു ഫോണ്‍ ചെയ്യണം.."
അവര്‍ തിരിച്ച് എന്നെ സഹതാപത്തോടെ നോക്കി.
-"ബില്ല് പിന്നീട് അടച്ചാല്‍ മതി..എന്നാലും ഒരു അഡ്വാന്‍സ്‌ വേണം.."
ഭാഗ്യം..അവര്‍ പറഞ്ഞ അത്രേം കാശൊക്കെ അകൌണ്ടില്‍ കാണും.ഓപ്പറേഷന്‍ നടക്കട്ടെ..ആ  ജീവന്റെ ഉത്തരവാദിത്തം ഇപ്പോ എന്റെ തലയിലും കൂടെ ആണ്.
-"എനിക്കൊന് ഫോണ്‍ ചെയ്യാന്‍.."
-"എനിക്ക്‌ ഡ്യൂട്ടി ടൈമില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയില്ല.."അവര്‍ പറഞ്ഞു.
 
പെട്ടെന്ന് എന്റെ പിന്നിലൂടെ ആരോ വന്നതും അയാളുടെ അടുത്തേക്ക് നേഴ്സ് പോയി.. എന്റെ ശ്രദ്ധ പിന്നെയും ഫോമിലായി.. പൂരിപ്പിക്കാന്‍ തുടങ്ങവേ ഫോമിന്റെ മുന്നിലേക്കായി ഒരു മൊബൈല്‍ ഫോണ്‍ നീണ്ടു.എന്റെ നോട്ടം..ഫോമില്‍ നിന്നു ആ ഫോണിലേക്കു വീണു. പിന്നീട്, അത് പിടിച്ചിരിക്കുന്ന..വെളുത്ത വിരലുകളിലൂടെ.. നവരത്നം പതിച്ച മോതിരത്തിലൂടെ..ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇട്ട കൈയിലൂടെ തിളങ്ങുന്ന കണ്ണുള്ള ഒരു മുഖത്തേക്ക്  പാറി വീണു.
 
"ഡോക്ടര്‍ അനൂപ്‌ .."സ്വയം പരിചയപ്പെടുത്തലിന്റെ കൂടെ ഒന്നു കൂടി മൊബൈല്‍  നീട്ടി..അതോടൊപ്പം ആ നേഴ്സ് പറഞ്ഞിട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.ഞാന്‍ അത് വാങ്ങി വീട്ടിലേക്ക്‌ വിളിച്ചു.ഓഫീസില്‍ പെട്ടെന്ന്  മീറ്റിംഗ് വച്ചെന്നും എനിക്ക് മടങ്ങി അങ്ങോട്ട് തന്നെ പോകേണ്ടി വന്നെന്നും ധരിപ്പിച്ചു.മറ്റൊന്നും ഞാന്‍ പറഞ്ഞില്ല.വെറുതെ എന്തിനാ അവരെകൂടി..?അമ്മയുടെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.പെണ്ണ് കാണാന്‍ വരുന്നവര്‍ വൈകുന്നേരം വരാം എന്ന്‌ അറിയിച്ചത്രേ...അതും സമാധാനം.. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പ്പിച്ചു.ഫോണിലൂടെ ഉള്ള എന്റെ സംസാരം കേട്ടിട്ടാകണം, 'മലയാളി ആണല്ലേ?' എന്ന ചോദ്യം മലയാളത്തില്‍ വന്നു,ഫോണിന്റെ  ഉടമസ്ഥനില്‍ നിന്നും...! അയാളുടെ നോട്ടം എന്റെ ചോര പുരണ്ട വസ്ത്രത്തിലാണെന്നു ഞാന്‍ ശ്രദ്ധിച്ചു. ഒന്നു മൂളിയിട്ട് ഞാന്‍ ഫോമിലേക്ക് പിന്നെയും തിരിഞ്ഞു.
 
രോഗിയുടെ പേര് എഴുതേണ്ട സ്ഥലം..ദൈവമേ..ഒരു ചേച്ചിയുടെ പേരാണോ ചേട്ടന്റെ പേരാണോ എഴുതേണ്ടത്?ഇലയ്ക്കും മുള്ളിനും കേടില്ലാതെ രണ്ടും കല്‍പ്പിച് ഞാന്‍ എഴുതി.."കൃഷ്ണ",വയസ്-30 ,സെക്സ്-???അവിടെ ഞാന്‍ പെട്ടു.എന്തെഴുതും?അത് ഞാന്‍ എഴുതിയില്ല..പിന്നെയും ഊഹിച്ച് പല കോളങ്ങളും ഞാന്‍ പൂരിപ്പിച്ചു..അതൊന്നും സാരമില്ല എന്റെ വിവരങ്ങള്‍ എല്ലാം ശരി ആയി രേഖപെടുത്താന്‍  നേഴ്സ് പറഞ്ഞു.താഴെ എന്റെ അഡ്രസ്‌ , പേര്, ഫോണ്‍ നമ്പര്‍..പലയിടത്തും എന്റെ ഒപ്പുകള്‍.. അവസാനം അതും കൊണ്ട് ഞാന്‍ കാശ് അടയ്ക്കാന്‍ പോയി..ഒപ്പം ആ നേഴ്സും വന്നു.. എന്റെ പേഴ്സില്‍ നിന്നു ബാങ്ക്കാര്‍ഡും പിന്‍ നമ്പരും ഞാന്‍ കൊടുത്തു. അതെല്ലാം ശരി ആയി.മരുന്നുകളും ഡ്രെസ്സും പുറത്ത് റോഡ്‌ ക്രോസ് ചെയ്തു പോയി വാങ്ങാന്‍ നേഴ്സ് പറഞ്ഞു.അവിടെ ആണ് കടകള്‍ ഉള്ളത്.
 
അന്നേരം മാത്രമാണ് എനിക്കൊന്നു ശ്വാസം വിടാന്‍ സാധിച്ചത്.തിരിഞ്ഞു നോക്കുമ്പോള്‍ ആ നേഴ്സ് ആശുപത്രി പടിക്കല്‍ എന്നെ നോക്കി നില്ക്കുന്നുണ്ട്.എനിക്ക്‌ ചിരി വന്നു.ഞാന്‍ എന്താ ഓടിക്കളയുമോ?മെഡിക്കല്‍ ഷോപ്പില്‍ കയറി മരുന്നുകള്‍ ആദ്യം വാങ്ങി.അവിടെയും ബാങ്ക് കാര്‍ഡ്‌ തന്നെ കൊടുത്തു.തൊട്ടടുത്ത ചെറിയ തുണിക്കടയില്‍ കയറി.എന്റെ വസ്ത്രത്തിലെ ചോര കണ്ട് അവര്‍ ഒന്നു പതറി നോക്കി. ഞാന്‍ അത് കാര്യമാക്കിയില്ല.എന്തു വസ്ത്രമാണ് വങ്ങേണ്ടത്?ആണിനുള്ളതോ പെണ്ണിന്ഉള്ളതോ?ഞാന്‍ അവിടെ തൂക്കി ഇട്ടിരുന്ന ഒരു നൈറ്റി ചൂണ്ടി കാണിച്ചു.അതും വാങ്ങി ഹോസ്പിറ്റലിലേക്ക് ഓടി..എല്ലാം ആ നേഴ്സ്നെ ഏല്‍പ്പിച്ചു. അവരെന്നെ ഓപ്പറേഷന്‍  റൂമിന് അടുത്തേക്ക് കൊണ്ടു പോയി.."കൃഷ്ണ" യെ ഉള്ളില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞിരുന്നു.. എനിക്കൊന്ന് കാണാന്‍ തോന്നി അവരെ.. എന്താണെന്നറിയില്ല..ഒന്നു കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നി. നേഴ്സ്നോട്‌  പറഞ്ഞപ്പോള്‍..പെട്ടെന്ന്  ഒന്നു കയറി നോക്കാന്‍ അനുവാദം തന്നു.
 
ഉള്ളില്‍..ഞാന്‍ കണ്ടു..എന്റെ മടിയില്‍ മരണത്തോട് മല്ലടിച്ച് കിടന്ന ജീവന്‍..ഒരു വലിയ ടേബിളില്‍..വെളുത്ത പുതപ്പിനുള്ളില്‍..തലയില്‍ ഒരു ക്യാപ് ഉണ്ട്.മുടി എല്ലാം നീക്കം ചെയ്തിരിക്കുന്നു എന്നെനിക്ക് തോന്നി.തലയ്ക്കാണ് പരിക്ക്.ആ കാലില്‍ ഞാന്‍ ഒന്നു തൊട്ടു..പ്രാര്‍ഥിച്ചു.'നീ ആരായാലും..എനിക്ക്‌ വേണ്ടി നീ തിരിച്ചു വരണം'-മനസ് കൊണ്ടു ഞാന്‍ അപേക്ഷിച്ചു.എനിക്ക്‌ വല്ലാത്ത ഒരു വിഷമം വന്നു.എന്റെ ആരുമല്ല ഇത്..എന്നിട്ടും എനിക്ക്‌ കരച്ചില് വരുന്നതെന്തേ?ഞാന്‍ കണ്ണ് തുടച്ചു. അടുത്ത് നിന്ന്‌ ആശുപത്രി യൂണിഫോമില്‍ മുഖം മറച്ച ഒരാള്‍ എന്നെ ശ്രദ്ധിക്കുന്നതായി കണ്ടു..ആ തിളക്കമുള്ള കണ്ണുകള്‍ പെട്ടെന്ന്  മൊബൈല്‍ വച്ചുനീട്ടിയ കൈകളെ ഓര്‍മിപ്പിച്ചു.ഞാന്‍ വേഗം പുറത്തിറങ്ങി.
 
മരുന്നിന്റെയും ചോരയുടെയും ഗന്ധവും ക്ഷീണവും കൂടി എനിക്ക്‌ തലചുറ്റി.മുഖം കഴുകാന്‍ തൊട്ടടുത്ത വാഷിംഗ്‌ ഏരിയായില്‍ എത്തിയപ്പോഴേക്കും ഞാന്‍ ഛര്‍ദ്ധിച്ചു.എന്റെ കുടല് വരെ വെളിയില്‍ വരുമെന്ന് തോന്നിപോയ നിമിഷങ്ങള്‍..തറയില്‍ കുത്തിയിരുന്നു വയര്‍ അമര്ത്തി പിടിച്ചു..ശരീരത്തില്‍ നിന്നും രക്തവും മാംസവും വേര്‍പെട്ട് പറിഞ്ഞു വരുന്നത് പോലെ..അങ്ങനേ ഇരുന്നു..അല്‍പ നേരം.. ശരീരത്തിലെ ബാക്കി ഉള്ള എല്ലാ ഊര്‍ജവും ആവാഹിച്ച്‌ എഴുന്നേറ്റ് നിന്നു..മുഖം കഴുകി..ചുവരില്‍ പിടിച്ചു പിടിച് സിറ്റിംഗ് ഏരിയയില്‍ വന്നിരുന്നു. മൂന്ന് മണിക്കൂറോളം പുറത്ത് അതേ ഇരുപ്പ് .ഇടയ്ക്ക് ആ ഇരുപ്പില്‍ ഒന്നു മയങ്ങിപോയി..ഒരു നേഴ്സ് എന്നെ തട്ടി വിളിച്ചു.ഡോക്ടര്‍ വിളിക്കുന്നു എന്ന്‌ പറഞ്ഞു.
 
അവര്‍ക്കൊപ്പം ഡോക്ടര്‍ അനൂപ്‌ ദാസ്‌ എന്ന നയിം ബോര്‍ഡ് വച്ച റൂമില്‍ കയറുമ്പോള്‍ ആശ്വാസം തോന്നി...ആ മൊബൈല്‍ ഡോക്ടര്‍.. ഒന്നുമില്ലെങ്കിലും മലയാളി അല്ലേ.. 'കൃഷ്ണ'ക്ക് കുഴപ്പം ഒന്നും ഇല്ലന്നും ബോധം തെളിയും വരെ icu -വില്‍ കിടത്തണമെന്നും അയാള്‍ അറിയിച്ചു.എനിക്ക്‌ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.ആക്സിഡന്റ് കേസുകളില്‍ പണം അടക്കാന്‍ ആരും തക്ക സമയത്ത് കാണില്ല എന്നത് കൊണ്ടാണ് ഇവിടെ എടുക്കാന്‍ മടിച്ചതെന്ന്  പറഞ്ഞു. സ്വകാര്യ ആശുപത്രി അല്ലേ , പിന്നെ എന്തെങ്കിലും ജീവഹാനി വന്നാലും ആശുപത്രിക്കാര്  പെടും എന്ന്‌.എനിക്ക് സന്തോഷം തോന്നി. -ഞാന്‍ അധ്വാനിച്ച കാശു കൊണ്ട് ഒരു ജീവന്‍ താങ്ങി നിര്‍ത്താന്‍ കഴിഞ്ഞു ..
 
ഡോക്ടര്‍ തുടര്ന്നു:
-"തനിക്കിനി വേണമെങ്കില്‍ പോകാം.ഇത്തരക്കാര്‍ക് ഇവിടെ സംഘടന  ഒക്കെ ഉണ്ട്.ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്.ഇപ്പോള്‍ തന്നെ ആളെത്തും.പോലീസില്‍ അറിയിച്ചില്ല... അതിനു ഞാന്‍ അനുവദിച്ചില്ല.'കൃഷ്ണ' രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.ഒരു പെണ്‍കുട്ടിയെ ഇനി പോലീസുകാര്‍ക്ക് മുന്നില്‍ ചോദ്യം ചെയാന്‍ വിട്ടു കൊടുക്കണ്ടല്ലോ എന്ന്‌ കരുതി, ഈ കേസിന്റെ ചാര്‍ജ് ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ അത് എന്റെ റിസ്ക്‌ ആയി ഞാന്‍ അങ്ങ് എടുത്തു.മരുന്ന് വാങ്ങാനും കാശടയ്ക്കാനുമുള്ള ഓട്ടം ഞാന്‍ കണ്ടായിരുന്നു. താന്‍ ഒരാള് കാരണം..ഇന്ന് ഓഫ്‌ ഡേ ആയിരുന്ന എനിക്ക്‌ എമെര്‍ജെന്‍സി ആയി വരേണ്ടി വന്നു..അറിയുവോ?മറ്റുള്ളവര്‍ ആരും ഇത് പോലെ ഉള്ള പുലിവാലുകള്‍ ഏറ്റെടുക്കില്ല.മെഡിക്കല്‍ എത്തിക്സ് ശരിയായി ഫോളോ ചെയ്യുക എന്നൊരു ദുര്ശീലം എനിക്കുണ്ട്.." ചിരിച്ചു കൊണ്ട് ഇത് പറയുമ്പോള്‍ ഡോക്ടര്‍ ഫ്ലാസ്കില്‍  നിന്ന്‌ ഒരു ചായ എനിക്ക്‌ ഒഴിച്ചു തന്നു.
 
-"ഒഹ്..താങ്ക്സ്..ഇത് ഏറ്റെടുക്കാന്‍ തോന്നിയ മനസിന്‌..പിന്നെ..ഇതിന്റെ കൂടെ ശരിക്കും ഒരു പോലീസ് എന്ക്വയറി കൂടെ ഞാന്‍ താങ്ങില്ലായിരുന്നു..താങ്ക്സ് എലോട്ട്.." -ഞാന്‍ പറഞ്ഞു.
-"താന്‍ എങ്ങനെ ശരിക്കും ഇതില്‍ പെട്ടു?"
-"ശരിക്കും യാദൃശ്ചികമായിരുന്നു ഡോക്ടര്‍.." ഞാന്‍ അന്നത്തെ ദിവസം സംഭവിച്ചത് മുഴുവന്‍ പറഞ്ഞു.
-"ഞാന്‍ കരുതി..താനും..ഇവരുടെ കൂട്ടത്തിലെ ആണെന്ന് .."ഡോക്ടര്‍ എന്നെ കുസൃതിയോടെ നോക്കി ചിരിച്ചു.ഞാനും ചിരിച്ചു.
-"വീട് CMH റോഡിലല്ലേ?ഞാന്‍ ആ വഴിക്ക് തന്നെയാണ് പോകുന്നത്.10 മിനിറ്റ് കാത്തു നിന്നാല്‍ ഞാന്‍ ലിഫ്റ്റ്‌ തരാം.ഈ ചോര പുരണ്ട ഡ്രസ്സ്‌മായി പുറത്ത് ഒറ്റയ്ക്ക് പോകേണ്ട." അത് ശരിയാണെന്ന് എനിക്കും തോന്നി.ഒരു നന്ദി വാക്കിലൂടെ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.
 
ആ പത്ത് മിനിറ്റില്‍ ഞാന്‍ കൃഷ്ണയെ ഒന്നു കൂടി പോയി കണ്ടു..ICU ന്‌ പുറത്തുള്ള വാതിലില്‍ കൂടെ.നാളെ രാവിലെ ഒന്നു കൂടി വരണം എന്ന്‌  മനസില്‍ ഉറപ്പിച്ചു. ഡോക്ടറോടൊപ്പം കാറില്‍ ഇരിക്കുമ്പോഴും ഞാന്‍ ഒന്നും സംസാരിച്ചതേയില്ല.എന്റെ മനസില്‍ കൃഷ്ണ നിറഞ്ഞു നിന്നു.സമയം ഉച്ച തിരിഞ്ഞു വൈകുന്നേരത്തോട്‌ അടുക്കുന്നു.ഗസ്റ്റ്‌ വരാന്‍ സമയം ആകുന്നു. വീടിനടുത്തെ റോഡില്‍ ഞാന്‍ ഇറങ്ങി..
-"താങ്ക്സ് ഡോക്ടര്‍.." ഞാന്‍ പറഞ്ഞു.
-"എന്റെ പേര് അനൂപ്‌ എന്നാണ്.." ആ കണ്ണുകളില്‍ വീണ്ടും കുസൃതി മിന്നി..
-"ഓക്കേ..താങ്ക്സ് അനൂപ്‌..നാളെ കാണാം.." ഞാന്‍ കൈ കൊടുത്തു..
-"ഉം..അവര്‍ക്ക് ബോധം വീണിട്ടില്ല..അതുവരെ നമ്മള്‍ രണ്ടാളും റിസ്കിലാണ്.." 
ഡോക്ടറുടെ സ്വരത്തിലെ തമാശ മായ്ഞ്ഞു.ആ മുഖത്തെ അതേ ഭാവം എന്റെ
മുഖത്തേയ്ക്കും പടര്‍ന്നു-നേരിയ ഭയം..!!
  
വീട്ടില്‍ ചെന്നു കയറിയപാടെ..അമ്മ ചോദ്യശരങ്ങളുമായി എത്തി.എന്റെ മൊബൈലില്‍ ഇത്ര നേരവും വിളിച്ചിട്ട് കിട്ടിയില്ല..അതാണ് കാരണം.എന്റെ ഉടുപ്പിലെ ചോരക്കറ കണ്ടു പിന്നീട് കരച്ചിലോളമായി..എല്ലാപേരെയും പിടിച്ചിരുത്തി ഞാന്‍ നടന്നതെല്ലാം പറഞ്ഞു.റോഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന എന്റെ വണ്ടി എടുക്കാന്‍ അനിയനെ ഏല്‍പ്പിച്ചു.പിന്നീട്  ഒരു കുളി..ആഹാരം...ചെറിയ ഒരു മയക്കം..
 
സമയം 5 ആയി..
മുറ്റത്ത് കാറുകള്‍ വന്നു നില്‍ക്കുന്നതിന്റെയും താഴത്തെ ഹാളില്‍ ആള്‍ക്കാര് വന്നു കയറുന്നതിന്റെയും ഒച്ച ഞാന്‍ കേട്ടു.ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍.. മുകളിലെ മുറിയില്‍ നീലയില്‍ സ്വര്‍ണ്ണപ്പൂക്കള്‍ തുന്നി പിടിപ്പിച്ച സാരിയില്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.അതിനകം ഞാന്‍ ഹോസ്പിറ്റലിലേക്ക് ഒരു തവണ വിളിച്ച് കൃഷ്ണയുടെ കാര്യം തിരക്കാനും മറന്നില്ല.അവര്‍ക്ക് ഒന്നു രണ്ടു വട്ടം ബോധം വന്നു എന്നറിയാന്‍ കഴിഞ്ഞു.അവരുടെ ആള്‍ക്കാര് എത്തിയിട്ടുമുണ്ട്.ഇനി പേടിക്കാനൊന്നുമില്ല.എന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്തായി.എന്റെ പരിശ്രമം ,കഷ്ടപാട് എല്ലാം ഭലം കണ്ടിരിക്കുന്നു..അനൂപ്‌ ഡോക്ടരുടെ നമ്പര്‍ വാങ്ങി വയ്ക്കാതിരുന്നതില്‍ എനിക്ക്‌ സങ്കടം തോന്നി. അയാള്‍ക്ക് അന്നേരം വന്നു അത് ഏറ്റെടുക്കാന്‍ തോന്നിയില്ലായിരുന്നെങ്കില്‍....??ടെന്ഷനിലും വെപ്രാളത്തിലും എന്റെ പേര് പോലും പറയാന്‍ സാധിച്ചില്ല. ഒരുപാട് സഹായിച്ചതായിരുന്നു.ഈ സന്തോഷം ഒന്നു പങ്കു വയ്ക്കാന്‍ മനസ് വല്ലാതെ വെമ്പല്‍ കൊണ്ടു. ഹോസ്പിറ്റലില് വിളിച്ചാല്‍ ചിലപ്പോള്‍ നമ്പര്‍ കിട്ടിയേക്കും...
 
ഞാന്‍ അതിനു ശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ വിളി എനിക്കായി വന്നു.. കൈയില്‍ പിടിപ്പിച്ച ചായ ട്രേയുമായി നേരിയ ഭയത്തോടെ ഞാന്‍ ഹാളിലേക്ക്..ട്രേ എല്ലാപേര്‍ക്കും നീട്ടി.എല്ലാ കണ്ണുകളും എന്നിലാണെന്ന് മനസിലായത് കൊണ്ട് ഞാന്‍ ആരുടേയും മുഖത്ത് നോക്കിയില്ല.ചായക്കപ്പുകളിലെ ഓളങ്ങളില്‍ ആയിരുന്നു എന്റെ നോട്ടം..മനസ്‌,കൃഷ്ണയുടെ അരികിലും..എങ്ങനെ ഡോക്ടറെ നന്ദി അറിയിക്കാം-എന്ന കാര്യത്തിലും..
 
അവസാനത്തെ ഒരു കപ്പു ചായ കൂടി ഞാന്‍ നീട്ടി..
 
കപ്പിലേക്ക് നീണ്ട വെളുത്ത വിരലുകളിലേക്ക് എന്റെ നോട്ടം അറിയാതെ വീണു..അതില്‍ നിന്നും നവരത്നം പതിച്ച മോതിരത്തിലെക്കും ഫുള്‍സ്ലീവ് ഷര്‍ട്ടിലേക്കും..തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ഒരു മുഖത്തേക്കും..എന്റെ കണ്ണിലെ അതേ അമ്പരപ്പ് ഞാന്‍ അവിടെയും കണ്ടു..ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു.യാദൃശ്ചികമായി ഉള്ള ആ കൂടിക്കാഴ്ചയുടെ അമ്പരപ്പിലായിരുന്നു ഞങ്ങള്‍..ഹാളിലെ ചര്‍ച്ചകളില്‍  കൃഷ്ണയും.. ആശുപത്രിയും.. ഓഫ്‌ ഡേ ആയിട്ടും രാവിലെ കിട്ടിയ എമെര്‍ജന്സി കേസും അതേ തുടര്ന്നു ഈ ചടങ്ങ് വൈകുന്നേരത്തേക്ക് മാറ്റിയതും എല്ലാം നിറഞ്ഞു..
 
അവന്‍..ഡോക്ടര്‍ അനൂപ്‌ ദാസ്‌.. അവിടെ വിവാഹത്തിനു സമ്മതം അറിയിച്ചപ്പോള്‍..എന്റെ മനസ് ആശയക്കുഴപ്പത്തിലായി. --കൃഷ്ണയെ രക്ഷിച്ചതിനുള്ള നന്ദി വാക്കാണോ വിവാഹത്തിനുള്ള സമ്മതമാണോ ആദ്യം പറയേണ്ടത് എന്ന്‌ ..!!

വിടരാത്ത പൂമൊട്ടുകള്‍ ..

അവളൊരു പൂമൊട്ട്..
പനിനീര്‍ പൂമൊട്ട്..
പാതി വിടര്ന്നപ്പോേഴ അവന്‍ നിര്‍ബന്ധപൂര്‍വം അവളെ , അവളുടെ  വീട്ടില്‍ നിന്നു പറിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു വന്നു..അവന്‌ അതില്‍ തെല്ലും ദുഖം ഇല്ലായിരുന്നു..പക്ഷെ അവള്‍ക്കു ഉള്ളാലെ വല്ലാത്ത സങ്കടം ഉണ്ടായിരുന്നു. . അവനതറിഞ്ഞില്ല..അറിയാന്‍ ശ്രമിച്ചില്ല..!

അവന്റെ വീട്ടില്‍  അവള്‍ക് വല്ലാതെ വീര്‍പ്പ് മുട്ടി..അവന്‍ തിരക്കുകളിേലക്ക് കുതിക്കുന്ന സമയങ്ങളില്‍ അവള്‍ തീര്‍ത്തും ഒറ്റപെട്ടു.പൂക്കളെ  ഒരുപാട് സ്നേഹിച്ചിരുന്ന അവള്‍ അവിടെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കാന്‍  ശ്രമിച്ചു..ഒട്ടൊരു ആശ്വാസത്തിന്..! ആദ്യം തമാശക്കും പിന്നീട്  ഗൌരവമായും അവള്‍ അതിനെ കാണാന്‍ തുടങ്ങി..

ഒരിക്കലും പൂക്കള്‍ ഇറുക്ക്‌വാനോ  മുടിയില്‍ ചൂടുവാനോ അവള്‍  ആഗ്രഹിച്ചിരുന്നില്ല..ചെടി മൊട്ടിട്ട് അത് വിടര്‍ന്നു പൂവായി..അതില്‍ വണ്ടുകളും പൂമ്ബാറ്റകളും വന്നു തേനുണ്ട്, കൊഴിഞ്ഞ്‌..ആ ചെടിയുടെ തന്നെ പാദങ്ങളില്‍ വീണലിയുന്നത് കാണാന്‍ അവള്‍ ആഗ്രഹിച്ചു..

സൗന്ധര്യത്മകമായ മനസായിരുന്നു അവളുടേത്‌. പൂക്കളിരുക്കുമ്പോള്‍  ചെടിക്ക് വേദനിക്കും എന്നവള്‍ ഭയന്നു;തന്നെ പറിച് മാറ്റിയപ്പോള്‍  തന്റെ അച്ഛനമ്മമാര്‍ക്കും അത് പോലെ വേദനിചിരിക്കുമെന്നു ഓര്‍ത്തു കൊണ്ട്..!!  അച്ഛനമ്മമാരെ ഓരോ ചെടിയിലും അവള്‍ കണ്ടു..അവനറിയാതെ അവരെ സ്നേഹിച്ചു ശുശ്രൂഷിച്ചു..ആഹാരവും വെള്ളവും കൊടുത്തു..

കിടപ്പ്മുറിയുടെ ജനാലക്കരികിലായിരുന്നു പൂന്തോട്ടം ഒരുക്കിയിരുന്നത്..ചെടികള്‍ വളരുന്നത്‌ രാത്ര്യിലാണത്രെ.പല ദിവസങ്ങളിലും അവള്‍ ഉറങ്ങാതെ ജനാലക്കരികില്‍ നിന്നു..പുത്യ ഇലകളുംനാമ്പുകളും വരുന്ന ചെടികള്‍.. കുടെതറ്റിയും മുല്ലയും പനിനീര്‍ ചെടികളും നിശാഗന്ധിയും നന്ദ്യാര്‍വട്ടവും ചെമ്പകവും എല്ലാം വളരുന്നതും മൊട്ടിടുന്നതും പൂക്കള്‍ വിടര്തുന്നതും അവള്‍ സ്വപ്നം കാണും..പടരുന്ന ചെടികളെല്ലാം ജനലഴികളിലെക്ക് പടര്തിയിരുന്നു.. നിലാവുള്ള
തെളിഞ്ഞ രാത്രികളില്‍..അവള്‍ അവരെ ജനാലയിലൂടെ  കണ്ടു നില്‍ക്കും.നിറഞ്ഞ മനസോടെ..!!

മാസങ്ങള്‍ കടന്നു പോയി..ഋതുക്കള്‍ മാറി..
വസന്തം വന്നെത്തി..പൂക്കാലം..പ്രകൃതിയുെട ഉത്സവകാലം..

അവളുടെ പൂന്തോട്ടം വളര്‍ന്നു പന്തലിച്ചു. ചുവപ്പിലും വെള്ളയിലും നീലയിലും മഞ്ഞയിലും ഒക്കെ പൂമൊട്ടുകള്‍  തല പൊക്കി ഓരോ ചെടിയിലും.. മുഴുവന്‍ സമയവും അവള്‍ടെ ശ്രദ്ധയും പരിപാലനവും അവര്‍ക്ക് കിട്ടി..അവരോടു സംസാരിച്ചും കളിപറഞ്ഞും അവളുടെ ദിവസങ്ങള്‍ കൂടുതല്‍ ദീപ്തമായി..
പക്ഷെ..

തീരെ  പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്..അവന്റെ കടന്നു കയറ്റം..മൊട്ടുകളും..പാതി വിര്‍ന്ന മൊട്ടുകളും വേര്‍തിരിവില്ലാതെ  ഇറുക്കപെട്ടു.. ചിലപ്പോള്‍ ഒന്നോ രണ്ടോ ആയി..മറ്റു ചിലപ്പോള്‍ കൂട്ടത്തോെട..അവനതു ഒരു നേരം പോക്ക്..ഒരു രസം..അടര്ത്യ പൂമൊടുകള്‍ മേശപുറത്തെ കണ്ണാടി പാത്രത്തിലോ ചിലപ്പോള്‍ കസാരയിലോ..മറ്റു ചിലപ്പോള്‍ അവരുടെ കിടപ്പ് മുറിയിലെ  കിടക്കയിലോ അവന്‍ കൊണ്ടിട്ടു..

അവള്‍..വിടരാനാകാതെ  അടര്തപ്പെട്ട  പൂമൊട്ടുകളുടെ നിലവിളി കേള്‍ക്കാനാതെ  കാതുകള്‍ ഇറുക്കി അടച്ചു..അവളുടെ വാക്കുകള്‍.. എതിര്‍പ്പ്..എല്ലാം അവന്‌ തമാശ ആയിരുന്നു..അവളെ  ചൊടിപ്പിക്കാനായി അവന്‍ വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു..വിടരും മുന്‍േപ നഷ്ടപ്പെട്ട പൂമൊട്ടുകളെ ഓര്‍ത്തു വിലപിക്കുന്ന ചെടികലോട് അവള്‍ക്കു വാക്കുകള്‍ നഷ്ടമായി..നഷ്ട്ടപെട്ട പൂമൊട്ടിന്റെ  ഓര്‍മയില്‍ നീറുന്ന ഹൃദയങ്ങള്‍ , ഓരോ ചെടിയിലും വേദനയോടെ  സ്പന്ദിക്കുന്ന സ്വരം- അവളുടെ ഉറക്കം കെടുത്തി..!

അവള്‍ ഒരുപാട് ചിന്തിച് കൂട്ടി..ഒടുവില്‍‍ ഒരു ദിനം പൂന്തോട്ടം അപ്പാടെ  വെട്ടി മാറ്റി..!!എല്ലാ ചെടികളെയും വേദനയില്‍ നിന്നും,  ഇനി വരാനിരിക്കുന്ന വേദനകളില്‍ നിന്നും അവള്‍ വെട്ടി മാറ്റി..ഇനി അവയ്ക്ക് വിടനാകാത്ത പൂമൊട്ടുകെള ഓര്‍ത്തു വിഷമിക്കേണ്ടതില്ല..ഓരോ ചെടിയും,എന്തിനു പുല്‍നാമ്പ് വരെ ..എല്ലാം എല്ലാം വെട്ടി മാറ്റി..
വീണ്ടും അവിടം തരിശായി..അവളുടെ മനസും..! അവള്‍ ദീര്‍ഘമായ ദുഖതിലാണ്ടു..ഊണില്ലാതെ  ഉറക്കമില്ലാതെ  അവള്‍ വസന്തത്തെ  ഓര്‍ത്തു വേദനിച്ചു..

അവനറിഞ്ഞില്ല ഇതൊന്നും..അറിഞ്ഞിട്ടും കാര്യമായി എടുത്തില്ല- പൊട്ടിപെണ്ണ് എന്ന്‌ ചിരിച്ചു തള്ളി ! ചിലപോഴെങ്കിലുംചിലര്‍ക്ക് നിസാരമായത് മറ്റു ചിലര്‍ക്ക് ജീവിതം തന്നെ  തകിടം മറിക്കുന്ന അവസ്ഥകളായി മാറാം..ഇവിടെയും അങ്ങിനെ തന്നെ..!അവള്‍ വല്ലാതെ  ഉള്‍വലിഞ്ഞു..

പ്രകൃതിക് മാത്രം അവളില്‍ കനിവ് തോന്നി..പ്രകൃതി അമ്മയല്ല്ലേ ..?
കോടാനുകോടി ചരാചരങ്ങളുടെ  അമ്മ..!!
വസന്തം അവളിലേക്ക് ഇറങ്ങി ചെന്നു..
മാതൃത്വത്തിന്റെ നിറവസന്തം..!!
അവളുടെ ഉള്ളിലൊരു പൂമൊട്ട്..!!
താനൊരു ചെടിയായി മാറിയ പോലെ  അവള്‍ക്കു തോന്നി..
പൂമൊട്ട് പേറുന്ന ഒരു കുഞ്ഞു ചെടി..

സന്തോഷം അധികം നീണ്ടു നിന്നില്ല..അവന്‍ ആ പൂമൊട്ടും ഇറുത്തെടുക്കാന്‍ അവളെ പ്രേരിപ്പിച്ചു.. നിര്ധന്ധിച്ചു.. വഴക്കിട്ടു..!! ഇത്തവണ അവള്‍ക്കു ചിന്തിക്കാനുണ്ടായിരുന്നില്ല..വെട്ടി മാറ്റി..ചെടിയെയോ മൊട്ടിനെയോ അല്ല.. അവനെ.. വെട്ടി വെട്ടി മാറ്റി..ഉള്ളിലെ കുരുന്നു ജീവനെ രക്ഷിക്കാന്‍..!

നരഹത്യാനിയമം അവളെ ശിക്ഷിച്ചില്ല..പകരം ചികിത്സക്ക് അയച്ചു..10മാസങ്ങള്‍ക്ക് ശേഷം..മനോരോഗാശുപത്രിയിലെ നിലാവ് പെയ്യുന്ന ഒരു രാത്രിയില് ആ മൊട്ടു വിടര്‍ന്നു. ഒരു നിശാഗന്ധി പൂവുപോലെ!സ്മ്രിതിയിലാണ്ട അവന്റെ ജീവന്‍ വീണ്ടും ആ കുരുന്നിനുള്ളില്‍ തുടിച്ചു..വിടര്‍ന്ന പൂവിനെ  മാറോടടുക്കി അവള്‍ ഉറങ്ങി..താളം തെറ്റിയിട്ടും..താരാട്ടു നിറഞ്ഞ മനസോടെ!
ആകാശ ചെരിവില്‍ നിന്ന് ഇളംകാറ്റായി വന്ന് അവനും അവരെ  കരുതലോടെ പുണര്‍ന്നു....
തന്റെ  ഭ്രാന്തിയായ പെണ്ണിനേയും --താന്‍ ഇറുതുമാറ്റാന്‍ തുനിഞ്ഞ , തന്റെ  ജീവന് തുടിക്കുന്ന ആ കുഞ്ഞിനെയും..
സ്നേഹത്തോടെ..(സങ്കടത്തോടെ )!

എവിടെയാണ് പിഴച്ചത്..?അവന്റെ  പിടയുന്ന ആത്മാവ് തിരഞ്ഞു..വീട്ടുകാരെ  ധിക്കരിപ്പിച്  ഒരുമിച്ച് ഒരു ജീവിതത്തിനു കൂട്ടിയതോ? രാജകുമാരിയെ പോലെ നോക്കാന്‍ ഓടിപാഞ്ഞ് കഷ്ടപെട്ടതോ..? അതിനിടയില്‍ എപ്പോഴും കൂടെ  ഇരിക്കാന്‍ കഴിയാഞ്ഞതോ?

ഭക്ഷണവും ഉറക്കവും വെടിഞ്ഞുള്ള പൂന്തോട്ടപരിപാലനവും..ചില മാറ്റങ്ങളും..ആദ്യം തോന്നലായി കരുതി..പിന്നെ  അവളറിയാതെ  ചികില്സിപ്പിക്കാന്‍ ശ്രമിച്ചു..കൂടെ നിര്‍ത്തി ഭാവമാറ്റങ്ങള്‍  ശ്രദ്ധിച്ചു..അതിനായി പൂക്കളും പൂമൊട്ടുകളും അടര്തിമാറ്റി..എല്ലാം അവള്‍ടെ ചില്കിസയുടെ ഭാഗമായി ഡോകട്റുടെ  നിര്‍ദേശപ്രകാരം... ഒടുവില്‍..കഴിപ്പിക്കുന്ന മരുന്നുകള്‍ക്കൊപ്പം അവള്‍ക്കൊരു കുഞ്ഞിനെ കൂടി താങ്ങാനാകില എന്നറിഞ്ഞപ്പോള്‍ എനിക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് വാശി പിടിച്ചു..വേദന തോന്നിയില്ല കാരണം..കുഞ്ഞിനെക്കാള്‍് വലുത് അവളായിരുന്നു..

എന്നിട്ടും അവള്‍ എന്നെ..
സാരമില്ല..അവളല്ല..അവളല്ല..അത് ചെയ്തത്..ബോധപൂര്‍വം അവള്‍ക്കതിനു ആകില്ല..അവന്‍ കാറ്റിന്റെ കൈകളാല്‍ അരുമയോടെ അവളെ തഴുകി...ഞാനുണ്ട്..കാവലായ് എന്നും..

എന്റെ ഭാമേച്ചി

എല്ലാ വര്‍ഷവും വേനലവധിക്ക് ഡല്‍ഹിയില്‍ നിന്നു ഞാന്‍ അമ്മയുടെ തറവാട്ടില്‍ എത്താറുണ്ടായിരുന്നു.ഇത്തവണ പത്താംതരം എഴുതിയ ശേഷമാണ് വരവ്.അമ്മവീട്ടില്‍ ഇപ്പോഴത്തെ താമസക്കാര്‍ എന്റെ വല്യമ്മാവനും അമ്മായിയും കുട്ടന്‍ മാമനും(അമ്മയുടെ നേരെ ഇളയ അനിയന്‍)ഏതാനും പശുക്കളും കോഴികളും പുറംപണിക്കാരും ഒക്കെയാണ്.പിന്നെ എന്റെ ഭാമേച്ചിയെയും....
 
തറവാടും കുളവും കന്നുപൂട്ടും വയലും എല്ലാം എനിക്ക് പണ്ട് അമ്മ പറഞ്ഞു തന്നിരുന്ന
കുട്ടികാല കഥകളിലെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു.വല്യമ്മാവനും അമ്മായിയും എനിക്ക് വക്രബുദ്ധിയുടെ  പര്യായങ്ങളായാണ് അനുഭവപെട്ടിരുന്നത്. മുത്തശ്ശന്റെ മരണശേഷം നാലായി പങ്കുവയ്ക്കെണ്ടിയിരുന്ന സ്വത്തില്‍ , അമ്മയുടെ നേരെ മൂത്ത ആങ്ങളയായ സദാശിവന്‍ മാമന് മാത്രമേ വല്യമ്മാവന്‍ ഭാഗം കൊടുത്തിരുന്നുള്ളൂ..എന്റെ അമ്മ അതിനകം മരണപ്പെട്ടിരുന്നതിനാല്‍ അമ്മയുടെ വിഹിതമൊന്നും ഇന്ന് വരെ അച്ഛന്‍ ചോദിക്കയുണ്ടായില്ല.. പിന്നെയുള്ളത് അമ്മയുടെ ഇളയ ആങ്ങള കുട്ടന്മാമനാ. മാനസികരോഗിയാണ്. തറവാടിന്റെ രണ്ടാം നിലയില്‍ അടച്ചിട്ടെക്കുന്നു.അങ്ങനെ നാലില്‍ മൂന്നു ഭാഗത്തിന്റെയും അധികാരി ഇന്നും വല്യമ്മാവന്‍ തന്നെ.എന്റെ എല്ലാ വെക്കെഷനുമുള്ള വരവ് പോലും അവര്‍ സഹിക്കുന്നത് കൈയില്‍  വച്ച് അനുഭവിക്കുന്ന എന്റെ അമ്മയുടെ സ്വത്തിനെ പറ്റിയുള്ള സ്മരണ കൊണ്ടാണ്.എനിക്ക് അവിടെ നിറഞ്ഞു നില്‍ക്കുന്ന അമ്മയുടെ സാനിധ്യം മാത്രം മതിയായിരുന്നു..പിന്നെ എന്റെ പ്രിയപ്പെട്ട ഭാമേച്ചിയെയും..
 
മുട്ടറ്റം മുടിയുള്ള നീണ്ട കണ്ണ്കളുള്ള സുന്ദരിയായ എന്റെ ഭാമേച്ചി..മൂന്നോ നാലോ വയസുള്ളപ്പോള്‍ തറവാട്ടു മുറ്റത് ആരോ ഉപേക്ഷിച് പോയതാണ് ഭാമെച്ചിയെ.എന്റെ അമ്മയാണ് അന്ന് വാശി പിടിച്ച് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. അന്ന് അമ്മയുടെ ഉള്ളില്‍ ഞാനും ഉണ്ടായിരുന്നു.അമ്മ പ്രസവത്തിനായി നാട്ടില്‍ വന്ന് നിന്നിരുന്ന സമയം.എന്നേക്കാള്‍ വയസ് മൂന്നാല് വയസ് കൂടുതലേ ഉള്ളൂ ഭാമെച്ചിക്ക്.പതിനെട്ട് പത്തൊന്‍പത് വയസ്..അമ്മ പൊയ്ക്കഴിഞ്ഞു അമ്മാവനും അമ്മായിക്കും കൂലി കൊടുക്കാതെ ഒരു ജോലിക്കാരിയെ കിട്ടിയ സന്തോഷമായിരുന്നു.മുത്തശ്ശന്‍ ഉണ്ടായിരുന്ന കാലത്തോളം പിന്നെയും ആ പാവത്തിന് ഇച്ചിരി കരുണ കിട്ടിപ്പോന്നു.ചെറുപ്രായത്തിലെ തറവാട്ടിലെ അടുക്കളക്കാരികളുടെ സഹായിയും,പിന്നീട് പണിക്കാരിയും ആയി തീര്‍ന്നു ആ പാവം. 
 
നാട്ടിലെത്തിയാല്‍ എന്റെ പ്രധാന പണി ഭാമേചിയോടോപ്പം കുളത്തില്‍ മുങ്ങാംകുഴി ഇടുക,പട്ടുപാവാട ഇട്ടു അമ്പലത്തില്‍ പോകുക, ചേച്ചി ഉണ്ടാക്കുന്ന കറികള്‍ ഉപ്പു നോക്കുക,ഇടയ്ക്കു കൈ സഹായം ചെയ്യുക എന്നതൊക്കെയാണ്. ഭാമേച്ചി പണിയെടുക്കുമ്പോള്‍ വാലുപോലെ ഞാന്‍ ഇങ്ങനെ പുറകെ നടക്കും.എന്റെ നൂറു നൂറു കുഞ്ഞികാര്യങ്ങള്‍ കേട്ടു  കൌതുകത്തോടെ ആ കണ്ണു വിടരുന്നതും വാപൊത്തി അമര്തിചിരിക്കുന്നതും കാണാന്‍ തന്നെ നല്ല ശേലാണ്.എന്റെ മുടി  പിന്നിക്കെട്ടുന്നതും പാട്ടുപാടിതന്നു ഉറക്കുന്നതും ആരും കാണാതെ ചോറുരുട്ടി തരുന്നതും ഒക്കെ ഭാമേച്ചി തന്നെ. ചിലപ്പോഴൊക്കെ എനിക്ക് എന്റെ അമ്മയുടെ സാപീപ്യമാണ് ശരിക്കും അനുഭവപ്പെട്ടിരുന്നത്.എന്നെ ജീവനായിരുന്നു ഭാമേച്ചിക്ക്.എനിക്കും..
 
ഒരു ദിവസം കുളത്തിലെ വരാല്‍ക്കുഞ്ഞുങ്ങല്ക്  ഒരു പിടി അരി വാരിയിട്ടു കൊടുത്ത് സന്തോഷിപ്പിച്ച ശേഷം വാഴത്തോട്ടതിലേക്ക് നടക്കുകയായിരുന്നു ഞാന്‍.ഭാമേച്ചി എന്തെടുക്കുകയാണെന്ന്  നോക്കാമെന്നു കരുതി ഞാന്‍ അടുക്കളപ്പുറത്തേക്ക്  ചെന്നു.തിണ്ണയില്‍ ഇരുന്നു ഏങ്ങികരയുന്ന ഭാമേച്ചി...കാര്യം ചോദിച്ചറിഞ്ഞ ഞാന്‍ ഞെട്ടി.ഭാമേച്ചിയെ വിവാഹം കഴിപ്പിക്കാന്‍ പോണു..അതും എന്റെ കുട്ടന്മാമയെ കൊണ്ട്..മാനസികരോഗിയായ എന്റെ കുട്ടന്മാമ..ആള്‍ക്കാര് അടുത്ത് ചെന്നാല്‍ വല്ലാണ്ട് ഉപദ്രവിക്കുമായിരുന്ന ആള് അല്പം അടങ്ങുന്നത് വല്യമ്മാമയുടെ വെള്ളി കെട്ടിയ ചൂരലിന്‍ മുന്നില്‍ മാത്രമാണ്..ഈയിടെ അല്പം ശാന്തനാണെന്ന് പറയുന്ന കേട്ടു..വൈദ്യര് പറഞ്ഞുത്രെ വിവാഹം കഴിപ്പിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന്‌. കേട്ടപാതി വല്യമ്മാവന് ആധി ആയി.കൈവശം വച്ചിരിക്കുന്ന സ്വത്തിനെ ഓര്‍ത്ത്. പുറമേന്ന് ഏതു പെണ്ണ് വന്നാലും സ്വത്തുവകകളുടെ മേലുള്ള അധികാരം തീര്‍ന്നു..ഭാമേച്ചി ആകുമ്പോ എല്ലാപേര്‍ക്കും പരീക്ഷണത്തിന്‌ ഒരാള്..ചോദിക്കാനും പറയാനും ആരുമില്ല.ഒന്നും കൈ വിട്ടു പോകുമെന്ന് പേടികാനുമില്ല.ആ ജീവനാന്തം കാശൊന്നും കൊടുക്കാതെ ഒരു വീട്ടുജോലിക്കാരിയും. അങ്ങനെ എല്ലാം കൊണ്ടും ലാഭങ്ങള്‍ ഏറെ.എന്തുപറഞ്ഞ് ചേച്ചിയെ ആശ്വസിപ്പിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു.എന്റെ മനസ്സില്‍ മറ്റൊര് കാര്യം കൂടി ഓടിയെത്തി. ഗോപിയേട്ടന്‍..! പുറംപണിക്ക് ഗോപിയേട്ടന്‍ വരുമ്പോള്‍ ഭാമേച്ചിയുടെ ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അത് പോലെ ഗോപിയെട്ടന്റെയും ചില നോട്ടങ്ങള്‍, ചിരി..അവര്‍ തമ്മില്‍ പക്ഷെ സംസാരിക്കുന്നത് ഞാന്‍ ഇതേ വരെ കണ്ടിട്ടേ ഇല്ല.എന്റെ കളിവാക്കുകള്‍ രണ്ടുപേരും അവഗണിക്കുന്നു എന്ന മട്ടില്‍ ആസ്വദിക്കാറാണ് പതിവ്.
 
എല്ലാം പെട്ടെന്ന് നടന്നു.രണ്ടേ രണ്ടു ദിവസത്തിനകം വീട്ടുമുറ്റത്ത് വച്ചു തന്നെ കുട്ടന്മാമന്‍ ഭാമേച്ചിയുടെ കഴുത്തില്‍ താലി കെട്ടി.അല്ല എല്ലാപേരും കൂടി കെട്ടിച്ചു.വിരലില്‍ എണ്ണാവുന്ന ചിലരെ ഉണ്ടായിരുന്നുള്ളൂ.പോറ്റി വളര്തിയതിന്റെ അധികാരത്തില്‍ മറ്റുള്ളവര്‍ നിശ്ചയിച്ചത് അനുസരിക്കാനേ പാവം ഭാമെച്ചിക്ക് കഴിഞ്ഞുള്ളൂ.എനിക്ക് വല്ലാത്ത സങ്കടവും കുട്ടന്മാമയെ നോക്കുമ്പോള്‍ ഭയവും ഏറിവന്നു.ചടങ്ങുകള്‍ക്കായുള്ള നിര്‍ബന്ധിക്കലും ഏറെ നാള്‍ കൂടി ഉള്ള പുറത്തേക്കിറക്കലും ആളെ ആകെ പരിഭ്രാന്തപ്പെടുത്തിയിരുന്നു.പറ്റെ വെട്ടിയ തലമുടിയും തടിച് കുറുകിയ ശരീരവും ചുവന്ന കണ്ണുകളും..പലപ്പോഴും വായില്‍ നിന്നു കൊഴുത്ത ദ്രാവകം ഒഴുകി വീഴുന്നു..എനിക്ക് സങ്കടം വന്നു എന്റെ ഭാമേച്ചി..
 
രാത്രിയായതോടെ കുട്ടന്മാമന്‍ അസ്കിത വല്ലാതെ കൂടി.ആളെ മുറിയില്‍ ആക്കിയ ശേഷം അമ്മായി ഭാമേച്ചിയെ വിളിച്ചു.മാമനെ കഴിപ്പിക്കേണ്ട അന്ജോ ആറോ ഗുളികകളും ചൂര്‍ണവും ഒരു ഗ്ലാസ്‌ ചൂട് വെള്ളവും കൈയില്‍ കൊടുത്തു. മുകളിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞതും ഭാമേച്ചിയുടെ മുഖം ഭയന്നരണ്ടു.വല്യമ്മായി രൂക്ഷമായി ഒന്നു നോക്കി.അതോടെ ഭാമെച്ചിയുടെ കണ്ണ് നിറഞ്ഞു തൂകി.അതുമായി ഗോവണി കയറുമ്പോള്‍ ഞാന്‍ ഭാമെച്ചിയെ തടഞ്ഞു..-പോകണ്ട ഭാമേച്ചി..അയാള് കൊല്ലും.. പൊട്ടിക്കരഞ്ഞുകൊണ്ട് ഭാമേച്ചി മുകളിലേക്കുള്ള പടികള്‍ കയറി..
 
രാത്രി ഏറെ വൈകും മുന്നേ ഭാമേച്ചിയുടെ ഉച്ചത്തിലുള്ള നിലവിളി മുകളിലെ മുറിയില്‍ നിന്നു കേട്ടു.വല്യമ്മായിയും ഞാനും അങ്ങോട്ട് ഓടിച്ചെന്നു.വാതിലില്‍ മുട്ടിയതും അത് വലിച് തുറന്നു ഭാമേച്ചി അലറിക്കരഞ്ഞു.ആ കണ്ണുകള്‍ വല്ലാതെ തുറിചിരുന്നു..
-എന്നെ കഴുത്തില്‍ ഞെക്കി കൊല്ലാന്‍ നോക്കുവാ..എന്ന്‌ പറയുന്നത്‌ ഞാന്‍ ഞെട്ടലോടെ കേട്ടു.അതിനിടയില്‍ കണ്ടു,ആ കഴുത്തില്‍ പിടച്ച്  തെറിച്ച് നില്‍ക്കുന്ന ഞരമ്പുകള്‍..അമ്മായി എന്നോട് താഴേക്ക് പോകാന്‍ കണ്ണു കൊണ്ട് ആന്ഗ്യം കാണിച്ചു.എനിക്ക് അനുസരിക്കാതിരിക്കാനായില്ല.താഴേക്കുള്ള ഗോവണിയുടെ രണ്ടു പടികള്‍ ഇറങ്ങി നിന്നു ഞാന്‍ അങ്ങോട്ട് നോക്കി. അമ്മായി  ഭാമേച്ചിയെ വഴക്ക് പറയുന്നു.ഇതൊക്കെ ഭര്‍ത്താവിന്റെ അവകാശവും അധികാരവുമാനത്രേ! എന്നിട്ട് മുറിക്കുള്ളിലേക്ക് നോക്കി ഒരു വിരട്ടും കുട്ടന്‍മാമയോട്-വെള്ളിചൂരല്‍ എടുക്കണോ കുട്ടാ എന്ന്‌..അമ്മായിയുടെ അടുത്ത നീക്കം എന്നെ ഞെട്ടിപ്പിച്ചു.
കരഞ്ഞു നിന്ന ഭാമേച്ചിയെ തള്ളി മുറിക്കുള്ളിലാക്കി പുറമേ നിന്നു സാക്ഷ വലിച്ചിട്ടു!!!!!ഇതെന്ത് അധികാരമാണ്?കൊല്ലാനുള്ള അധികാരമോ?കൊല്ലിക്കാനുള്ള അധികാരമോ?എനിക്ക് മനസിലായില്ല.
 
മുറിയില്‍ വന്നു കിടന്നിട്ടും എനിക്ക് ഉറങ്ങായില്ല..കൊല്ലും എന്റെ ഭാമേച്ചിയെ..അയാള് കൊല്ലും..എന്റെ കണ്ണില്‍ നിന്നു വെള്ളം ധാരയായി ഒഴുകി.ഉറക്കം വരാതെ കുറെ നേരം എണീറ്റിരുന്നു.അല്പം വെള്ളം കുടിക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു.വെള്ളമെടുത്ത് കുടിക്കവേ ജനാലക്കപ്പുറം ചായ്പിലെ തിണ്ണയില്‍ ആരോ ഒരാള്‍ ഇരിക്കുന്ന പോലെ.പുറംപണിക്കാര് അവിടെയാണ് കിടക്കുന്നത്.ഒച്ചയുണ്ടാക്കാതെ ഞാന്‍ പുറത്തേക്കുള്ള വാതില്‍ അല്പം തുറന്നു പുറത്തേക്ക് നോക്കി.. ഗോപിയേട്ടന്‍..!
അയാള്‍ തുടര്‍ച്ചയായി കണ്ണ് തുടക്കുന്നുണ്ടായിരുന്നു.ഒട്ടും ചിന്തിക്കാതെ ഞാന്‍  പുറത്തേക്കിറങ്ങിച്ചെന്നു.അടക്കിയ സ്വരത്തില്‍ ഞാന്‍ എന്തൊക്കെയോ അയാളോട് പറഞ്ഞു..ദേഷ്യപ്പെട്ടു..-ഇഷ്ടായിരുന്നില്ലേ എന്റെ ഭാമേച്ചിയെ? രക്ഷിക്കായിരുന്നില്ലേ?തിരികെ വന്നു വാതില്‍ അടക്കുമ്പോള്‍ ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി.ഗോപിയേട്ടന്‍ അവിടെ തന്നെ ഉണ്ട്.
 
എല്ലാപേരും നല്ല ഉറക്കമാണ്.ഗോവണിക്കരികിലെതിയപ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.രക്ഷിക്കണം എന്റെ ഭാമെച്ചിയെ..ഞാന്‍ മുകളിലേക്ക് പടിക്കെട്ട് കയറി..ഭയം എന്നില്‍ വല്ലാണ്ട് ഗ്രസിക്കാന്‍ തുടങ്ങി.മുറിക്ക് പുറത്തെത്തിയതും ഉള്ളില്‍ നിന്നും ഭാമേച്ചിയുടെ പ്രാണപ്പിടചിലും കരച്ചിലും..എന്നില്‍ വല്ലാത്തൊരു ഉള്‍ക്കരുത്ത് വന്നു. പഴയ ഒരു പത്തായം പൊളിച്ചതിന്റെ പലക കഷണങ്ങള്‍ അവിടെ അടുക്കി വച്ചിരുന്നു..ഒരെണ്ണം ഞാന്‍ കൈയിലെടുത്തു . മറ്റേ കൈ കൊണ്ടു അമ്മായി ഇട്ടുവച്ച സാക്ഷ വലിച്ചൂരി.ഉള്ളിലെ കാഴ്ച കണ്ടു എന്റെ രക്തം ഉറഞ്ഞു പോയി. കുട്ടന്മാമ ഭാമേച്ചിയുടെ മുടിക്ക് കുത്തി പിടിച് തല ചുവരില്‍ ആഞ്ഞിടിക്കുന്നു..തല പൊട്ടി ചോര ഒലിക്കുന്നുമുണ്ട്. ഞാന്‍ കൈയിലിരുന്ന പലക കൊണ്ട് അയാളെ ആഞ്ഞടിച്ചു.ഒരു കൈ കൊണ്ടു ഭാമെചിയെ വലിച് പുറത്തേക് തള്ളി.അടി കൊണ്ട് തിരിഞ്ഞടുത്ത അയാളെ സര്‍വശക്തിയുമെടുത്ത് ഞാന്‍ പിന്നിലേക്ക് ആഞ്ഞു തള്ളി..പെട്ടെന്ന് തന്നെ പുറത്തേക്ക് ചാടിക്കടന്ന്‌ ഞാന്‍ സാക്ഷ വലിച്ചിട്ടു..ഇന്നിവിടെ എന്ത്‌ ഒച്ച നടന്നാലും ആരും മുകളിലേക്ക് ശ്രദ്ധിക്കില്ല എന്ന്‌ എനിക്ക് തീര്‍ച്ചയായിരുന്നു.
  
ഭാമേച്ചിയെ താങ്ങിപിടിച്ച് ഞാന്‍ താഴെയെത്തി.എന്റെ ബാഗില്‍ നിന്നും വേഗം വസ്ത്രങ്ങള്‍ മാറ്റി,പകരം ഭാമേച്ചിയുടെ വസ്ത്രങ്ങള്‍ നിറച്ചു.അച്ഛന്‍ എനിക്ക് പോരുമ്പോള്‍ തന്ന കുറച് പണം അതിലേക്ക് വച്ചു.മുറിക്കുള്ളില്‍ ഉണ്ടായിരുന്ന മുത്തശ്ശന്റെ  മരുന്നുകള്‍ വച്ചിരുന്ന കാല്പെട്ടി ഞാന്‍ വലിച്ചെടുത്തു.അതിന്റെ അടിയിലൂടെ വിരല്‍ ഓടിച്ചപ്പോള്‍ , ചെറിയ ഒരു താക്കോല്‍.. അത് കൊണ്ട് അറ്റത്തായി ഉണ്ടായിരുന്ന രഹസ്യഅറ ഞാന്‍ തുറന്നു..ആ ഇരുട്ടിലും ആഭരണങ്ങള്‍ വെട്ടി തിളങ്ങി.എന്റെ വിവാഹത്തിനുള്ള മുത്തശ്ശന്റെ സമ്മാനം..മുത്തശ്ശിയുടെ ആഭരണങ്ങള്..!വിവാഹം ഉറപ്പിച്ചശേഷം അമ്മായി അറിയാതെ വന്നെടുത്തു കൊള്ളാന്‍ മുത്തശ്ശന്‍ മരിക്കും മുന്നേ എന്നെ പറഞ്ഞെല്‍പ്പിചിരുന്നതാണ്.പൊറുക്കണേ മുത്തശ്ശാ..എന്റെ ഭാമേച്ചിക്കാ ഇതെന്നെക്കാള്‍ ഇപ്പോള്‍ ആവശ്യം..!എല്ലാം വാരി ഞാന്‍ ബാഗില്‍ നിറച്ചു..
 
ഭാമേച്ചിയെയും കൂട്ടി അടുക്കളപ്പുറത്തെക്ക് ഞാന്‍ നടന്നു.ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കയുണ്ടായില്ല.ഭാമേച്ചി ഒരു ശില പോലെ എന്നെ അനുഗമിച്ചു..വാതില്‍ പതിയെ തുറന്നു പുറത്തിറങ്ങിയ ഞങ്ങളെ കണ്ടു ഗോപിയേട്ടന്‍ അന്ധാളിച്ചു.ബാഗ് ഞാന്‍ ഭാമേച്ചിയെ ഏല്‍പ്പിച്ചു -പൊയ്ക്കോ രണ്ടാളും എങ്ങോട്ടെങ്കിലും......ഉം..വേഗം..!ഇരുളിലേക്ക് നടന്നു മറയും മുന്നേ ഭാമേച്ചി എന്നെ ഒന്നു നോക്കി, പിന്നെ എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല ,എന്റെ കണ്ണുകള്‍ തുള്ളികള്‍ വന്നു മൂടി.തിരികെ മുറിയില്‍ വന്നു കിടക്കുമ്പോള്‍ നാളെ എന്നില്‍ പതിയാന്‍ പോകുന്ന വല്യമ്മാവന്റെ വെള്ളിചൂരലിന്റെ ഓര്മ പോലും എന്നെ പേടിപ്പിച്ചില്ല..
 
ഭാമേച്ചിക്ക് ദൈവം വിധിച്ചിരിക്കുന്നത്  ഇതാണ്.
അത് തടുക്കാന്‍ വല്യമ്മാവന് എന്തധികാരം?അമ്മായിക്കെന്തധികാരം?
ജീവനെടുക്കാനുള്ള അധികാരം ഭര്‍ത്താവന്നു പറയുന്ന കുട്ടന്മാമനുമില്ല. സംതൃപ്തിയോടെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി.