Friday 2 September 2011

ജീവിതം -ഒരു മരീചിക

അര്‍ബുദം(കാന്‍സര്‍)ബാധിച്ച ഒരു മനസിന്റെ നോവ് കവിതയായ്..

ഇതാണിനിയെന്‍ കൂട്-
ഇരുളടഞ്ഞൊരീ രോഗശയ്യ..!
ഇതളിടും ജീവിതമോ
ഇനിയൊരു മരീചിക..!
 
തളര്‍ന്ന ഞരമ്പുകള്‍..
തളരാത്ത ഓര്‍മ്മകള്‍ ;തീരാത്ത-
മോഹങ്ങള്‍ ;എരിഞ്ഞിതാ-
തേടുന്നു ജീവിതമരീചിക..!
 
സ്വപ്നങ്ങളെന്നെ സ്വസ്ഥം-
വിടുന്നില്ല ; നിദ്രയില്‍ പോലും -
നിത്യമാ മരീചിക..!
 
വ്യാധിയേ,എന്നില്‍ നീ-
വ്യഥയായ്‌ നിറയുന്നു..!
വ്യര്‍ത്ഥം കൊതിക്കുന്നു-
വീണ്ടും മരീചിക..!
 
മരുന്ന് മായ്ക്കുമീ വേദന-
മരണത്തെയോ?മായ്ക്കാന്‍-
മറയ്ക്കാന്‍ ; ഇല്ലൊരു-
മന്ത്രവും മായയും..!
 
ചിന്തയിലെരിയുന്നു-
ചിതയിലെന്‍ രൂപം..!
ചിത്തമോ കൊതിക്കുന്നു-
ചിത്രശലഭമായ് പറക്കുവാന്‍..!
 
അറിയുന്നു;അര്‍ബുദം-
ആശകള്‍ക്കതീതം;വൃഥാ-
ആശിക്കും ജീവിതമോ-
അകലത്തെ മരീചിക മാത്രം..!

1 comment:

  1. നന്നായിരിക്കുന്നു കവിത , ഒരു രോഗിയുടെ കാഴ്ചപാട് ഇങ്ങനെയോക്കെയാണ് ചിന്തിക്കുക, പക്ഷെ കവിത പോസറ്റിവ് ചിന്തകള്‍ നല്ല്ക്കുന്ന രീതിയിലും എഴുതാമല്ലോ?

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..