Sunday 30 June 2013

എന്റെ നിനക്ക്..




















പ്രിയനേ നീ അറിയുന്നതിനപ്പുറം ചിലതുണ്ട്..
പറയുവാൻ ഞാൻ മടിക്കുന്ന ചിലത്..
ഞാൻ, ഞാനെന്ന ഭാവം വെടിഞ്ഞ് 
ചിലത് പറയട്ടെ നിന്നോട്..

പ്രിയനേ അനുനിമിഷം എന്റെ പ്രാണനിൽ കലരുന്ന
ജീവവായു..ശ്വാസം..എന്നത്തിൽ പോലും
ജീവന് ഊതിക്കയറ്റുന്ന ഒരു ചിന്തയുണ്ട്..
നീ നീ എന്ന ചിന്ത..

പ്രിയനേ നിന്റെ നീൽമിഴികൾ..അടക്കിയ പുഞ്ചിരി..
വിടര്ന്ന ചുണ്ടുകൾ.. ഇവ ഇത്ര മേല്
ഭംഗിയാർന്നത് എന്തിനാണ്?എത്ര സമയം നിന്നെ അമര്ത്തി
ഉമ്മ വയ്ക്കാതെ..നിയന്ത്രിച്ച്..നിയന്ത്രിച്ച്..
എനിക്ക് സ്നേഹിക്കാൻ ആകും?

പ്രിയനേ..എന്നെ നീ ഇങ്ങനെ നോക്കരുതേ..
ഞാൻ ഇത്രമേൽ വിശിഷ്ടമായ വസ്തുവാണ് എന്ന്
തിരിച്ചറിയപ്പെടുന്നു, നിന്റെ കണ്ണുകളിൽ.!
അതെന്നെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുക്കുന്നു..

പ്രിയനേ..നീ നിന്റെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചു കൊള്ളുക..
എന്റെ ഹൃദയ ചലനങ്ങളെ നിയന്ത്രിക്കാൻ തക്ക വണ്ണം
അവ ശക്തമത്രേ..തീവ്രമത്രേ..
നിന്റെ സ്വന്തമായ ആ ഹൃദയം നിലയ്ക്കാതെ,
മൃദുഭാവങ്ങൾ കൊണ്ട് നീ ശ്രദ്ധിച്ചു കൊള്ളുക..

പ്രിയനേ..ഞാൻ എത്രമേൽ
നിന്നില് സ്വാര്ഥ എന്നറിയുക..
അത്രമേൽ നീ മറ്റുള്ളവരിൽ അകലം പാലിക്കുക..
നിന്റെ ഹൃദയം, സ്നേഹം, പരിഗണന, കോപം,താപം
തുടങ്ങി സർവവികാര വിചാരങ്ങല്ക്കും
ഉടമ ഞാൻ മാത്രമത്രേ..

പ്രിയനേ..നിന്നോട് പരിഭവിക്കുന്ന
ഓരോ നിമിഷവും എന്റെ ആത്മാവ് ഈ ശരീരം വിട്ടു
നിന്നിലേക്ക്‌ ഓടി അണയാൻ വെമ്പൽ കൊള്ളുന്നു..
നിന്നില് നിന്ന് അകന്നു നില്ക്കാൻ ശ്രമിക്കുന്ന എന്നെ,
എനിക്ക് പോലും വേണ്ടന്ന് നീ അറിയുക..!!

പ്രിയനേ..ഏതവസ്ഥയിലും നിന്റെ പ്രേമവായ്പ്പിൽ
പൂത്തുലയുന്ന ഒരു മരമാണ് ഞാൻ..!
നീ മെല്ലെ തലോടിയാൽ മതിയാകും..
ചില്ലകൾ താഴ്ത്തി അനുസരണയോടെ
തണലേകുവാൻ..
നിന്റെ മേൽ പൂക്കൾ ഉതിര്ത്തിടാൻ..
തേന് തുള്ളികൾ ചൊരിയാൻ..

പ്രിയനേ ഇനിയുമേറെ പറയണം എങ്കിലും
ഇത്രയും പറഞ്ഞു ഞാൻ നിർത്തട്ടെ,
എനിക്ക് എന്നിൽ ഉള്ള നിയന്ത്രങ്ങൾക്ക് അതീതമാണ് നീ.
നീ..നീയൊരു വ്യക്തിയല്ല,എന്റെ ജീവന്റെ സത്തയത്രേ..
അത്രമേൽ എന്റെ പ്രാണൻ ഉരുക്കുന്ന പ്രണയമത്രേ..

-അമ്മൂട്ടി..!!! 

26 comments:

  1. പ്രിയനുമാത്രം തരും
    മധുരമീ പ്രണയം

    ReplyDelete
  2. orupaadishttaayi ammuttiiii.sahithyathinte thongal illathe hridayathil ninnuthirnnaaa varikal.ishttaaaaayyiiii.aa priyaan bhaagyavaaan thanne ee paranayam kittiyathinaaal.
    aashamsakal

    ReplyDelete
  3. ഈ പ്രേമം ആകെ വിഷയമാണല്ലോ..........

    ReplyDelete
  4. ആ പ്രിയന്റെയൊക്കെ ഓരോ യോഗേ..!!
    നന്നായിട്ടുണ്ട് പുലിക്കുട്ടി..

    ReplyDelete
  5. പ്രണയ നദി ഒഴുകിക്കൊണ്ടേ ഇരിക്കട്ടെ ... തുടരൂ ..

    ReplyDelete
  6. പുലിക്കുട്ടി പൈങ്കിളി ആയിത്തുടങ്ങിയല്ലോ.... ഏതായാലും ആ പ്രിയന്റെ ഭാഗ്യം..

    ReplyDelete
    Replies
    1. ഏതൊരു ആളിന്റെ ഉള്ളിലാണ് അല്പം പൈങ്കിളി ഇല്ലാത്തത്?
      ഹിഹിഹി..

      Delete
  7. പ്രിയതേ പറയുവാനെനിക്കുമുണ്ട് ഏറെ ..

    എന്നിലെ നിശ്വാസങ്ങള്‍ ദീര്‍ഘമാണ്
    അത് കാറ്റായി പിന്നെ ഉച്ഛ്വാസമായി നിന്നിലെത്തുന്നു ..
    നിന്നിലെ നിശ്വാസങ്ങള്‍ എനിക്ക് സ്വന്തം

    നീ ഒരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങുന്നതെന്തിനു ..
    വിറയ്ക്കുന്നതെന്തിനു ..

    നിന്‍റെ കണ്ണുകളിലെ തിളക്കം എന്നിലെ സ്നേഹെമെന്നോ ..
    ഈശ്വരാ ആ തിളക്കം ഒരു കെടാ വിളക്കാവട്ടെ.

    എന്നിലെ സ്നേഹത്തിന്റെ തെളിവാവട്ടെ നിന്നിലെ സ്വര്‍ധത
    സ്വാര്‍ധത പ്രണയത്തിന്‍റെ പരകോടിയത്രേ ..

    ഭൂമി ഉരുണ്ടതത്രേ .. അകലും തോറും ഞാന്‍ നിന്നിലേക്ക്‌ അടുക്കുന്നു
    മറു ദിശയില്‍ കൂടി ...

    പ്രിയതേ നീ അറിയണം .

    എനിക്ക് നീ ഒരു പനിനീര്‍ പുഷപമാണ് ..
    പനിനീരിന്‍റെ സുഗന്ധം പരത്തുന്നവള്‍

    എന്നിലെ എന്നെ ഞാനാക്കിയ ആ മോഹ സൌരഭ്യം
    അത് എന്നോട് കൂടി തന്നെ ...നിന്‍റെ ഉച്ഛ്വാസ മായ എന്‍റെ അവസാന നിശ്വാസം വരെയും ..

    ReplyDelete
  8. നല്ല വരികള്‍ അഭിനന്ദനങള്‍ ... :)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ithonnum vilayiruthan enikariyilla pakshe enikkittayi....
    njan kelkan aagrahikunna bhashayillulla srushtti...!!!!

    ReplyDelete
  11. heheh cmnt codil ninnu "like" symbol adichathanu mansilayitto.. thanq!!

    ReplyDelete
  12. പ്രണയം ഒരു അനുഭൂതിയാണ് ....
    അകലുംതോറും കൂടുകയും
    അടുക്കുന്തോറും കുറയുകയും ചെയ്യുന്ന
    ഒരു പ്രത്യേക അനുഭൂതി !
    നല്ല ആശംസകള്‍
    @srus..

    ReplyDelete
  13. എന്റെ പ്രിയേ അമ്മൂട്ടി എന്തിനേ നിര്‍ത്തിക്കളഞ്ഞത്?..ഇനിയും ഏറെ കേള്‍ക്കാന്‍ ഞാനുണ്ടായിരുന്നല്ലോ.എത്ര സമയം നിന്നെ അമര്ത്തി
    ഉമ്മ വയ്ക്കാതെ..നിയന്ത്രിച്ച്..നിയന്ത്രിച്ച്..
    എനിക്ക് സ്നേഹിക്കാൻ ആകും?

    ReplyDelete
  14. നന്നായിട്ടുണ്ട് , കവിത കുറച്ചേ ബ്ലോഗില്‍ ഉള്ളു, കുടുതല്‍ പോസ്റ്റ്‌ ചെയണ്ണം

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..