
"ലച്ചൂ ..വേഗം നടക്ക്..സാറ് കയറിക്കാണും.." മുന്നിലേക്ക് കയറി നടന്ന രണ്ട് കൂട്ടുകാരികള്‍ ധിറുതി കൂട്ടി.നടപ്പിനും ഓട്ടത്തിനും ഇടക്കുള്ള വേഗത്തിലായിരുന്നു ഞാന്‍.പുതിയ ട്യൂഷന്‍ സെന്റെറില്‍ ചേര്‍ന്നത് എനിക്കത്ര ഇഷ്ടമുണ്ടായിട്ടൊന്നും അല്ല.അവരുടെ ക്യാന്‍വാസിങ്ങും അമ്മയുടെ നിര്‍ബന്ധവും.പിന്നെ അടുത്ത കൂട്ടുകാരികള്‍ അവിടെ ഉണ്ട് എന്നത് മാത്രം എന്റെ ഉത്സാഹം കൂട്ടി.പത്താം ക്ലാസല്ലേ ട്യൂഷന്‍ ഒക്കെ ഒരു അലങ്കാരവും തന്നെ.പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്.ഈ ട്യൂഷന്‍ സെന്റെര്‍ ആണെങ്കില്‍ മിക്സെഡും. തൊട്ടടുത്ത ബോയ്സ് സ്കൂളിലെ ചെക്കന്മാരും ഞങ്ങളും ഒരുമിച്ചാണ് അവിടെ കണക്കും സയന്‍സും ഫിസിക്സും മറ്റു വിഷയങ്ങളും പഠിക്കുന്നത്.ആ പ്രത്യേക സൈക്കോളജി വച്ച് തന്നെ അവിടെ പഠിക്കാന്‍ ചെന്നാല്‍ അല്‍പ സ്വല്പം നന്നായി പഠിക്കാനും എല്ലാത്തിനും മുന്നിലെത്താനും സകലരും ശ്രദ്ധിച്ചു.
ഏപ്രില്‍-മെയ് സമയത്തെ വെക്കേഷന്‍ ആയിരുന്നതിനാല്‍ ഫുള്‍ ഡേയ് ക്ലാസുകള്‍ ആയിരുന്നു തുടക്കം.ആദ്യ പിരീഡ് കഴിഞ്ഞതും ഒരു ചെറിയ ബ്രേക്ക് വന്നു.ഞാന്‍ ഒന്ന് എഴുന്നേറ്റ് നിവര്‍ന്നിരുന്നു.വൈകുന്നേരം വരെ ഈ ഇരുപ്പ് ഇരിക്കണം.ഇനിയും കിടക്കുന്നു കുറെ പിരീഡുകള്‍.പോരാത്തതിന് കണക്കിന്റെ രണ്ടു പിരീഡും.എനിക്ക് അസ്വസ്ഥത തോന്നി.വീട്ടില്‍ ആയിരുന്നെങ്കില്‍ രണ്ടു മാസം വെറുതെ ഓരോന്ന് ചെയ്തു കൂട്ടി ഇങ്ങനെ നടക്കാമായിരുന്നു.പേരിന് ഒരു പുസ്തകവുമെടുത്ത് മേലെത്തൊടിയില്‍ തറയിലേയ്ക്ക് ചായ്ഞ്ഞു കിടക്കുന്ന പറങ്കി മാവിന്റെ മുകളില്‍ ഇരുന്നു വായിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാമായിരുന്നു.നേര്‍ത്ത കാറ്റില്‍ വരുന്ന, തൊട്ടടുത്തുള്ള വയണ മരത്തിന്റെ ഇലയുടെ ഗന്ധം ആസ്വദിക്കാമായിരുന്നു.അതിരില്‍ നട്ടിരിക്കുന്ന കൈതച്ചക്കയുടെ ചെടികളില്‍ കടും ചുവപ്പ് നിറമുള്ള കുഞ്ഞു കായ്കള്‍ അഴകോടെ നില്‍ക്കുന്നതില്‍ നോക്കിയിരിക്കാമായിരുന്നു.ഈ ഇടെ എന്തോ ഈ നോക്കി ഇരുപ്പും സ്വപ്നം കാണലും അല്പം കൂടുതല്‍ ആണ്.സന്ധ്യനേരത്തും നട്ടുച്ചക്കും ഒറ്റയ്ക്ക് പറമ്പില്‍ പോയിരിക്കുന്നതിനു വഴക്ക് കേള്‍ക്കാത്ത ദിവസങ്ങളില്ല .കാരണവന്‍
ഓല മേഞ്ഞചുവരുകളും മേല്‍ക്കൂരയും ദുര്‍ബലമായ ബെഞ്ചും ഡെസ്കും.ഞാന്‍ ചുറ്റുമൊന്നു നോക്കി .ശ്വാസം മുട്ടുന്ന കുടുസു ക്ലാസില്‍ ആകെ കൂടെ ഒരു ദാരിദ്രം പിടിച്ച ഒരു അവസ്ഥ.അടുത്തിരിക്കുന്ന കൂട്ടുകാരികള് തമ്മില്‍ എന്തോ വല്ലാത്ത അടക്കിപ്പറച്ചില്‍ ..ഞാന്‍ കാത് കൂര്‍പ്പിച്ചു.ആ സമയം പ്രണയകഥകള്‍ക്കും പരീക്ഷയുടെ മാര്‍ക്കിന്റെ കാര്യത്തിലും മാത്രമേ അത്രക്ക് ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളൂ.ഇവിടെ ക്ലാസില്‍ വന്നു കുറച്ചെ ആയുള്ളൂ എങ്കിലും എനിക്ക് ആകെയുള്ള ആശ്വാസം ഇങ്ങനെ ഉള്ള ചര്‍ച്ചകളും തമാശകളും ആണ്.കാതിലേക്ക് വന്നു വീണ സംഭാഷണ ശകലങ്ങളില്‍ നിന്ന് മനസിലായി-ഈ ക്ലാസിലെ ആര്ക്കോ ആരോടോ പ്രണയമാണ്.അതെ, പ്രണയം..!!!അതേ പറ്റി ആണ് സംസാരം.
ആര്‍ക്കാ? ആരോടാ?ഞാന്‍ തൊട്ടടുത്ത് ഇരുന്നവളുടെ ചെവിയില്‍ പതിയെ ചോദിച്ചു.
"നീ ഇവിടെ പുതിയ ആളല്ലേ..ഇവിടെ ഒരു വിചിത്ര പ്രണയം ഉണ്ട്."
എന്റെ കണ്ണുകള്‍ മിഴിഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്നു ഇരുന്നു.അന്നേരം ശക്തി ഇല്ലാത്ത ബഞ്ചും ഡിസ്കും ഒന്ന് ഉലഞ്ഞു.
"ആരാ ആരാ?ആരോടാ?"ഞാന്‍ തിടുക്കപ്പെട്ടു..അടുത്തിരുന്നവള്‍ മുന്നിലേയ്ക്ക് വിരല്‍
ചൂണ്ടി.മൂന്ന് ബെഞ്ചിനു മുന്നില്‍ രണ്ടാമതായി ഇരിക്കുന്നവള്‍..സ്കൂളില്‍
എന്റെ ക്ലാസ് മേറ്റ്
കൂടിയായ ശ്രീലക്ഷ്മി.വെളുത്ത് മെലിഞ്ഞു വട്ടമുഖവും ശാലീനതയും ഉള്ള ,ഓവല്‍
ഷേയ്പ് കണ്ണട വച്ച സുന്ദരിക്കുട്ടി.
"മം..കൊള്ളാം കൊള്ളാം..ചെക്കന്‍ ആരാ?"ഞാന്‍ ആണ്‍കുട്ടികളുടെ സൈഡിലേക്ക് വേഗം നോട്ടമയച്ചു.അടുത്തത് ആരെയാണ് ചൂണ്ടുന്നത് എന്ന തിടുക്കത്തില്‍.അവള്‍ പിന്നെയും വിരല്‍ ചൂണ്ടി..ആണ്‍കുട്ടികളുടെ സൈഡിലേയ്ക്കല്ല..പെണ്‍കുട്ടികളുടെ സൈഡില്‍ തന്നെ.ഞാന്‍ എത്തി നോക്കി.ഞങ്ങളുടെതിന് രണ്ട് ബെഞ്ച് മുന്നില്‍ ഒന്നാമതായി
ഇരിക്കുന്ന ഒരു പെണ്‍കുട്ടി.എന്റെ സ്കൂളില്‍ വച്ച് എപ്പോഴോ കണ്ടിട്ടുണ്ട്.എന്റെ
ഡിവിഷന്‍ അല്ലായിരിക്കണം .
"ഈ കുട്ടിയെ ചൂണ്ടി കാട്ടിയത് എന്തിനാ ?"
"നീ ഇവിടെ പുതിയ ആളല്ലേ..ഇവിടെ ഒരു വിചിത്ര പ്രണയം ഉണ്ട്."
എന്റെ കണ്ണുകള്‍ മിഴിഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്നു ഇരുന്നു.അന്നേരം ശക്തി ഇല്ലാത്ത ബഞ്ചും ഡിസ്കും ഒന്ന് ഉലഞ്ഞു.
"ആരാ ആരാ?ആരോടാ?"ഞാന്‍ തിടുക്കപ്പെട്ടു..അടുത്തിരുന്
"മം..കൊള്ളാം കൊള്ളാം..ചെക്കന്‍ ആരാ?"ഞാന്‍ ആണ്‍കുട്ടികളുടെ സൈഡിലേക്ക് വേഗം നോട്ടമയച്ചു.അടുത്തത് ആരെയാണ് ചൂണ്ടുന്നത് എന്ന തിടുക്കത്തില്‍.അവള്‍ പിന്നെയും വിരല്‍ ചൂണ്ടി..ആണ്‍കുട്ടികളുടെ സൈഡിലേയ്ക്കല്ല..പെണ്‍കുട്ടികളു
"ഈ കുട്ടിയെ ചൂണ്ടി കാട്ടിയത് എന്തിനാ ?"
"അതാണ് മഞ്ചു..സ്കൂളില്‍ എ ഡിവിഷനിലാ..അവള്‍ക്കു നമ്മുടെ ശ്രീക്കുട്ടിയോട് പ്രേമം ആണ്.എന്തോ
സ്പെല്ലിംഗ് മിസ്റെക്..കുറെ നാളായി തുടങ്ങിയിട്ട്."ഞാന്‍ ഞെട്ടി..പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് പ്രണയമോ?അതെന്ത് പ്രണയം?കൂടുതല്‍ എന്തോ അവളോട് ചോദിയ്ക്കാന്‍ തുനിഞ്ഞതും കണക്ക് മാഷ് വന്നു. കണക്കെന്നല്ല ഒരു കാര്യവും ശ്രദ്ധിക്കാന്‍ ആവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍.പഠിപ്പിക്കുമ്പോഴും 'പ്രോബ്ലം'സോള്‍വ് ചെയ്യുമ്പോഴും ക്ലാസിലിരുന്നു സംസാരിച്ചാല്‍ വെളുത്ത റോസാപ്പൂ പോലെ ഉള്ള എന്റെ കൈത്തലം ചുവന്ന റോസാപ്പൂ പോലെ ആക്കും, ചൂരലുമായി ക്ലാസില്‍ നില്‍കുന്ന മാഷ് എന്നത് കൊണ്ട് മാത്രം ഞാന്‍ എന്റെ നാവിനെ അടക്കി.നോട്ടു ബുക്കിലെ പ്രോബ്ലെത്തിലേക്ക് കണ്ണ് നട്ട് ഇരിക്കുമ്പോഴും എന്റെ ഉള്ളില്‍ നേരത്തേ കേട്ട പ്രോബ്ലം ഉത്തരം കിട്ടാതെ തികട്ടി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു തുണ്ട് പേപ്പര്‍ പിന്നില്‍ നിന്ന് എനിക്ക് പാസ് ചെയ്തു കിട്ടി.ക്ലാസില്‍ ഇത് പോലെ സംസാരിക്കാന്‍ ആകാത്ത സമയം കൂട്ടുകാര്‍ക്ക്, മാഷ് കാണാതെ ഇങ്ങനെ ചില സന്ദേശങ്ങള്‍ ഞങ്ങള്‍ തുണ്ട് കടലാസില്‍ കൈമാറാറുണ്ടായിരുന്നു.
"വിവേക് നിന്നെ നോക്കി ഇരിക്കുന്നു."-തുണ്ട് കടലാസിലെ വാചകം വായിച്ച ഉടന്‍ ഞാന്‍ പേപ്പര്‍ കീറി എന്റെ ബാഗിലെയ്ക്ക് ഇട്ടു.എന്റെ ബെഞ്ചിന്റെ തൊട്ടു പിന്നിലായി ആണ്‍കുട്ടികളുടെ സൈഡില്‍ നിന്നാണ് ആ 'നോക്കി ഇരിക്കുന്ന' നോട്ടംവരുന്നത്.ഇതേ വാചകവുമായി തുണ്ട് കടലാസുകള്‍ പല സമയങ്ങളും എനിക്ക് കിട്ടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി.എന്റെയും അവന്റെയും ബെഞ്ചിന് പിന്നില്‍ വേറെയും ബെഞ്ചുകള്‍ ഉണ്ടെന്നും, അതില്‍ ഇരിക്കുന്നവര്‍ മുന്നിലുള്ളവരെ നിരീക്ഷിക്കുകയാണെന്നും ചെക്കന്‍ അറിയുന്നുണ്ടാകില്ല.ഈ നോട്ടം കാരണം എനിക്ക് പ്രത്യകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈയിടെ ആയി സ്ഥിരം സ്കൂളില്‍ പോകുന്ന പോലെ ഓടിപ്പിച്ച് കുളിച്ച് റെഡി ആയി ഇങ്ങോട്ട് വരാന്‍ പറ്റുന്നില്ല.മുടി ചീകി പിന്നി ഇടുന്നതിലും അതില്‍ ഒരു പൂവ് പിന്‍ ചെയ്തു വയ്ക്കുന്നതിലും കണ്മഷി ഇടുന്നതിലും എന്തിന് ചെറിയ ഒരു വട്ടപ്പൊട്ട് വയ്ക്കുന്നതില്‍ വരെ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നു.ഇവന്‍ നോക്കാതെ ഇരുന്നെങ്കില്‍ ഇതൊക്കെ വലിച്ച് വാരി ചെയ്ത് അത്രേം സമയം എനിക്ക് ലാഭിക്കാമായിരുന്നു.
ഞാന്‍ പതിയെ തല ചരിച്ച് നോക്കി..ഒരു പുരികം അല്പം ഉയര്‍ത്തി ഉള്ള എന്റെ നോട്ടം താങ്ങാതെ അവന്‍ പെട്ടന്ന് കണ്ണ് മാറ്റി.
-ഇല്ല, ഇന്നും നിനക്ക് കഴിഞ്ഞില്ല..എന്റെ കണ്ണുകളെ എതിരിടാനുള്ള ശക്തി ഉള്ള ഒരാളെയേ എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റൂ.ഞാന്‍ കുസൃതിയോടെ ഉള്ളില്‍ ചിരിച്ച് കൊണ്ട് പതിവ് പോലെ എന്റെ നോട്ടം പിന്‍വലിച്ചു.
അടുത്ത
ഇന്റര്‍വെല്ലിനാണ് എനിക്ക് ആ 'വിചിത്ര പ്രണയത്തിന്റെ' വിശദാമ്ശങ്ങള്‍
കിട്ടിയത്.പ്രണയം എന്ന് വിളിക്കാമോ എന്ന് ശരിക്കും
കുട്ടികള്‍ക്കറിഞ്ഞൂകൂടാ..ശ്രീയോട് മഞ്ചുവിന് അമിതമായ സ്നേഹമാണ്.അവര്‍
അടുത്ത
കൂട്ടുകാരികള്‍ ഒന്നും അല്ല.ഒരേ സ്കൂള്‍ ആണെങ്കിലും രണ്ടു ഡിവിഷനില്‍
ആണ്.ട്യൂഷന്‍ ക്ലാസില്‍ വര്‍ഷങ്ങളായി ഒരുമിച്ചും.ശ്രീയോട് ആരെങ്കിലും
കൂടുതല്‍ സ്നേഹം കാണിക്കുന്നതോ അടുക്കുന്നതോ മഞ്ചുവിന്
ഇഷ്ടമല്ല.ആണ്കുട്ടികളോട് ശ്രീ എന്തെങ്കിലും മിണ്ടിപ്പോയാല്‍,മഞ്ചു
ശ്രീയുടെ ഡെസ്കിനരികില്‍ കുറെ അധിക സമയം ചെന്ന് നിന്ന് പതിഞ്ഞ ശബ്ദത്തില്‍
അവളെ
ശകാരിക്കും.ഒതുങ്ങിയ പ്രകൃതമുള്ള ശ്രീയ്ക്ക് ആണെങ്കില്‍ മഞ്ചുവിനെ അല്പം
ഭയവും, അത് കൊണ്ട് തന്നെ
അവള്‍ മുഖം വീര്‍പ്പിച്ച് കേട്ടു കൊണ്ട് ഇരിക്കുകയോ കരയുകയോ ആണ്
പതിവ്.ഇതൊക്കെ കുറെ നാളായി നടക്കുന്നു. ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും ഇത്
വരെ നടക്കാത്തത് കൊണ്ട് എല്ലാപേരും ഇതൊരു തമാശ ആയി നിസാരമട്ടില്‍
കാണുന്നു.എങ്കിലും റോഡില്‍ വച്ച് ശ്രീയെ കമന്റടിച്ച ഒരു പൂവാലനെ
മഞ്ചു പരസ്യമായി ചീത്ത വിളിച്ച കഥ എന്നെ അത്ഭുതപ്പെടുത്തി.
ഞാന്‍ അന്ന് മുതല്‍ മഞ്ചുവിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.പലപ്പോഴും അവളുടെ രണ്ടു കണ്ണുകളും(മുഴുവന്‍ ശ്രദ്ധ) ശ്രീയിലാണ്.ചിലപ്പോള്‍ മാത്രം ഒരു കണ്ണ്(പകുതി ശ്രദ്ധ) ശ്രീയില്‍ സൂക്ഷിക്കും.അങ്ങനെ ആ 'പലപ്പോഴും' 'ചിലപ്പോഴും' കൂട്ടിയും ഗുണിച്ചും നോക്കി 'എല്ലായ്പ്പോഴും' അവളുടെ ശ്രദ്ധ ശ്രീയിലാണ് എന്ന് ഞാന്‍ മനസിലാക്കി. അല്പം ആണ്‍കുട്ടികളുടെ പെരുമാറ്റ രീതികള്‍ തന്നെ ആണ് അവള്‍ക്ക്.എന്നും ക്ലാസില്‍ ഒരു നീളന്‍ ജാക്കെറ്റും ഫുള്‍ പാവാടയും ആയിരിക്കും ധരിക്കുക.ചിലപ്പോഴൊക്കെ ഒരു അയഞ്ഞ ചുരിദാര്‍.കറുപ്പിനോട് അടുത്ത ഇരുനിറം.മിക്കവാറും കുളിപ്പിന്നല്‍ ചെയ്ത എണ്ണ ഒട്ടിച്ച തലമുടി.കാതില്‍ ഒരു മൊട്ടു കമ്മല്‍ മാത്രമാണ് ആഭരണം.മറ്റു ചമയങ്ങള്‍ ഒന്നും ഇല്ല.വേഗത്തില്‍ ഉള്ള നടപ്പും ഇരുപ്പും.മറ്റുള്ളവരോട് ആവശ്യത്തിനു മാത്രം സംസാരം.ഇടക്ക് മാത്രം ക്ലാസിലെ തമാശകളില്‍ ഒരു ചിരി..ആ സമയം ആ മുഖം നിഷ്കളങ്കമാകുന്നത് പോലെ എനിക്ക് തോന്നി.സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ് അവള്‍ എന്നും ഞാന്‍ മനസിലാക്കി.അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉള്ളിലെ ഭയം കാരണം ഞാന്‍ അത് ഒതുക്കി.മറ്റൊന്നിനും അല്ല,അവള്‍ക്കു ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതിലെ രഹസ്യം അറിയാന്‍ ഒരു വെമ്പല്‍.!
ഞാന് അന്ന് മുതല്‍ മഞ്ചുവിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.പലപ്പോഴും അവളുടെ രണ്ടു കണ്ണുകളും(മുഴുവന്‍ ശ്രദ്ധ) ശ്രീയിലാണ്.ചിലപ്പോള്‍ മാത്രം ഒരു കണ്ണ്(പകുതി ശ്രദ്ധ) ശ്രീയില്‍ സൂക്ഷിക്കും.അങ്ങനെ ആ 'പലപ്പോഴും' 'ചിലപ്പോഴും' കൂട്ടിയും ഗുണിച്ചും നോക്കി 'എല്ലായ്പ്പോഴും' അവളുടെ ശ്രദ്ധ ശ്രീയിലാണ് എന്ന് ഞാന്‍ മനസിലാക്കി. അല്പം ആണ്‍കുട്ടികളുടെ പെരുമാറ്റ രീതികള്‍ തന്നെ ആണ് അവള്‍ക്ക്.എന്നും ക്ലാസില്‍ ഒരു നീളന്‍ ജാക്കെറ്റും ഫുള്‍ പാവാടയും ആയിരിക്കും ധരിക്കുക.ചിലപ്പോഴൊക്കെ ഒരു അയഞ്ഞ ചുരിദാര്‍.കറുപ്പിനോട് അടുത്ത ഇരുനിറം.മിക്കവാറും കുളിപ്പിന്നല്‍ ചെയ്ത എണ്ണ ഒട്ടിച്ച തലമുടി.കാതില്‍ ഒരു മൊട്ടു കമ്മല്‍ മാത്രമാണ് ആഭരണം.മറ്റു ചമയങ്ങള്‍ ഒന്നും ഇല്ല.വേഗത്തില്‍ ഉള്ള നടപ്പും ഇരുപ്പും.മറ്റുള്ളവരോട് ആവശ്യത്തിനു മാത്രം സംസാരം.ഇടക്ക് മാത്രം ക്ലാസിലെ തമാശകളില്‍ ഒരു ചിരി..ആ സമയം ആ മുഖം നിഷ്കളങ്കമാകുന്നത് പോലെ എനിക്ക് തോന്നി.സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ് അവള്‍ എന്നും ഞാന്‍ മനസിലാക്കി.അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉള്ളിലെ ഭയം കാരണം ഞാന്‍ അത് ഒതുക്കി.മറ്റൊന്നിനും അല്ല,അവള്‍ക്കു ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതിലെ രഹസ്യം അറിയാന്‍ ഒരു വെമ്പല്‍.!
സ്കൂള്‍ വെക്കേഷന്‍ സമയത്താണ് നാട്ടുമുല്ല പൂക്കുന്നത്.മഴക്കാലത്ത് വീടിനു മുന്നില്‍ നട്ടിരുന്ന മുല്ലവള്ളികള്‍ എല്ലാം പൊക്കം കുറഞ്ഞ മാതള നാരങ്ങ മരത്തില്‍ പടര്‍ന്നു കയറി പൂത്തുലഞ്ഞു കിടന്നിരുന്നു.ചുവന്നമാതളപ്പൂക്
അവിടെ അതാ എന്റെ ബെഞ്ചില്‍, ഒന്നാമതായി മഞ്ചു ആണ് ഇരിക്കുന്നത്.ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്നും ഇരിക്കുന്ന സ്ഥാനത്ത്. അതിനടുത്തേക്ക് പതുക്കെ ചെന്നതും അവള്‍ എഴുന്നേറ്റ് മാറി
തന്നു -എനിക്ക് രണ്ടാമതായി ഇരിക്കാന്‍.അവളുടെ ബെഞ്ചില്‍ 'റഷ് ' ആയതു കൊണ്ട്
മാറി ഇരുന്നതാണ് എന്ന് എനിക്ക് മനസിലായി.ഇപ്പോള്‍ ഞാന്‍ കൂടി വന്നു
ഇരുന്നപ്പോള്‍ ആ 'റഷ് ' എന്റെ ബെഞ്ചിലേയ്ക്ക് മാറി.
ടീച്ചര്‍ ക്ലാസെടുക്കുന്നു.ഇടക്ക് നോട്ട്സ് പറയുന്നു..മുട്ടി ഉരുമി ഇരിക്കുകയാണ് എല്ലാപേരും.അടുത്ത് ഒരു ആണ്‍കുട്ടി ഇരിക്കുന്നത് പോലെ ഉള്ള ആന്തല്‍ എന്റെ നെഞ്ചില്‍ നിന്ന് ഉയരാന്‍ തുടങ്ങി.നെറ്റിയില്‍ നിന്ന് വിയര്‍പ്പുചാലുകള്‍ എന്റെ കവിളിലേക്ക് പടര്‍ന്നു കയറി.നോട്സ് എഴുതുമ്പോള്‍ ചെറിയ വിറയല്‍ പോലെ.എഴുതുന്ന അവളുടെ കൈയ്യിലെയ്ക് ഞാന്‍ ഒളികണ്ണിട്ട് നോക്കി.മെലിഞ്ഞ ഉറപ്പുള്ള കൈകള്‍.ഞാന്‍ ഒന്ന് കൂടി മറു സൈടിലെക്ക് ഒതുങ്ങി ഇരുന്നു.എന്റെ പാവാട കണങ്കാല്‍ മറഞ്ഞാണ് കിടക്കുന്നത് എന്നും ഉറപ്പാക്കുകയും ഒപ്പം ഉടുപ്പ് ഒന്ന് കൂടി കഴുത്തിന് മേലേയ്ക് വലിച്ച് ഇടുകയും ചെയ്തു.അല്പം കഴിഞ്ഞപ്പോള്‍ പുറത്തേയ്ക്ക് എന്ന മട്ടില്‍ ഞാന്‍ പതിയെ അവള്‍ടെ മൂക്കിനു താഴെ നോക്കി..ഒരു നിമിഷാര്‍ധം എങ്കിലും തീവ്രമായ ഒരു നോട്ടം..പുരുഷത്വത്തിന്റെ നേര്‍ത്ത ലക്ഷണം വല്ലതും??ഇല്ല..ഞാന്‍ പതിയെ കണ്ണുകള്‍ അവളുടെ കഴുത്തിനു താഴേക്ക് പായിച്ചു.മെലിഞ്ഞ ദേഹപ്രകൃതിയിലും കണ്ട പെണ്മയുടെ നേരിയ അടയാളം എനിക്ക് ആശ്വാസം തന്നു.ആ അടുത്ത് ഇരിക്കാന്‍ എനിക്കല്പംകൂടി ധൈര്യം കിട്ടി.എന്റെ ശ്വാസഗതി സാധാരണമാകുകയും ക്ലാസില്‍ ശ്രദ്ധിക്കുകയും ചെയ്തു.
അന്ന് മുഴുവന്‍ ഞാന്‍ അവളുടെ അടുത്ത് ഇരുന്നു.ഉച്ചയോടു കൂടി അവള്‍ എന്നോട് എന്തൊക്കെയോ പഠന കാര്യങ്ങള്‍ സംസാരിച്ചു.ഞാന്‍ മറുപടിയും പറഞ്ഞു.മെല്ലെ മെല്ലെ എന്റെ ഭയം കുറഞ്ഞു വന്നു.എന്റെ അച്ഛന്റെ തറവാട്ടു പേരും അമ്മാവന്മാരുടെ പേരുകളും എല്ലാം അവള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.അവളുടെ അച്ഛന്‍, അതില്‍ ഒരു അമ്മാവന്റെ ഓയില്‍ മില്ലില്‍ കണക്കെഴുത്ത് ആയിരുന്നു എന്നും അച്ഛന്റെ മരണശേഷം അവളുടെ അമ്മയ്ക്ക് അവിടെ തന്നെ മറ്റെന്തോ ജോലി തരപ്പെടുത്തി കൊടുത്തു എന്നും വളരെ നന്ദിയോടെ എന്റെ കുടുംബക്കാരെ കുറിച്ച് അവള്‍ പറഞ്ഞു. മുതലാളിത്ത ജാഡകള്‍ ഉണ്ടായിരുന്ന എന്റെ വല്യമ്മാവന്മാരോട് അന്ന് ആദ്യമായി എനിക്ക് ഒരല്പം ഇഷ്ടം തോന്നി.
ഇടക്ക് എപ്പോഴൊക്കെയോ ശ്രീയുടെ പേര് വച്ച് ഞാന്‍ കളിയാക്കിയപ്പോള്‍ നാണം കലര്‍ന്ന ഒരു ചിരി ഞാന്‍ ആ മുഖത്ത് നിന്ന് വായിച്ചെടുത്തു.എന്റെ എല്ലാ കുരുത്തക്കെടിനും ഒടുവില്‍ സഹികെടുമ്പോള്‍ അവള്‍ തരുന്ന മറുപടി അതിനും തന്നു.."പോടെ..പോടെ"...എന്ന്.
ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് ഇന്റര്‍വെല്‍ സമയം വിവേക് ഒറ്റയ്ക്ക് വന്നു പറഞ്ഞപ്പോള്‍ "ഇഷ്ടമാണെന്ന് '' പറയാന്‍ ആണെന്നാണ് ഞാന്‍ കരുതിയത്..ഒരാണ്‍കുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തിരിച്ച് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതെ ഇരിക്കുകയോ ആവാം. പക്ഷേ ഇങ്ങോട്ട് പറഞ്ഞാല്‍ അതൊരു അന്ഗീകരിക്കലാണ്.ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്.ഒരാള്‍ക്ക് ഇഷ്ടമാകുന്ന എന്തോ ചില ഗുണങ്ങള്‍ നമുക്ക് ഉണ്ട് എന്നതിന്റെ ഒരു അംഗീകാരം.കൂട്ടുകാരികള്ക്കിടയി
"എനിക്കിഷ്ടമല്ല" അത് കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു.
"എന്ത്"
" മഞ്ചുനോട് കൂട്ട് കൂടുന്നത്" അവന്‍ പറഞ്ഞു. ഒഹ്ഹ് ..അതാണ് കാര്യം എനിക്ക് ചിരി വന്നു.
"എന്താ കുഴപ്പം കൂടിയാല്‍"
"അവള്‍ക്ക് പെങ്കുട്ട്യൊളെ ആണ് ഇഷ്ടം..അത് കൊണ്ട്"
"അത് കൊണ്ട്?"
"നിന്നെ അവള്‍ ഇഷ്ടപ്പെടണ്ട..നീ കൂടുകയും വേണ്ട "നിന്നെ ഞാന്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി എന്ന് അവന്‍ പറയാതെ പറഞ്ഞത് എനിക്ക് മനസിലായി.പക്ഷെ ഞാന്‍ വേഗം തിരിഞ്ഞു നടന്നു."..ലച്ചൂ..ലക്ഷ്മി പ്ലീസ്.."അവന്‍ വിളിച്ചു.ഞാന്‍ തിരിഞ്ഞു നോക്കിയില്ല.
"അഹങ്കാരി" -അവന്‍ അവസാനം ആ പറഞ്ഞത് ഞാന്‍ നന്നായി കേട്ടു.
പക്ഷെ അന്ന് ഞാന്‍ ഉറപ്പിച്ചു. ഇന്നവളോട് ചോദിക്കണം- എന്താ നിനക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നിയത് എന്ന്.അതിനാണല്ലോ ഞാന്‍ അവളോട് കൂടാന്‍ തുടങ്ങിയത് .കാര്യമായിട്ട് തന്നെ ചോദിക്കണം.ചോദിച്ചറിയണം.വൈകുന്
"പെണ്‍കുട്ട്യോള്‍ക്ക് സാധാരണ ആങ്കുട്ട്യൊളോടല്ലേ ഇഷ്ടം തോന്നുക..തിരിച്ചും..പിന്നെന്താ മഞ്ചാടിക്ക് ശ്രീയോട്.."
ഞാന്‍ പകുതിക്ക് നിര്‍ത്തി ഒന്ന് ഏറു കണ്ണിട്ടു നോക്കി.എന്റെ വളഞ്ഞുള്ള വരവ് ഈ കാര്യത്തിലേക്കാണ് എന്ന് അവള്‍ ഊഹിച്ചു കാണണം,സാധാരണ കിട്ടുന്ന 'പോടെ പോടെ' യേക്കാള്‍ കടുപ്പിച്ച ഒരു "പോടീ" ആണ്‍ അന്നെനിക്ക് കിട്ടിയത്,അതും ഉറക്കെ.. മുഖത്തടിക്കും പോലെ..!!അവള്‍ വല്ലാത്ത ദേഷ്യത്തിലായി.കത്തുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വളരെ വേഗം മുന്നോട്ട് നടന്നു പൊയ്ക്കളഞ്ഞു .ഞാന്‍ അപ്പോഴും ഞെട്ടലില്‍ തന്നെ ആയിരുന്നു.ചോദിക്കണ്ടായിരുന്നു.. ഒന്നും ചോദിക്കണ്ടായിരുന്നു..എന്റെ മനസ് പിടഞ്ഞു.
പിന്നീട് എന്നില്‍ നിന്ന് അവള്‍ ഒഴിഞ്ഞു മാറി നടന്നു കളഞ്ഞു .എനിക്കും അതെപ്പറ്റി ചോദിയ്ക്കാന്‍ വല്ലാത്ത വൈമനസ്യം തോന്നി.മാസങ്ങള്‍ അങ്ങനെ കടന്നു പോയി.ഇതിനിടയില്‍ ഞങ്ങള്‍ പലപ്പോഴായി മിണ്ടിപ്പോന്നു.പക്ഷെ എന്തോ ഒരു ഊഷ്മളതക്കുറവ് അതില്‍ വന്നു ചേര്‍ന്നിരുന്നു.പത്താംതരം കഴിഞ്ഞ് പല വഴിക്ക് എല്ലാപേരും പിരിഞ്ഞു പോയി.മറ്റൊരു നഗരത്തില്‍ തുടര്‍ വിദ്യാഭ്യാസം ചെയ്യേണ്ടി വന്നു എനിക്ക്.പുതിയ മുഖങ്ങള്‍ ,ഓര്‍മ്മകള്‍, പഠന വിഷയങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലും മാറി മാറി വന്നു.പഴയ ചിത്രങ്ങള്‍ക്ക് പലതിനും മങ്ങലേറ്റു.മനസും മനുഷ്യവികാരങ്ങളും ഇഷ്ടപ്പെട്ടിരുന്ന, അറിയാന്‍ ജിജ്ഞാസ പൂണ്ടു നടന്ന ഞാന്‍ പഠന വിഷയമാക്കിയത് സാങ്കേതികത ആയിരുന്നു.എന്തിനോടും വേഗം പൊരുത്തപെടുന്ന എന്റെ മനസിന്റെ ഒരു പാതി വേഗം ഒരു ടെക്കി ആയി മാറി.മറുപാതിയില്‍ എവിടെയോ പഴയ കുസൃതികളും ചിന്തകളും ഒളിപ്പിച്ചു വച്ചു.വളര്‍ന്നു തികഞ്ഞ ഒരു പെണ്ണിലേയ്ക്ക് പൂര്‍ണമായി ഞാന്‍ മാറിക്കഴിഞ്ഞിരുന്നു. .പ്രണയത്തിന്റെ നിഷ്കളങ്കമായ സംശയങ്ങള്‍ക്ക് അപ്പുറം വൈകാരികതയുടെ തലങ്ങള്‍ വായിച്ചും കേട്ടും പക്വത നേടിയിട്ടും വിദേശീയര്‍ നിയമ വിധേയമാക്കിയ, ഇന്ത്യക്കാര്‍ നെറ്റി ചുളിക്കുന്ന 'ലെസ്ബിയന്‍' എന്ന വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒരിക്കലും, മഞ്ചാടിയെ എന്റെ മനസ് ചേര്‍ത്ത് വച്ചില്ല..അത് ഒരു ഹോര്‍മോണ്‍ ഇമ്ബാലന്‍സ് എന്നോ നിഷ്കളങ്കമായ സ്നേഹം എന്നോ കരുതാന്‍ ആയിരുന്നു എനിക്ക് ഇഷ്ടം..!
.
ഐടി നഗരത്തില്‍ നിന്ന് പിശുക്കി കിട്ടുന്ന അവധി ദിവസങ്ങളുമായി ഓടി വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുമൊത്ത് ചില കറക്കങ്ങള്‍ പതിവാണ്.ആ ഉപദേശങ്ങള്‍ ,അനുഭവങ്ങള്‍,ചിലപ്പോഴൊക്കെ ഉള്ള തര്‍ക്കങ്ങള്‍ ഞങ്ങള്‍ മാത്രമുള്ള ഡ്രൈവില്‍ സാധാരണം.പുറമേ ഉള്ള റോഡോ ആള്‍ക്കാരോ ഒന്നും ഞാന്‍ അന്നേരം ശ്രധിക്കാറേ ഇല്ല.അച്ഛന്‍ പറയുന്ന കഥകള്‍..അതിലായിരിക്കും എന്റെ പൂര്‍ണ ശ്രദ്ധ.
അന്ന് പക്ഷെ എങ്ങനെയെന്നറിയില്ല, ഒരു പ്ലാസ്റിക് കവറും തൂക്കി, സാരി വലിച്ച് വാരിച്ചുറ്റി വേഗത്തില്‍ നടന്നു പോകുന്ന ഒരു സ്ത്രീയില്‍ എന്റെ കണ്ണുകള്‍ ഉടക്കി.ആ നടത്തം അതിന്റെ വേഗത..അതെന്നെ വേഗം ആകര്ഷിച്ചു എന്ന് പറയുന്നതാണ് ശരി.
മഞ്ചാടി....ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍...!!!ഞാന്‍ അച്ഛനോട് പറഞ്ഞ് വണ്ടി നിര്‌ത്തിച്ചു.
ഓടി അടുത്ത് ചെല്ലുമ്പോള്‍ അവള്‍ക്കാദ്യം എന്നെ മനസിലായില്ല.വെയിലേറ്റു വിയര്‍ത്തു കുളിച്ചിരുന്നു അവള്‍.സാരിയുടെ തലപ്പ് വലിച്ച് മുഖവും കഴുത്തും തുടച്ചു കൊണ്ട് അത്ഭുതത്തോടെ എന്നെ നോക്കി."ലച്ചു..ലച്ചു ആണ് ഞാന്‍, ലക്ഷ്മി.."സന്തോഷത്തോടെ ഞാന്‍ അറിയിച്ചു.ആ മുഖം തിരിച്ചറിവില്‍ വിടര്‍ന്നു.വളരെ അദികം നിര്‍ബന്ധിച്ചാണ് ഞാന്‍ അവളെ കാറിലേക്ക് ലിഫ്റ്റ് ഒഫെര്‍ ചെയ്ത് വലിച്ചു കയറ്റിയത്.AC യുടെ തണുപ്പില്‍ ആ മുഖത്ത് ആശ്വാസം പടരുന്നത് ഞാന്‍ കണ്ടു.ഒരല്പം വിശേഷം പറച്ചില്‍.എന്റെ അച്ഛന്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത് അവളെ ജാള്യതപ്പെടുത്തുന്നുണ്ടായിരുന്
"ഇപ്പൊ വരാം "എന്ന് പറഞ്ഞ് അച്ഛന്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോയി.
ഞാന്‍ അവളുടെ കൈ പിടിച്ച് എന്ത് ചെയ്യുന്നു ?വീട്ടില്‍ ആരോകെ ഉണ്ട്?എന്ന് തുടങ്ങി കുറെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.ഒരു സ്ടിച്ചിംഗ് സെന്ററില്‍ തയ്യലാണ് അവള്‍ക് ജോലി എന്ന് പറഞ്ഞു.വീട്ടിലെ സാഹചര്യം കാരണം പഠിക്കാന്‍ ആയില്ല എന്നും.
"ഇപ്പോള്‍ വീട്ടില്‍..വീട്ടില്‍
അത് കണ്ട് ഞാന്‍ എല്ലാം മറന്നു പൊട്ടിച്ചിരിച്ചു.
"ആഹാ..കല്യാണം ഒക്കെ കഴിഞ്ഞല്ലേ???ഞാന്‍ കരുതി നീ ഒരു "പെണ്ണ്" കെട്ടുമെന്ന്."
ഇത് പറഞ്ഞു ഞാന്‍ പിന്നെയും ചിരിച്ചു.
"നിനക്ക് ഒരു മാറ്റവും ഇല്ല.കാണാന്‍ ഒരുപാട് വ്യത്യാസംണ്ട്..ന്നാലും ഈ നാക്ക്..."
ഒരു പോടെ പോടെ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
"അല്ല, മോളെ ആരാ പ്രസവിച്ചേ ?നീയോ മോള്‍ടെ അച്ഛനോ?"ഞാന്‍ പിന്നെയും വിട്ടില്ല.
" മുടിയൊക്കെ മുറിച്ചു കളഞ്ഞല്ലേ?പക്ഷെ നല്ല തിളക്കം.."വിഷയത്തില്‍ നിന്ന് തെന്നി,അവള്‍ എന്റെ തല മുടിയില്‍ പതിയെ തൊട്ടു നോക്കി.
"ങും..ഹെയര്‍ സിറം എന്നൊരു സാധനം പുരട്ടിയിട്ടുണ്ട്..അതാ തിളങ്ങുന്നെ..അത് വിട്...അപ്പൊ നീ പെണ്ണ് തന്നെ ആയിരുന്നല്ലേ???"ഞാന്‍ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.അവള്‍ എന്റെ കൈയില്‍ പതിയെ ഒരു അടി അടിച്ചു.
അവളെ അധികം ബുദ്ധിമുട്ടിക്കാതെ ഞാന്‍ മറ്റു ചില വിഷയങ്ങള്‍ കൂടെ എടുത്തിട്ടു സംസാരിച്ചു.അച്ഛന്‍ തിരികെ എത്താന്‍ ഒരല്പം വൈകുന്നത് നന്നായി എന്ന് എനിക്ക് തോന്നി.പക്ഷെ അവള്‍ക്ക് പോകാന്‍ ധിറുതി ഉണ്ടായിരുന്നു.
"മോള്‍ നര്സറിയില്‍ നിന്ന് വന്നു കാണും..എന്നെ കണ്ടില്ലങ്കില്‍ വിഷമിക്കും വീടിന്റെ താക്കോല്‍ എന്റെ കൈയ്യിലാ.
ഇനിയിപ്പോ ഒരു വളവു തിരിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരിഞ്ഞു പോകണം.എനിക്ക് നേരെ അല്ലെ പോകേണ്ടത്.ഞാന്‍ ഇവിടെ ഇറങ്ങാം..
പെട്ടന്ന് നടന്നു എത്താവുന്നതല്ലേ ഉള്ളൂ.."
ഇത് പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു അമ്മയുടെ ആധി എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു.അവള്‍ ഇറങ്ങുമ്പോള്‍ എന്റെ പര്സില്‍ നിന്ന് കുറച്ച കാശെടുത്ത് ഞാന്‍ കൈയ്യില്‍ പിടിപ്പിച്ചു."മോള്‍ക്ക് മിട്ടായി വാങ്ങാന്‍ " എന്ന് പറഞ്ഞ്.അത് വാങ്ങാന്‍ കുറച്ച് നിര്‍ബന്ധിക്കേണ്ടിയും വന്നു.
എന്നെ നോക്കി 'ശരി' എന്ന് പറഞ്ഞു നടക്കാന്‍ തുനിഞ്ഞതും ഞാന്‍ ഒന്ന് കൂടെ വിളിച്ചു..
"ഡീ..മഞ്ചാടി..സത്യത്തില്‍ അന്ന് നിനക്ക് എന്തായിരുന്നു ആ ശ്രീയോട്?"
അവളുടെ മുഖം ഒന്ന് മാറി.ഞാന് ശരിക്കും ഒന്ന് പേടിച്ചു.പക്ഷെ മാറിയത് പോലെ വലിയ ഒരു ചിരി അവിടെ വിടര്‍ന്നു.
എപ്പോഴും എന്നെ ഒതുക്കിയിരുന്ന മറുപടി അവിടെ നിന്ന് കേട്ടു ."പോടെ പോടെ..." അത് പറയുന്നതിനൊപ്പം
കാറിനുള്ളില്‍ ഇരുന്ന എന്റെ കവിളില്‍ കൈ എത്തിച്ച് അവള്‍ ഒന്ന് നുള്ളി.തലയാട്ടിക്കൊണ്ട് തിരിഞ്ഞു വേഗത്തില്‍
നടന്നു നീങ്ങി..
എന്റെ മനസ് ,ഹോര്‍മോണ്‍ ഇമ്ബാലന്സുകളെയും നിഷ്കളങ്ക സ്നേഹത്തെയും
വ്യക്തി ആരാധനയും എല്ലാം കൂട്ട് പിടിച്ച് ആശ്വസിച്ചു.ഉത്തരം തരാത്ത ചോദ്യവുമായി അവള്‍ നടന്നു നീങ്ങി..
എന്റെ മഞ്ചാടി..!!!
-Ammutty.
(ചിത്രം:ഗൂഗിള്‍ )
കൊള്ളാം... മഞ്ചാടി സൂപര്‍..; അവസാനഭാഗം വായിച്ചപ്പോള്‍ മാത്രം ആണ് എനിക്ക് എന്‍റെ ജിജ്ഞാസ അവസാനിച്ചത്... അതൊരു സുന്ദരവും നിസ്വാര്‍ത്ഥവും ആയ സ്നേഹം ആയിരുന്നു ഹോര്‍മോണ്‍ ഇമ്ബാലന്‍സ് ആയിരുന്നില്ല.. ആശംസകള്‍ സുഹൃത്തെ
ReplyDeleteതാങ്ക്സ് വിഗ്നെഷ്.. ആദ്യ കമെന്റ് എപ്പോഴും ഒരു ടെന്ഷനാണ്.അത് പോസിടിവായിട്ട് കണ്ടത്തില്‍ സന്തോഷം. താങ്ക് യു സൊ മച്ച്..!
Deleteഇഷ്ടപ്പെടുക എന്നതിന് ഹോര്‍മോണ്‍ ഇമ്ബാലന്‍സ് മാത്രമാണ് കാരണം എന്ന് തോന്നുന്നില്ല. എങ്ങിനെയോ എവിടെയോ തോന്നുന്ന നമുക്കിഷ്ടപ്പെട്ട ഒരു പ്രത്യേകത നമ്മള്‍ കാണുമ്പോള്‍ അറിയപ്പെടാതെ തോന്നുന്ന ഒരു വികാരവും(ഇഷ്ടം) കൂടി ആകുന്നില്ലേ. ചിലപ്പോള്‍ അത് രണ്ടുപേരും ഒരുമിച്ച് കൂടുതല്‍ കാലം ഒന്നിച്ചു പോകുമ്പോള്‍ അത് തീവ്രമാകുന്നതല്ലേ എന്നെനിക്ക് തോന്നുന്നു.
ReplyDeleteആദ്യഭാഗം കൂടുതല്‍ അറിയുന്നത് കൊണ്ടായിരിക്കണം അല്പം ഒതുക്കാമായിരുന്നു എന്ന് തോന്നി. രണ്ടും മൂന്നും ഭാഗങ്ങള്‍ അമ്മുട്ടിയുടെ എഴുത്തിന്റെ ഭംഗി കൂടുതല്‍ നന്നാക്കി. പതിയെ തുടങ്ങി നന്നായി അവസാനിപ്പിച്ചു.
ഇഷ്ടായി.
വളരെ നന്ദി സര്‍.. എല്ലാ കഥയിലും തുടരുന്ന ഈ പ്രോത്സാഹനത്തിന്..!
Deleteസാര്‍ പറഞ്ഞത് ശരിയാണ്. യോജിക്കുന്നു.ഇഷ്ടം അങ്ങനെയും ആകാം.
ആദ്യഭാഗം ചുരുക്കണം എന്ന് ഉണ്ടായിരുന്നു,പക്ഷെ എഴുത്ത് കഴിഞ്ഞപ്പോള്‍ എന്ത് എങ്ങനെ മാറ്റണം എന്നായി കന്‌ഫ്യൂഷന്.
എങ്ങനെ മാറ്റിയാലും ഒഴുക്കിനെ ബാധിക്കുന്ന പോലെ തോന്നി. അത് കൊണ്ട് മുഴുവനും ഉള്‍ക്കൊള്ളിച്ചു .
രണ്ടും മൂന്നും ഭാഗം , ഇത് ഓര്‍ത്ത് കൊണ്ട് തന്നെ പരമാവധി ഒതുക്കി പിടിച്ച് എഴുതാന്‍ ശ്രമിച്ചു . ഇനി മുതല്‍ തുടക്കം മുതല്‍ക്കേ
ശ്രദ്ധിക്കാം.താങ്ക്സ് !!
വളരെ വളരെ നന്നായി എഴുതിയിരിക്കുന്നു . അഭിനന്ദനങ്ങള്‍ .
ReplyDeletethank you..........thakyou so much.........!!!
Deleteകുറച്ചു നീണ്ടുപോയി... എന്നാലും വായിച്ചു തീര്‍ത്തു..
ReplyDeleteഅത് ഒരു ഹോര്‍മോണ്‍ ഇമ്ബാലന്‍സ് അല്ല എന്നാണ് എന്റെ അഭിപ്രായം.. സ്വവര്‍ഗ്ഗ പ്രേമം പോലും ഹോര്‍മോണ്‍ ഇമ്ബാലന്‍സ് കൊണ്ടല്ലാ.. അത് മനസ്സിന്റെ ഒരവസ്ഥ ആണ്..
ഒരു ആകര്‍ഷണം എന്നതില്‍ കവിഞ്ഞു ഒന്നുമില്ല..
എന്തായാലും നന്നായി എഴുതി.. തുടരുക.. ആശംസകള്‍..
താങ്ക്സ്.. ടീന്‍ഏജില്‍ അതാത് ഹോര്മോണില്‍ നിന്ന് വ്യത്യസ്തമായി ആണിന് പെണ്ണിന്റെയോ പെണ്ണിന് ആണിന്റെയോ ഹോര്‍മോണ്‍
Delete(കുറഞ്ഞിരിക്കെണ്ടത് )കൂടുതല്‍ ആയാല്‍ ചില പ്രശ്നങ്ങള്‍ ഇത് പോലെ വരുന്നതായി വായിചിട്ടുണ്ട്.അന്നേരം അട്ട്രക്ഷന്‍ തോന്നുക ഓപ്പോസിറ്റ് സെക്സ് നോട് ആവില്ല.. അത് കൊണ്ടാണ് അങ്ങനെ എഴുതിയത്. താങ്ക്സ് ഫോര്‍ റീഡിംഗ് !!
alla ammuuty.hormone imblance kondu ingine onnum undakilla ennu urappu anu.ithellam manasiinte oravasdha anu.hormine imbalance ethandu 70% alkarkum udnu .
Deleteനന്നായി.കുറച്ചു നീണ്ടു എങ്കിലും മുഷിപ്പില്ലാതെ വായിച്ചു.
ReplyDeleteഅങ്ങനെ മഞ്ചാടി അമ്മയായി അല്ലേ..
ഹിഹി അതെ അതെ !!ചുരുക്കാന്‍ ഇനി മുതല്‍ പരമാവധി ഇനി ശ്രമിക്കാം ചേച്ചി .. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ ഹൃദയം നിറഞ്ഞ സന്തോഷം .
Deleteമാഷേ കൊള്ളാം കേട്ടോ...ആശംസകളോടെ .....
ReplyDeletethank you suveeeeeeeeeee.....
Deleteകൊള്ളാം നന്നായിട്ടുണ്ട്.... ആശംസകള്‍
ReplyDeletethanks robin..!!
Deleteവളരെ നന്നായിരിക്കുന്നു ..പക്ഷെ ഇടയ്ക്കു കുറച്ചു വലിച്ചു നീട്ടി എന്ന് തോന്നി ..പിന്നെ ആ വിവേകിനെ മനപൂര്‍വ്വം ഒഴിവാക്കിയോ..അതോ ചില സിനിമയിലെ ഗസ്റ്റ് റോള്‍ മാത്രമോ?
ReplyDeleteഎന്തായാലും ഒരു പുതിയ രീതി ..കഥയില്‍ ..അഭിനന്ദനങ്ങള്‍ ..സ്നേഹമോനെ
സ്വന്തം ദീപു ചേട്ടന്‍
ഒതുക്കാമായിരുന്നു ശരിയാണ്, അടുത്ത വട്ടം ശരിപ്പെടുത്താം ഹിഹിഹി.. കഥയില്‍ ഫോക്കസ് മഞ്ചാടിക്കല്ലേ ..
Deleteഅപ്പൊ വിവേകിന്റെ പാര്‍ട്ട് അത്രേം മതി എന്ന് തോന്നി . ഇവിടെ കണ്ടത്തില്‍ ഒരുപാട് സന്തോഷം ദീപു ചേട്ടാ ...
താങ്ക്സ് .. ഈ പ്രോത്സാഹനത്തിന് ..!!
ചില സ്നേഹബന്ധങ്ങള്‍ അങ്ങനെയാണ് , പുറമേ നോക്കുമ്പോള്‍ എന്തോ ഒരു ഇത് പോലെ തോന്നും (സിസ്റ്റര്‍ ജസ്മി പറഞ്ഞപോലെ ഒരുതരം 'പ്രത്യേക സ്നേഹം '. കാണുന്നവരാണ് അത് ചിന്തിച്ച് വലുതാക്കുന്നത് . അത് സ്നേഹം മാത്രം ആവും ... സ്നേഹം മാത്രം .
ReplyDeleteഅതെ ... ശരിയാണ് ..!!
Deleteവളരെ നന്ദി വായനക്കും അഭിപ്രായത്തിനും.. !!
:) loved it :) dun keep ur pen down :)
ReplyDeletethanks anuraadha!!
Deleteമഞ്ജുവിന്റെ സ്നേഹത്തിന്റെ ഉള്ളറിയിക്കാതെ വായനക്കാര്‍ക്ക് മുഴുമിപ്പിക്കാനായി നല്‍കിയ ഈ കഥ വളരെ മനോഹരമായി ..!
ReplyDeleteലെസ്ബിയന്‍ എന്ന അവസ്ഥയുടെ ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് സദാചാരത്തിന്റെ അപ്പോല്സ്തരന്മാര്‍ക്ക് വിടുന്നു ..ആ ബന്ധം എത്രത്തോളം ആഴത്തില്‍ ഉള്ളതാണ് എന്നറിയാന്‍ ഈ ജന്മം എനിക്ക് സാധിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് തന്നെ അതിനെ കുറിച്ച് ആധികാരികമായി ഒന്നും പറയാനും കഴിയില്ല ..! ഇന്ത്യന്‍ സംസ്കാരത്തിന്റെ രതി ചരിത്രം പരിശോധിച്ചാല്‍ ലെസ്ബിയനിസം ഒക്കെ പാശ്ചാത്യരില്‍ നിന്നും നമുക്ക് കിട്ടിയതല്ല എന്ന് മനസ്സിലാകും ..ഖജുരാഹോയിലെ ചില ശില്‍പ്പങ്ങളും കാമസൂത്രയിലെ ചില ഭാഗങ്ങളും ഒക്കെ അത് പരാമര്‍ശിക്കുന്നുണ്ട് എന്ന് വായിച്ചിട്ടുണ്ട് ..!
സ്വവര്‍ഗ്ഗ പ്രേമത്തിന്റെ ലക്‌ഷ്യം സ്വവര്‍ഗ്ഗ രതിസുഖം ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ..രതി എന്നാല്‍ കേവലം "സുഖം' എന്നതില്‍ ഉപരി ഒരു തലമുറയുടെ ജനനത്തിനു വേണ്ടിയുള്ള പ്രക്രിയ കൂടി ആണെന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം ..അത്തരം ബന്ധങ്ങള്‍ അധികമാകുന്നത് gender inbalance എന്നാ ഭീകരമായ സ്ഥിതിവിശേഷം സമൂഹത്തില്‍ വരും എന്ന ഭീതി എനിക്ക് ഉള്ളിടത്തോളം ഈ കുഞ്ഞു മഞ്ചാടി നിഷ്കളങ്കമായി അവളുടെ കൂട്ടുകാരിയോട് പ്രകടിപ്പിച്ച വികാരം "സ്നേഹം" എന്ന മനോഹര വികാരമായി മാത്രം ഞാന്‍ കാണുന്നു ..!
സ്നേഹത്തിന്റെ ഉള്ളറിയിക്കാതെ മുഴുമിപ്പിക്കാനായി നല്‍കിയ ഈ കഥ വളരെ മനോഹരമായി ..!
DeleteThank you manuettaaa..!!
നന്നായെടോ,,വ്യത്യസ്തമായ പ്രമേയങ്ങളും രചനാ ശൈലിയും ആണ് തന്റെ കഥകളുടെ മുഖമുദ്ര ,,,ലെസ്ബിയന്‍ പ്രണയവും ഗേ പ്രണയവും ഒരു പാട് തെറ്റിദ്ധരിക്കപെട്ടിട്ടുണ്ട് എന്ന് തോന്നാറുണ്ട് ,, മനേഷേട്ടന്‍ പറഞ്ഞ പോലെ രതി അല്ല പ്രണയം എന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്ന ,,പ്രണയത്തിന്റെ ഒരു ഭാവം മാത്രമായി അതിനു കാണുകയാണ് ഉചിതം .നിഷകളങ്ക മായ ഒരു പ്രണയത്തിന്റെ എല്ലാ നൈര്‍മല്യവും ഉള്ള ഒന്നായി ആണ് എനിക്ക് മഞ്ജു വിന്റെ പ്രണയത്തെ തോന്നിയത് ,,,,എവിടെയോ കണ്ട മുഖങ്ങളും ,,ട്യുഷന്‍ ക്ലാസും ,,നാട്ടു വഴികളും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പോലെ തോന്നി ,,,,,,ഇനിയും ഒരു പാട് അക്ഷരങ്ങള്‍ എന്റെ സുഹൃത്തിന്റെ കയ്യില്‍ ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു
ReplyDeletethanks ragesh...!!
Deleteസ്നേഹു അസലു കതയാട എനിക്കൊത്തിരി ഇഷ്ട്ടപെട്ടു .. പാവം മഞ്ചാടി
ReplyDeleteസ്നേഹുഅസലു കഥയാടാ .. --ശ്രീ ...i love the way u expressed...!!ummmhhaaa!!
Deleteവളരെ നല്ല കഥ... രാവിന്‍റെ ആലസ്യത്തിലാണ് വായന തുടങ്ങിയതെങ്കിലും കഥ പുരോഗമിക്കുന്തോറും കണ്ണുകളെ പിടിച്ചുവച്ചു. ആശംസകള്‍
ReplyDeletethanks Arif ikkaa ...
Deleteമഞ്ചാടിയുടെ സ്നേഹത്തെ ഏതു കണ്ണ് കൊണ്ട് നോക്കിക്കാണണം എന്നെനിക്കറിയില്ല .... എങ്കിലും അവള്‍ക്കു ശ്രീയോട് തോന്നിയ ഇഷ്ട്ടം എന്‍റെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ചു .... കൊള്ളാം ....നന്നായിട്ടുണ്ട് ...മനോഹരമായി എഴുതി ...
ReplyDeletethank you so much happy ikka...
Deletehai muthasshikkavee...nalloru thirichu varavu kure naalinu shesham...suprb da....ente manassilum sparshichu..pavam manjadiye thettidharichu ..oru nishkkalankamaya snehathe verenthokkeyo ayi karuthiyo?aha....
ReplyDeletenannayittundeda....
valare manoharam tto ....
snehatthode anjali marar
അഞ്ചു .... എന്റെ ഏറ്റവും വലിയ വിമര്‍ശകയുടെ മൊഴികള്‍ ഹൃധയത്തിലെക്ക് എടുക്കുന്നു ..ഹ്ഹിഹിഹി ..thanks dude....!!
Deleteതുടക്കത്തിൽ.വി.ടീ.നന്ദകുമാർ എന്ന സാഹിത്യകാരന്റെ"രണ്ട്പെൺകുട്ടികൾ" എന്ന നോവലിന്റെ അരികുപറ്റിയാണ് കഥ പോകുന്നത് എന്ന് തോന്നി.പക്ഷേ അമ്മൂട്ടിയുടെ രചനാ ശൈലി വേറിട്ടൊരു കത സമ്മാനിച്ചൂ...നല്ല കഥക്കെന്റെ അഭിനന്ദനങ്ങൾ
ReplyDeleteഅത് വായിച്ചിട്ടില്ല, വായിക്കാന്‍ ശ്രമിക്കാം .. thanks for ur encouragement pappa..
Deleteഎല്ലാവരും ശ്രീകുട്ടിയേയും, മഞ്ചുവിനേയും കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ കണ്ണ് വിവികിലായിരുന്നു, എന്റെ പ്രതിഭിംബം ആയി തോന്നി, എന്റെ ജീവിതം പൊലെ അതിനും ഒരു വില ഇല്ലാതെ side role ആയി മാറി.
ReplyDeleteഎഴുത്തില്‍ നാട്ടിന്‍പുറവും,നൊസ്റ്റാല്‍ജിയ feelum കിട്ടി.അത് കൊണ്ട് കഥ വലിച്ചു നീട്ടിയത്തായി എനിക്കു തോന്നിയില്ലാ.
ഇനി കഥയുടെ കേന്ദ്രബിന്ദുവിലേക്കു വന്നാല്‍ അവള്‍ക്കു ശ്രീയോട് തോന്നിയ ഇഷ്ട്ടം ഒരു സാധാരണക്കാരന്റെ മനസ്സില്‍ തെറ്റുധാരണ ഉണ്ടാക്കുന്നതാണ്.അതിനെ "സ്നേഹം" എന്ന മനോഹര വികാരമായി കാണുന്നവര്‍ നല്ലാ മനസ്സുള്ളവരും അല്ലാത്തവര്‍ മറിചും ആണെന്നു എനിക്കു അഭിപ്രായം ഇല്ലാ.കാരണം അത് നിഷ്കളങ്കമായ "സ്നേഹം" ആയിരുന്നെല്‍ മറിച്ച് ചിന്തിച്ചവര്‍ക്കു തെറ്റി. but അവള്‍ക്കു അങ്ങനെ ഒരു സ്വവര്‍ഗ്ഗ പ്രേമം ആയിരുന്നേല്‍ നിഷ്കളങ്കമായ "സ്നേഹം" എന്നു ധരിച്ചവര്ക്കു തെറ്റി. So enikku thetti njan aa body language koodi vaayichaapol urappichatha. but ippozhum ente doubtinu kazhambunte, mel paranja @num idakku bisexual ennonnu koodi undettooo..
Congatssssss ammuttyyy..
താങ്ക്സ് സ്റ്റാര് ... ഈ വിശധമായ വായനയ്ക്കും അഭിപ്രായത്തിനും.. താങ്ക് യു സൊ മച്ച്
Deleteഒരു പാട് പേരുടെ വിശദമായ കമെന്റുകളെല്ലാം കഴിഞ്ഞപ്പോ ഇനി എനിക്ക് പറയാൻ ഒരു ആശംസ മാത്രം...
ReplyDeleteഹൃദയം നിറഞ്ഞ ആശംസകൾ...
വളരെ നല്ലൊരു വായനാ അനുഭവം...
ആശംസകൾക്കും അഭിപ്രായങ്ങള്ക്കും എപ്പോഴും പ്രസക്തി ഉണ്ട്.. വളരെ നന്ദി.. ഈ വായനയ്കും അഭിപ്രായത്തിനും ...അമ്മു
Deleteകൊള്ളാം നന്നായിട്ടുണ്ട്....അമ്മൂട്ടി ഒരു പുലിക്കുട്ടി !!!
ReplyDeletethankssssssssss
Deleteഒരുപാടു പോസിറ്റീവ് ഉള്ള നല്ല രചന.
ReplyDeleteകഥയുടെ ഒഴുക്ക് ഗംഭീരം. ആവര്‍ത്തനം വരാന്‍ സാധ്യതയുള്ള ചിന്താ ശകലങ്ങള്‍ ഉണ്ടായിരുന്നിട്ടും അതിനെ ഒക്കെ ഭംഗിയായി അതി ജീവിച്ചു.
മറഞ്ഞു കിടക്കുന്ന നിലവാരമുള്ള നര്‍മ്മങ്ങള്‍ നന്നായി ആസ്വദിച്ചു.
മഞ്ചുവിന്റെ റീ-എന്ട്രിയിലെ അവസ്ഥാന്തരം വായനക്കാരനില്‍ ശെരിക്കും എത്തിച്ചു.
thanks bhayyaaa
Deleteഏറ്റവും ഒടുവിലെങ്കിലും ഒരുത്തരം ലഭിക്കുമെന്ന് കരുതി.. എന്നാല്‍ ആ ഉത്തരമില്ലായ്മയാണ് കഥയുടെ ഭംഗിയും. ഒരൊഴുക്കില്‍ വായിക്കുവാന്‍ കഴിഞ്ഞു.
ReplyDeleteഅദികം- അധികം, പോലുള്ള അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ കുറച്ചു കൂടെ നന്നായിരിക്കും. പിന്നെ ഫുള്‍സ്റ്റോപ്പിനു ശേഷം ഒരു സ്പേസ് നല്‍കാനും ശ്രദ്ധിക്കുക.
വയന മരമാണോ വയണ മരമാണോ ?
വയണ aanu correct... thettukal max kurakkam sangeeth.. thanks..!!
Deleteഒരു പാട് നീളമുണ്ടെങ്കിലും കഥ പറച്ചിലിന്റെ ശൈലി കൊണ്ട് വായനക്കാരെ നന്നായി പിടിച് നിർത്താൻ കഴിയുന്ന സുന്ദരമായ ഒരു രചന .. വെൽഡൻ ... ഒട്ടും ബോറടിപ്പിച്ചില്ല .
ReplyDeleteകൂടെ... എല്ലാവരാലും "വേറെ രീതിയിൽ " നോക്കിക്കാണപ്പെട്ട ഒരു സുഹൃത്തിനെ ഒരു കരുതലോടെ സ്നേഹം കൊടുത്ത ഒരു നല്ല വിവരണവും...
thank you friend for the reading & feedback..!
Deleteഅമ്മൂട്ടി.. നല്ല കഥ. നല്ല എഴുത്ത്... ക്ലൈമാക്സിൽ ഉത്തരം കിട്ടും എന്ന് കരുതി... പക്ഷെ.. പറ്റിച്ചു :(
ReplyDeleteee cmnt ipozhanu kandath.... tx. =D
Deletenalla kathha. ishtappettu
ReplyDeletethankq..... thankq...
DeleteWas interesting....though there was pretty good chance to slip it into lagging li'l bit...athundaavande bhangyaakki. Climax ishtaayi....maintained the suspense...iplum maintainining thanne!! Pinne..."School vacation samayathanu naattumulla pookkunnath " avide ethyappo....I was thrown back to my nostalgic memories of our vacation visits to my Tharavad in Thrippunithura,mazhakkalam,mulluveliyude,kulathinte athirile mullakal.....most importantly..orikkalum thirich kittilla enn urappulla ente Ammaye,Ammammaye....Thanks & Wish you all the best.
ReplyDeleteente ezhuth kurach nalla ormakale thirich kondu vannu ennu ariyunnathil santhosham.. iniyum kaanam.. thankq..!
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മള്‍ക്ക് ഇഷ്ട്ടം കുടുതല്‍ ഉള്ളവരോട് ചിലര്‍ വളരെ സ്വാര്‍ത്ഥര്‍ ആക്കും, കൊച്ചു കുട്ടികളെ ശ്രേധിച്ചാല്‍ അത് പെട്ടന്ന് മനസിലാവും, അവര്‍ക്ക് പ്രിയപ്പെട്ട ആരെങ്കിലും മറ്റു കുട്ടികളെ എടുത്താല്‍ അവര്‍ പെട്ടന്ന് കരയും,അതുപോലുള്ള ബന്ധങ്ങള്‍ മുതര്‍ന്നപോയും ഉണ്ടാക്കും, അത് പല്ലപോയും തെറ്റിദ്ധാരണ ഉണ്ടാക്കാം ,
ReplyDeleteസ്വന്തം അനുഭവങ്ങളില്‍ നിന്ന് എഴുതാനുള്ള തന്റെ കഴിവിനെ അഭിനധികുന്നു , മടി കുടാതെ വീണ്ടും വീണ്ടും എഴുത്തു
എല്ലാം മറന്ന് മുഴുകിയിരുന്നു വായിക്കൻ കഴിയുന്നുണ്ട് എനിക്ക് . എല്ലാം ഒരു ചലചിത്രം പോലെ മനസിലൂടെ കടന്ന് പോവുന്നു.. <3
ReplyDeleteഎല്ലാം മറന്ന് മുഴുകിയിരുന്നു വായിക്കൻ കഴിയുന്നുണ്ട് എനിക്ക് . എല്ലാം ഒരു ചലചിത്രം പോലെ മനസിലൂടെ കടന്ന് പോവുന്നു.. <3
ReplyDeleteReply
ഇതിലെ രണ്ടു മൂന്ന് വരികൾ കടപ്പാടോടു കൂടെ എടുത്തോട്ടെ ?
ReplyDeleteഇതിലെ രണ്ടു മൂന്ന് വരികൾ കടപ്പാടോടു കൂടെ എടുത്തോട്ടെ ?
ReplyDeleteവളരെ നല്ല ശൈലിയും എഴുത്തും
ReplyDelete