ഐ ചെക്കപ്പിനു പോയി.വൈകുന്നേരം ഏട്ടന്റെ കൂടെ.മുന്‍പൊക്കെ
പോയിട്ടുണ്ടെങ്കിലും ഇവിടെ(ബാന്‍ഗ്ലൂര്‍) വന്നിട്ട് ആദ്യമായി ആണ് ചെക്ക്
ചെയ്യുന്നത്.ഹോസ്പിടലിന്റെ ഒന്നാമത്തെ നില ഐ ഡിപ്പാര്‍ട്ട്മെന്റ്
ആയിരുന്നു.
അവിടെ റിസപ്ഷനില്‍ നിന്ന് അപ്പോയിന്മെന്റ് എടുത്ത് ഞങ്ങള്‍ ഒരു സെറ്റിയില്‍
ചെന്നിരുന്നു.അധികം തിരക്ക് ഒന്നും ഇല്ല.നല്ല രീതിയില്‍ ഇന്റീരിയര്‍
ചെയ്ത, മനോഹരമായി ഫര്‍ണിഷ് ചെയ്ത ഹാള്‍..അവിടെ നിന്നും പല ഡോക്റെര്സ്
റൂമിലേക്കും സര്‍ജെറി റൂമിലെക്കും ഉള്ള വാതിലുകള്‍.ഇരുപ്പായ ഉടന്‍ ഞാന്‍ ചിന്തിച്ചു -അല്‍പസമയം എടുക്കും പേര് വിളിക്കാന്‍. മുന്‍ കരുതലായി ഒരു പുസ്തകം ബാഗില്‍ വച്ചത് നന്നായി..!! പക്ഷെ വായിക്കാനായി അതെടുത്ത് തുറന്നതും നിറഞ്ഞ ചിരിയുമായി ഒരു മാലാഖ(നേര്സ്) വന്നു.'കം വിത്ത് മി' എന്ന് സ്വീറ്റ് ആയി പറഞ്ഞു.
അനുസരണയോടെ പുസ്തകം അടച്ച് ഞാന്‍ ആ കൂടെ ചെന്നു.വിശാലമായ മുറി.ആജാനബാഹു ആയ ഡോക്റെര്‍.എന്റെ കണ്ണിനെ പറ്റി സായിപ്പിന്റെ ഭാഷയില്‍ ഒഴുക്കോടെ കുറെ ചോദ്യങ്ങള്‍.ഐ കാന്‍ ആള്‍സോ ടോക്ക് ഇന്‍ ഇംഗ്ലീഷ് എന്ന് പറയും പോലെ ഞാനും എന്റെ കണ്ണിന്റെ സ്വഭാവം, ഗുണങ്ങള്‍ ഒക്കെ മറുപടിയായി പറഞ്ഞു.
ഒരു ഈസി ചെയറിലേക്ക് എനിക്ക് പ്രൊമോഷന്‍ കിട്ടി.പിന്നെ അവരുടെ സ്ഥിരം നമ്പര്‍.ഒരു കണ്ണ് അടപ്പിച് മിററില്‍ കാണുന്നത് വായിപ്പികുക.എന്നെ പോലും അത്ഭുതപ്പെടുത്തി ഞാന്‍ എല്ലാം മണി മണി ആയി വായിച്ചു.ഹോ..അഭിമാനം കൊണ്ട് തുളുംബിപ്പോയി ഞാന്‍...! കണ്ണുകളിലേക്ക് ചുണ്ടുകള്‍ അടുപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അപ്പോള് ഒരുമ്മ കൊടുത്തേനെ എന്റെ കണ്ണില്‍..! പല തരത്തില്‍ ലയിറ്റൊക്കെ അടിച്ച് നോക്കി.ലെഫ്റ്റ് ലുക്ക്.. റൈറ്റ് ലുക്ക്.. മേലേക്ക് ലുക്ക്.. താഴേക്ക് ലുക്ക് എല്ലാം ഞാന്‍ ചെയ്തു.എല്ലാം ഓക്കേ.അയാള്‍ പോയി പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.അതും ഇടത് കൈ കൊണ്ട് സ്പീഡില്‍ നല്ല ചരിഞ്ഞ റണ്ണിംഗ് ഇംഗ്ലീഷ് ലെട്ടെര്സ്..അതെനിക്കിഷ്ടപ്പെട്ടില്ല.പലവട്ടം.. പലപ്രാവശ്യം ഇടത്ത് കൈ
കൊണ്ട് എഴുതി പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അനര്‍ഗളനിര്‍ഗളമായ
അസൂയ ഞാന്‍ അടക്കി..!!!...പോരാന്‍ തിരിഞ്ഞപ്പോള്‍ പറഞ്ഞു-"ഇപ്പോള്‍ ഒരു ഐ
ഡ്രോപ്പ് ഒഴിക്കും.അത് കഴിഞ്ഞ് ഒന്നൂടെ ചെക്ക് ചെയ്യണം..റെറ്റിന ചെക്ക്
ആണ്..റിസപ്ഷനില്‍ ഇരുന്നോ"എന്ന്.അവിടെ ചെന്ന് ഇരുന്നപ്പോള്‍ പിന്നേം മാലാഖ
വന്നു.ആ കൈയ്യില്‍ ഒരു ചെറിയ കുപ്പി."മാഡം ഐ ഡ്രോപ്പ്..."എന്ന്
പറഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്ന് ഇരുന്ന് കണ്ണ് പൊസിഷന്‍ ചെയ്യുന്ന നേരം,
അവര്‍ ഒരു അഞ്ചാറ് ടിഷ്യു പേപ്പര്‍ എനിക്ക് തന്നു.ഞാന്‍ വേണ്ടാന്ന് പറയാം
എന്ന് വച്ചതാ..പിന്നെ കരുതി ഫെയിസൊക്കെ ഒന്ന് തുടയ്ക്കാം..ഇരിക്കട്ടെ!
കണ്ണ് തുറന്നു പിടിച്ച് മാലാഖ കണ്ണിലേക്ക് ഇറ്റിച്ചു-രണ്ട് തുള്ളി ഡോസ്..ന്റെ അമ്മോ..ഞാന്‍ സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി..റൂഫും പൊളിച്ച് ആകാശത്ത് പോയി ഭൂമി, സ്വര്‍ഗം, നരകം, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, പിന്നേം കുറെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍ ഒക്കെ ഒന്ന്‍ ചുറ്റി വന്നു.അമ്മാതിരി വേദന...ആ സമയം കൊണ്ട് എന്റെ ഏട്ടന്‍ എന്നെ പിടിച്ച് വച്ചു കൊടുക്കുകയും മാലാഖ മറ്റേ കണ്ണിലും മരുന്ന് ഒഴിച്ച് എനിക്ക് മേല്‍പ്പറഞ്ഞ പോലെ ഒരു ട്രിപ്പ് കൂടെ തരപ്പെടുത്തി തരികയും ചെയ്തു.തന്ന ടിഷ്യു മുഴുവന്‍ കണ്ണിലെ വെള്ളത്തില്‍ കുതിര്‍ന്നു.ഒന്നും കാണാന്‍ വയ്യാത്തോണ്ട് അത് വെള്ളമാണോ ചോരയാണോ വന്നത് എന്ന് വരെ എനിക്ക് സംശയം തോന്നി."വെള്ള ഉടുപ്പിട്ട ദുഷ്ടേ..ഇതിനായിരുന്നു അല്ലേ ഒരു കൈ നിറച്ച് ടിഷ്യു ആദ്യമേ കൊണ്ട് തന്നത്????????????'''' എന്ന് ശബ്ദമില്ലാതെ ഞാന്‍ മനസില്‍ അലറി..!!ഉടന്‍ മാലാഖ മൊഴിഞ്ഞു .അരമണികൂര്‍ കണ്ണ് തുറക്കരുത് ഇതിനിടയ്ക്ക് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇത് പോലെ ഒന്നൂടെ ഡോസ് എടുക്കണം..!!
ഞാന്‍ പതിയെ സെറ്റിയിലേക്ക് ചാരി കിടന്നു.കണ്ണ് നീറി പുകയുന്നു.തലയും വേദന എടുക്കുന്നു.പുസ്തകം വായിച്ച് തരണോ മോളെ എന്ന ഏട്ടന്റെ ചോദ്യത്തിനു വേണ്ട എന്ന് മറുപടി പറഞ്ഞു..കമ്പ്ലീറ്റ് ടെസ്പ്..!.ആദ്യത്തെ ഒരു പത്ത് മിനിറ്റ് അങ്ങനെ പോയി..പിന്നെ എനിക്ക് ബോറടിക്കാന്‍ തുടങ്ങി.15 മിനിറ്റ് ആയപ്പോള്‍ പിന്നേം കണ്ണില്‍ ഒന്നൂടെ മരുന്ന് ഒഴിച്ചു.ആദ്യത്തെ അത്ര വേദന ഇല്ല..കണ്ണിനു കാര്യം മനസിലായി കാണും.ചാരി ഇരുന്നു.ഏട്ടന്‍ പതിയെ പറഞ്ഞു-ഉറക്കം വരുന്നു..നല്ല തണുപ്പും നേര്‍ത്ത മ്യുസിക്കും..എനിക്കാണെങ്കില്‍ ബോറടിച്ചിട്ട് പാടില്ല.ആകെ ഇരുട്ട് മാത്രം കണ്ടു ഇങ്ങനെ ഒരേ ഇരുപ്പ്..ആ സമയം കുറെ തത്വ ചിന്തകള്‍ വലിഞ്ഞു കേറി വന്നു മനസില്‍.ജീവിതം ക്ഷണികമാണ്..എത്ര അഹങ്കരിച്ചാലും കേവലം രണ്ട് കണ്ണില്ലെങ്കില്‍ തീര്‍ന്നു സകലതും എന്നതൊക്കെ.
റൂമിലേക്കും സര്‍ജെറി റൂമിലെക്കും ഉള്ള വാതിലുകള്‍.ഇരുപ്പായ ഉടന്‍ ഞാന്‍ ചിന്തിച്ചു -അല്‍പസമയം എടുക്കും പേര് വിളിക്കാന്‍. മുന്‍ കരുതലായി ഒരു പുസ്തകം ബാഗില്‍ വച്ചത് നന്നായി..!! പക്ഷെ വായിക്കാനായി അതെടുത്ത് തുറന്നതും നിറഞ്ഞ ചിരിയുമായി ഒരു മാലാഖ(നേര്സ്) വന്നു.'കം വിത്ത് മി' എന്ന് സ്വീറ്റ് ആയി പറഞ്ഞു.
അനുസരണയോടെ പുസ്തകം അടച്ച് ഞാന്‍ ആ കൂടെ ചെന്നു.വിശാലമായ മുറി.ആജാനബാഹു ആയ ഡോക്റെര്‍.എന്റെ കണ്ണിനെ പറ്റി സായിപ്പിന്റെ ഭാഷയില്‍ ഒഴുക്കോടെ കുറെ ചോദ്യങ്ങള്‍.ഐ കാന്‍ ആള്‍സോ ടോക്ക് ഇന്‍ ഇംഗ്ലീഷ് എന്ന് പറയും പോലെ ഞാനും എന്റെ കണ്ണിന്റെ സ്വഭാവം, ഗുണങ്ങള്‍ ഒക്കെ മറുപടിയായി പറഞ്ഞു.
ഒരു ഈസി ചെയറിലേക്ക് എനിക്ക് പ്രൊമോഷന്‍ കിട്ടി.പിന്നെ അവരുടെ സ്ഥിരം നമ്പര്‍.ഒരു കണ്ണ് അടപ്പിച് മിററില്‍ കാണുന്നത് വായിപ്പികുക.എന്നെ പോലും അത്ഭുതപ്പെടുത്തി ഞാന്‍ എല്ലാം മണി മണി ആയി വായിച്ചു.ഹോ..അഭിമാനം കൊണ്ട് തുളുംബിപ്പോയി ഞാന്‍...! കണ്ണുകളിലേക്ക് ചുണ്ടുകള്‍ അടുപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അപ്പോള് ഒരുമ്മ കൊടുത്തേനെ എന്റെ കണ്ണില്‍..! പല തരത്തില്‍ ലയിറ്റൊക്കെ അടിച്ച് നോക്കി.ലെഫ്റ്റ് ലുക്ക്.. റൈറ്റ് ലുക്ക്.. മേലേക്ക് ലുക്ക്.. താഴേക്ക് ലുക്ക് എല്ലാം ഞാന്‍ ചെയ്തു.എല്ലാം ഓക്കേ.അയാള്‍ പോയി പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.അതും ഇടത് കൈ കൊണ്ട് സ്പീഡില്‍ നല്ല ചരിഞ്ഞ റണ്ണിംഗ് ഇംഗ്ലീഷ് ലെട്ടെര്സ്..അതെനിക്കിഷ്ടപ്പെട്
കണ്ണ് തുറന്നു പിടിച്ച് മാലാഖ കണ്ണിലേക്ക് ഇറ്റിച്ചു-രണ്ട് തുള്ളി ഡോസ്..ന്റെ അമ്മോ..ഞാന്‍ സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി..റൂഫും പൊളിച്ച് ആകാശത്ത് പോയി ഭൂമി, സ്വര്‍ഗം, നരകം, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, പിന്നേം കുറെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍ ഒക്കെ ഒന്ന്‍ ചുറ്റി വന്നു.അമ്മാതിരി വേദന...ആ സമയം കൊണ്ട് എന്റെ ഏട്ടന്‍ എന്നെ പിടിച്ച് വച്ചു കൊടുക്കുകയും മാലാഖ മറ്റേ കണ്ണിലും മരുന്ന് ഒഴിച്ച് എനിക്ക് മേല്‍പ്പറഞ്ഞ പോലെ ഒരു ട്രിപ്പ് കൂടെ തരപ്പെടുത്തി തരികയും ചെയ്തു.തന്ന ടിഷ്യു മുഴുവന്‍ കണ്ണിലെ വെള്ളത്തില്‍ കുതിര്‍ന്നു.ഒന്നും കാണാന്‍ വയ്യാത്തോണ്ട് അത് വെള്ളമാണോ ചോരയാണോ വന്നത് എന്ന് വരെ എനിക്ക് സംശയം തോന്നി."വെള്ള ഉടുപ്പിട്ട ദുഷ്ടേ..ഇതിനായിരുന്നു അല്ലേ ഒരു കൈ നിറച്ച് ടിഷ്യു ആദ്യമേ കൊണ്ട് തന്നത്????????????'''' എന്ന് ശബ്ദമില്ലാതെ ഞാന്‍ മനസില്‍ അലറി..!!ഉടന്‍ മാലാഖ മൊഴിഞ്ഞു .അരമണികൂര്‍ കണ്ണ് തുറക്കരുത് ഇതിനിടയ്ക്ക് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇത് പോലെ ഒന്നൂടെ ഡോസ് എടുക്കണം..!!
ഞാന്‍ പതിയെ സെറ്റിയിലേക്ക് ചാരി കിടന്നു.കണ്ണ് നീറി പുകയുന്നു.തലയും വേദന എടുക്കുന്നു.പുസ്തകം വായിച്ച് തരണോ മോളെ എന്ന ഏട്ടന്റെ ചോദ്യത്തിനു വേണ്ട എന്ന് മറുപടി പറഞ്ഞു..കമ്പ്ലീറ്റ് ടെസ്പ്..!.ആദ്യത്തെ ഒരു പത്ത് മിനിറ്റ് അങ്ങനെ പോയി..പിന്നെ എനിക്ക് ബോറടിക്കാന്‍ തുടങ്ങി.15 മിനിറ്റ് ആയപ്പോള്‍ പിന്നേം കണ്ണില്‍ ഒന്നൂടെ മരുന്ന് ഒഴിച്ചു.ആദ്യത്തെ അത്ര വേദന ഇല്ല..കണ്ണിനു കാര്യം മനസിലായി കാണും.ചാരി ഇരുന്നു.ഏട്ടന്‍ പതിയെ പറഞ്ഞു-ഉറക്കം വരുന്നു..നല്ല തണുപ്പും നേര്‍ത്ത മ്യുസിക്കും..എനിക്കാണെങ്കില്‍ ബോറടിച്ചിട്ട് പാടില്ല.ആകെ ഇരുട്ട് മാത്രം കണ്ടു ഇങ്ങനെ ഒരേ ഇരുപ്പ്..ആ സമയം കുറെ തത്വ ചിന്തകള്‍ വലിഞ്ഞു കേറി വന്നു മനസില്‍.ജീവിതം ക്ഷണികമാണ്..എത്ര അഹങ്കരിച്ചാലും കേവലം രണ്ട് കണ്ണില്ലെങ്കില്‍ തീര്‍ന്നു സകലതും എന്നതൊക്കെ.
പിന്നേം എന്നെ പിടിച്ച് കൊണ്ട് പോയി കണ്ണില്‍ ലയിറ്റടിപ്പിച്ച് നോക്കി.റെറ്റിന 916 ആണെന്ന് പറഞ്ഞു.ഡോക്ടറോട് താങ്ക്സും പറഞ്ഞു പതുക്കെ ഇറങ്ങി. എനിക്കാണെങ്കില്‍ ഒന്നും കാണാന്‍ വയ്യ.കൈ കൊണ്ട് തപ്പി തപ്പി ആണ് നടപ്പ്.നമ്മുടെ മാലാഖ പിടിച്ചിട്ടുണ്ടെങ്കിലും, മ്മ്ട സേഫ്റ്റി മ്മള്‍ തന്നെ നോക്കണമല്ലോ..
കുറച്ച് നേരം കൂടെ അവിടെ ഇരുന്നിട്ട് ഇറങ്ങി..വണ്ടിക്കരികിലെയ്ക് നടന്ന് വന്നപ്പോള്‍ ഒരു കൊതിപ്പിക്കുന്ന കോഫിയുടെ മണം.ഒന്നാമത് ഞാന്‍ കോഫി ഫാന്‍..ആ കൂടെ കണ്ണും തലയും വേദന..മണം മൂക്കില്‍ വന്നപ്പോഴേ-ഏട്ടാ ഏതാ കോഫി ഷോപ്പ് എന്ന് ചോദിച്ചു കഴിഞ്ഞു.കോഫി ഷോപ്പല്ലടി "ആനന്ദ ഭവന്‍ ഹോട്ടല്‍..വെജ് ഫേമസ് രെസ്ടോരെന്റ്റ് "എന്ന് ലവന്‍. ഞാന്‍ ആ ഭാഗത്തേയ്ക്ക് കണ്ണ് വലിച്ച് പിടിച്ച് നോക്കി.കുറെ സ്റെപ്പുകള്‍ ഉണ്ട് ആ കടയിലേയ്ക്ക് കേറാന്‍..ഹോ..കണ്ണ് കരെക്ടായിരുന്നെങ്കില്‍ സ്റെപ്സ് കേറി കഴിഞ്ഞിട്ടേ എനിക്ക് കോഫി വേണം എന്ന് ചേട്ടന്‍ മനസിലാകൂ.ഇതിപ്പോ..ഡേയ് അങ്ങോട്ട് കേറാം അല്ലേ എന്നൊകെ ചോദിച്ച് അവന്റെ കൈ പിടിച്ച്.. പിച്ച.. പിച്ച...പിച്ചക്കാരി അല്ല...പിച്ച വച്ച് കേറി എന്ന്.ടേബിളില്‍ സ്ഥലം പിടിച്ചു.കോഫിയ്ക്ക് ഒരു കൂട്ടിന് മസാല ദോശ കൂടെ ഓര്‍ഡര്‍ ചെയ്തു.
മസാല ദോശ എത്തി..കോഫി എത്തി..മൂടല്‍ പോലെയേ എനിക്ക് കാണാവൂ..സാധാരണ ഭക്ഷണം
എന്നാല്‍..ആദ്യം കാഴ്ച..പിന്നെ മണം.. പിന്നെ രുചി..അതാണ് അതിന്റെ
ഒരിത്..ഏത്..അത് ..!! ദോശയും അതില് പല കളറില്‍ കറിയും ഞാന്‍ കണ്ണൊക്കെ
തുറിപ്പിച്ച് നോക്കി.ഓറഞ്ച്, പച്ച, വെള്ള, പിന്നെ ഒരു ബ്രൌണ്‍ കളറ് കറിയും
നിരത്തി വച്ചിരിക്കുന്നു.ഞാന്‍ ഓരോന്നായി തൊട്ട് നാവില്‍ വച്ചു.
ഓറഞ്ച് കളറില്‍ തേങ്ങ ചട്ണി, വെള്ള കളറില്‍ കപ്പലണ്ടി കൊണ്ടുള്ള
ചട്ണി..പച്ച കളറില്‍ പുതിന ചട്ണി..ബ്രൌണ്‍ കളറില്‍ സാമ്പാറും..രുചി
..ഒടുക്കത്തെ രുചി..!!! രുചി കൂടിയപ്പോള്‍ തിന്നുന്ന സാധനം കാണാന്‍ ആകാത്ത
വിഷമവും കൂടി വന്നു.കണ്ണ് ശരി ആയിട്ട് ഒന്നു കൂടെ വന്നു സെയിം മെനു
കഴിക്കണം എന്ന് ഞാന്‍ സ്വയം സമാധാനിപ്പിച്ചു.എല്ലാം പോട്ടെ
..കഴിക്കുന്നതിനിടയ്ക്ക് അടുത്ത ടെബിളില്‍ ഇരിക്കുന്ന ഒരു പഞ്ചാബി പെണ്ണിനെ
കാണിച്ച് എന്റെ ഏട്ടന്‍ ചോദിക്കുവാ- എടി ആ പെണ്ണ് കാണാന്‍ എങ്ങനെ
ഉണ്ടെന്ന്..കണ്ണില്ലാത്ത ഈ എന്നോട്..ഹും..
അങ്ങനെ വീട്ടില്‍ എത്തി..ഞാന്‍ ഗേറ്റ് അടച്ച് ചെല്ലും മുന്നേ ഏട്ടന്‍ ഓടിച്ചെന്നു അനിയനോട് എന്റെ കണ്ണ് ഗ്ലെയറടിച്ച വാര്‍ത്ത വിളമ്പി.ഞാന്‍ കേറി ചെന്നതും പൊട്ടക്കണ്ണി..ആലിലക്കണ്ണി തുടങ്ങിയ വിളികള്‍ കോറസ് ആയി വരുന്നത് ഞാന്‍ അങ്ങ് കേട്ടില്ലാന്നു നടിച്ചു.അല്ലപിന്നെ നമുക്കും ഇല്ലെ വാശി.(വേറെ ഒന്നും അല്ല, മൈന്‍ഡ് ആക്കാന്‍ നിന്നാല്‍ അവന് കളിയാക്കാന്‍ ഒരു പ്രത്യേക എനെര്‍ജി കൂടുന്നതായി ഞാന്‍ ആ ഇടെ കണ്ടു പിടിച്ചതേ ഉള്ളായിരുന്നു)
ഞാന്‍ എന്തിനോ വന്ന് എന്റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു.ഓണ്‍ ആക്കിയിട്ട് കാര്യം ഒന്നും ഇല്ല.സൊ ചുമ്മാ ഇരുന്നു..മൊബൈലില്‍ ഒരു പാട്ട് വച്ചു."മൌനം സ്വരമായ്..'എന്റെ ഫേവറിറ്റ് പാട്ടാ..അത് കേട്ട് ഇങ്ങനെ അലിഞ്ഞ് ഇരിക്കാന്‍ ഒരു സുഖമാണ്.ആത്മാവിന്റെ സ്നേഹവും നൊമ്പരവും വിരഹവും നിറഞ്ഞ ആ പാട്ട് അത്രയ്കും ഇഷ്ടമാണ് എനിക്ക്.. അല്‍പ നേരം കഴിഞ്ഞു കാണും..അമ്പലത്തിന്ന് എഴുന്നള്ളത്ത് വരുമ്പോള്‍ കൊട്ടുന്ന പോലെ ഒരു കൊട്ടും മേളവും കേട്ടു.ഞാന്‍ ജനാലയില്‍ കൂടെ എത്തി വലിഞ്ഞ് നോക്കി..
ഞങ്ങളുടെ ക്രോസില്‍ കൂടി എന്തോ ഒരു ആള്‍കൂട്ടം വരുന്നുണ്ട്..നാല് പേര് ചേര്‍ന്ന് ഒരു വിഗ്രഹം ചുമന്നിട്ടുണ്ട്...മുന്നേ നടക്കുന്നവര്‍ പൂവ് അതിലേക് വാരി എറിയുന്നുണ്ട്...മുന്നില്‍ നടക്കുന്ന ആള്‍ അഥവാ മെയിന്‍ പൂജാരി മൊട്ട അടിച്ചിട്ടുണ്ട് അയാള്‍ടെ കൈയില്‍ ഒരു ചെറിയ കുടം ഉണ്ട്..ഇത്രേം ഞാന്‍ കഷ്ടപ്പെട്ട് കണ്ടു മനസിലാക്കി.
ഏട്ടനേം അനിയനേം വിളിച്ച് കാര്യം പറഞ്ഞു.അവന്മാരും വന്ന് എത്തി നോക്കി..
ഏട്ടന്‍ പറഞ്ഞു-"വാ ..നമുക്ക് ടെറസില്‍ പോയി ക്ലിയറായിട്ട് കാണാം അമ്മു.."എന്ന്..
ഞാനും കരുതി അതാ നല്ലത് ഒന്നാമത് കണ്ണ് നേരേ കാണുന്നില്ല..
പക്ഷെ കൊട്ടും പാട്ടും കൊള്ളാം..മുകളില്‍ പോയി നോക്കാം.
അങ്ങനെ മൂന്നാളും കൂടി മുകളില്‍ എത്തി. കെട്ടുകാഴ്ച നമ്മുടെ മുന്നില്‍ എത്തി..എനിക്ക് വിഗ്രഹം ഒന്നും ക്ലിയറായി കാണുന്നില്ല..ആകെ മൂടലെ ഉള്ളു.ഏട്ടനും അനിയനും ഒരേ സ്വരത്തില്‍ പറഞ്ഞു "നോക്കി നില്‍ക്കാതെ തൊഴുത് പ്രാര്ധിക്കെടി.." ഭക്തിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മോഡേണായ അന്തവിശ്വാസി ആണെന്ന് ആണ് ഏട്ടന്‍ പറയുക..ഏത് കുറ്റിക്കല്ല് റോഡില്‍ കണ്ടാലും അറിയാതെ ഒരു കൈ നെറ്റീലും നെഞ്ചിലും തൊട്ട് ഒരു കണ്ണടച്ച് പ്രാര്‍ഥന ഉണ്ട്.സംഗതി ഒരു സെക്കന്റില്‍ തീരും ആരേം ബുദ്ധിമുട്ടിക്കാതെ.അത് പോലെ ജപിച്ച ചരട് ,ഏലസ് , നാട്ടിലെ പല പല അമ്പലങ്ങളിലെ ചന്ദനങ്ങള്‍ ഇവ ഒക്കെ വീക്നെസ് എന്നല്ല വീക്കോട് വീക്ക്നെസ്സാ.."എടാ ദേവന്‍ ആണോ ദേവി ആണോ? "ഞാന്‍ സൈഡില്‍ നിന്ന അനിയനോട് ചോദിച്ചു."ദേവനാ..നല്ലോണം പ്രാര്ധിച്ചോ" എന്ന് അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു..ഞാന്‍ ഭക്തിപുരസരം കൈ കൂപ്പി പ്രര്ധിച്ച് താഴേക്ക് നോക്കി.എന്റെ നില്‍പ്പ് കണ്ടു ആ കൂട്ടത്തിലെ പലരും എന്നെ നോക്കുന്നത് മൂടല് പോലെ കണ്ടു എങ്കിലും ഞാന്‍ അങ്ങ് അവഗണിച്ചു.ആകെ മേളം..ഇടയ്ക്ക് പടക്കം പൊട്ടിക്കുന്നു..ബാന്റ് മേളം മുഴങ്ങുന്നു.. കുന്തിരിക്കം... പുക.. പൂവ് എറിയല്‍..കൊട്ട്.. പാട്ട്.. ഡാന്‍സ്..!!
എന്റെ മനസ് ആകെ ഭക്തിമയമായി.. ഒന്ന് കൂടി മനസുരുകി ഞാന്‍ പ്രാര്‍ഥിച്ചു-"പഹവാനെ..കാത്തോണേ.."

എന്റെ മനസ് ആകെ ഭക്തിമയമായി.. ഒന്ന് കൂടി മനസുരുകി ഞാന്‍ പ്രാര്‍ഥിച്ചു-"പഹവാനെ..കാത്തോ
എന്നിട്ടും തോല്‍ക്കാന്‍ എന്റെ അഭിമാനം അനുവധിച്ചില്ല-"ഹോ..പാവം എത്ര തവണ അയാള്‍ടെ കടേന്ന് സാധനം വാങ്ങിയതാ" എന്ന് ഞാന്‍ ഒരു കാച്ച് കാച്ചി നോക്കി.-"അതിന് അയാള്‍ക്ക് "തലമുടി വെട്ടു കട"(ബാര്‍ബര്‍ ഷോപ്പ്)ആയിരുന്നെടി" എന്നുള്ള ഡയലോഗും പൂര്‍വാധികം ശക്തിയില്‍ ഉള്ള ചിരിയും കേട്ടു ഞാന്‍ പിന്നേം കൃതാര്ധയായി...

അപ്പൊ പറഞ്ഞു വന്നത് എന്താച്ചാല്‍..കണ്ണ്..അതന്നെ..കണ്ണ്..,
കണ്ണിന്റെ വില അറിയണമെങ്കില്‍ കണ്ണില്ലാതെ ആകുക ഒന്നും വേണ്ട..ചുമ്മാ..ഒരു അരമണിക്കൂര്‍ ഒരു കണ്ണടച്ചിരുന്നു നോക്കൂ..ഹിഹിഹി..